വളയം : ചെക്യാട്-വളയം ഗ്രാമപ്പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പ്രധാന ജലസ്രോതസ്സായ കൂടലായി പുഴ മണ്ണും ചളിയും നീക്കി ശുചീകരിച്ച് സി.പി.എം. പ്രവർത്തകർ. ആയോട് മലയിൽനിന്നും ഉത്ഭവിക്കുന്ന കായലോട്ടുതാഴെ പുഴയുടെയും തുടർന്ന് മാഹിപുഴയുടെയും കൈവഴിയായ കൂടലായി പുഴ ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങളുടെ ഭാഗമായി പൂർണമായും മണ്ണും ചെളിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ടനിലയിലായിരുന്നു. To advertise here, സി.പി.എം. കാലിക്കുളമ്പ്, എളമ്പ ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് പുഴ ശുചീകരിച്ചത്. ശുചീകരണം ഞായറാഴ്ചയും തുടരും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രതീഷ് ഉദ്ഘാടനംചെയ്തു. സി.പി.എം. കല്ലുനിര ലോക്കൽ സെക്രട്ടറി എ.കെ. രവീന്ദ്രൻ അധ്യക്ഷനായി. കെ.കെ. പ്രമോദ്, വി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. Published: 15 Mar 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
