‘ആരേയും ഓടിച്ചിട്ട് പിടിക്കാം എന്ന രീതിയാണ്’; രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകൻ

‘ആരേയും ഓടിച്ചിട്ട് പിടിക്കാം എന്ന രീതിയാണ്’; രഞ്ജിത്തിനെ അറസ്റ്റ് ചെയ്തതിനെതിരെ അഭിഭാഷകൻ

M
MathrubhumiSource Link
മാതൃഭൂമി ന്യൂസ് Last Updated: 04 April 2026, 12:45 PM IST രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് കോടതിയിൽ എതിർത്തിരുന്നു. അഡ്വ. എസ്. രാജീവ്, രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ | സ്ക്രീൻ​ഗ്രാബ് കൊച്ചി: സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്ത നടപടി ശരിയായ രീതിയിലല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ്. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി. ഈ രീതിയിലാണെങ്കിൽ ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാമല്ലോ എന്ന് അദ്ദേഹം വിമർശിച്ചു. മൂന്നുമാസം കഴിഞ്ഞോ, നാളെയോ മറ്റന്നാളോ ആരെപ്പറ്റി വേണമെങ്കിലും പറഞ്ഞാൽ അറസ്റ്റ് ചെയ്യാം എന്ന സ്ഥിതിയാണ്. അതൊരു ട്രെൻഡായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. To advertise here, രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടുകൊണ്ടുള്ള എറണാകുളം സിജെഎം കോടതിയുടെ ഉത്തരവ് വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണുമ്പോഴാണ് അഡ്വ. എസ്. രാജീവ് വിമർശനമുന്നയിച്ചത്. തോന്നുമ്പോൾ ഓരോ കാര്യങ്ങൾ വിളിച്ചുപറയുന്നത് ട്രെൻഡായിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഓടിച്ചിട്ട് അറസ്റ്റ് ചെയ്യാനാണെങ്കിൽ സുപ്രീം കോടതിയൊക്കെ ഇവിടെ എന്തിനാണെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ ചോദിച്ചു. സുപ്രീം കോടതി മാർഗനിർദേശങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. തെളിവുകൾ ശേഖരിക്കാൻ രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തിനെ കസ്റ്റഡിയിൽ വിടുന്നതിനെ അദ്ദേഹത്തിന്റെ അഭിഭാഷകനായ എസ്. രാജീവ് കോടതിയിൽ എതിർത്തിരുന്നു. രഞ്ജിത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇപ്പോഴത്തെ കസ്റ്റഡി എന്തിനാണെന്നറിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് എന്നൊക്കെയായിരുന്നു അഭിഭാഷകന്റെ വാദം. എന്നാൽ, കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദിച്ചതിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിനെ തിങ്കളാഴ്ചവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. Content Highlights: Director Ranjith's counsel, Adv. S. Rajeev, has publicly criticized the police's arrest procedure as a violation of Supreme Court guidelines, questioning the "trend" of making arrests based on delayed allegations. Published: 04 Apr 2026, 12:45 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ആരേയും ഓടിച്ചിട്ട് പിടിക്കാം എന്ന രീതിയാണ്’; രഞ്ജിത്തിനെ അ… | Boolokam