‘ഇതൊരു തുടക്കം മാത്രം, കേരളത്തിൽ ബി.ജെ.പി. വരും’

‘ഇതൊരു തുടക്കം മാത്രം, കേരളത്തിൽ ബി.ജെ.പി. വരും’

M
MathrubhumiSource Link
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾ മാറാൻ തീരുമാനിച്ചുവെന്നും തൃശ്ശൂരിലെ സുരേഷ്‌ഗോപിയുടെ വിജയവും തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി. അധികാരത്തിൽ വന്നതും മാറ്റത്തിന്റെ തുടക്കമാണെന്നും ഇതൊരു തുടക്കംമാത്രമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. പോത്തൻകോട്ടുനടന്ന എൻ.ഡി.എ. തിരഞ്ഞെടുപ്പുപ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീശങ്കരാചാര്യർ, അയ്യങ്കാളി, ശ്രീനാരായണഗുരു എന്നിവരെയെല്ലാം അദ്ദേഹം പരാമർശിച്ചു. കേരളത്തിലെ എൽ.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികളെ വിമർശിച്ചതിനൊപ്പം പ്രാദേശിക വിഷയങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രസംഗം. To advertise here, മന്ത്രി ജി.ആർ.അനിലിനെയും അദ്ദേഹം വിമർശിച്ചു. നെടുമങ്ങാടിന്റെ സ്ഥിതി മോശമാണെന്നും ആശുപത്രിയുടെ ദുരവസ്ഥ, തമ്പുരാൻ-തമ്പുരാട്ടി പാർക്ക്, കഠിനംകുളം-മംഗലപുരം റോഡ് എന്നിവയുടെ ശോചനീയാവസ്ഥയുമെല്ലാം തിരഞ്ഞെടുപ്പുപ്രചാരണസമ്മേളനത്തിൽ രാജ്‌നാഥ്‌സിങ് പരാമർശിച്ചു. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്നില്ലെന്ന ഇരുമുന്നണികളുടെയും ആരോപണം കള്ളമാണെന്നും 2016-2026-ൽ 1.57 ലക്ഷം കോടി രൂപയുടെ ഫണ്ട് കേരളത്തിനു നൽകിയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമം. കേന്ദ്രസർക്കാർ പദ്ധതികളെ തകർക്കാനും ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം തുറമുഖം, വന്ദേഭാരത്-അമൃത് ഭാരത് തുടങ്ങിയവയെല്ലാം കേരളത്തിന് മോദിസർക്കാർ നൽകി. കേരളത്തിൽ ബി.ജെ.പി. അധികാരത്തിൽ വരുമെന്നും എയിംസ് കേരളത്തിനു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭാരത് മാതാ കീ ജയ്’ പറഞ്ഞായിരുന്നു പ്രസംഗത്തിനു തുടക്കം. മലയാളത്തിൽ സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിലും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‌നെടുമങ്ങാട്, അരുവിക്കര, വാമനപുരം എന്നീ മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർഥികളായ യുവരാജ് ഗോകുൽ, വിവേക് ഗോപൻ, വേണു കാരണവർ എന്നിവരുടെ തിരഞ്ഞെടുപ്പുപ്രചാരണസമ്മേളനവും റോഡ്‌ഷോയുമായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തത്. പോത്തൻകോട് ബസ് സ്റ്റാൻഡ് ജങ്ഷനിൽനിന്നാണ് റോഡ്ഷോ ആരംഭിച്ചത്. Content Highlights: Rajnath Singh criticizes LDF and UDF for spreading misinformation about central funding., Claims over 1.57 lakh crore provided to Kerala by the central government between 2016-2026., Highlights central projects like Vizhinjam port, Vande Bharat, and Amrit Bharat., Promises AIIMS for Kerala if BJP comes to power., Campaign rally focused on Nedumangad, Aruvikkara, and Vamanapuram constituencies. Published: 02 Apr 2026, 06:26 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇതൊരു തുടക്കം മാത്രം, കേരളത്തിൽ ബി.ജെ.പി. വരും’ — Mathrubh… | Boolokam