‘ഇത് നമ്മുടെ യുദ്ധമല്ല, ഇന്ത്യയുടേത് ഉചിതമായ നിലപാട്’, കേന്ദ്രസർക്കാരിനെ അനുകൂലിച്ച് മനീഷ് തിവാരി

‘ഇത് നമ്മുടെ യുദ്ധമല്ല, ഇന്ത്യയുടേത് ഉചിതമായ നിലപാട്’, കേന്ദ്രസർക്കാരിനെ അനുകൂലിച്ച് മനീഷ് തിവാരി

M
MathrubhumiSource Link
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ച് കോൺഗ്രസ് എംപി മനീഷ് തിവാരി ഈ മേഖലയിൽ സംയമനത്തോടെയുള്ള നിലപാടാണ് ഇന്ത്യ എല്ലായ്പോഴും പാലിച്ചിരുന്നതെന്നും മനീഷ് തിവാരി കൂട്ടിച്ചേർത്തു. To advertise here, "പശ്ചിമേഷ്യയിൽ ഒരു യുദ്ധം മാത്രമല്ല നടക്കുന്നതെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഒന്നിലധികം യുദ്ധങ്ങളാണ് നടക്കുന്നത്. ഇസ്രയേലും ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന കാര്യങ്ങളിൽ പക്ഷം പിടിക്കുന്നത് മിഡിൽ ഈസ്റ്റ് ഡൈനാമിക്സിനെ മാത്രം സംബന്ധിച്ചതല്ല. ശരിയാണ്, ഇത് നമ്മുടെ യുദ്ധമല്ല..." തിവാരി പറഞ്ഞു. ഇന്ത്യ യുക്തിപൂർവമാണ് പെരുമാറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. തന്ത്രപരമായ സ്വയംഭരണാധികാരം എന്നത് അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും അവയെ നയിക്കാനുമുള്ളനുമുള്ള കഴിവാണന്നും തിവാരി അഭിപ്രായപ്പെട്ടു. നിലവിലെ യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഇന്ത്യ ചർച്ചയുടെയും നയതന്ത്രത്തിന്റെയും ആവശ്യകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഗൾഫ് മേഖലയിൽ ഇറാൻ നടത്തിയ ആക്രമണങ്ങളെ അപലപിച്ചതിനോടൊപ്പം ഹോർമുസ് കടലിടുക്ക് വഴിയുള്ള എൽപിജി, എണ്ണ വിതരണം സുരക്ഷിതമാക്കാൻ ഇറാനുമായുള്ള നയതന്ത്രബന്ധം സംരക്ഷിക്കാനും ഇന്ത്യ ശ്രമിച്ചു. കോൺഗ്രസ് എംപി ശശി തരൂരും നിലവിലെ സംഘർഷത്തെക്കുറിച്ച് സംസാരിക്കുകയും യുഎസ്-ഇസ്രയേൽ-ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ലേഖനത്തിൽ ഈ യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം ന്യായീകരിക്കാനാവില്ലെന്നും പരമാധികാരം, അധിനിവേശം തുടങ്ങിയ ഇന്ത്യ ദീർഘകാലമായി ഉയർത്തിപ്പിടിക്കുന്ന തത്വങ്ങളെ ലംഘിക്കുന്നുവെന്നും തരൂർ പറഞ്ഞു. Content Highlights: Manish Tewari supports the government's balanced approach to the Middle East conflict., India emphasizes strategic autonomy and national interest in foreign policy., Shashi Tharoor highlights the importance of international law and sovereignty., India maintains diplomatic efforts to secure oil and gas supply routes via the Strait of Hormuz. Published: 19 Mar 2026, 03:00 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇത് നമ്മുടെ യുദ്ധമല്ല, ഇന്ത്യയുടേത് ഉചിതമായ നിലപാട്’, കേന്… | Boolokam