‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’; ഇസ്രയേലിനെതിരേ തൊടുത്ത മിസൈലിൽ ഇറാന്റെ കുറിപ്പ്

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’; ഇസ്രയേലിനെതിരേ തൊടുത്ത മിസൈലിൽ ഇറാന്റെ കുറിപ്പ്

M
MathrubhumiSource Link
ടെഹ്‌റാൻ: ഇസ്രയേലിനെതിരേ ആക്രമണം കടുപ്പിച്ച് ഇറാൻ. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച രാജ്യങ്ങളിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചുള്ള സന്ദേശം എഴുതിയ മിസൈലുകൾ ഇറാൻ ഇസ്രയേലിന് നേർക്ക് തൊടുത്തു. To advertise here, ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി അറിയിക്കുന്നെന്ന് മിസൈലിന് പുറത്ത് എഴുതിയതിന്റെ ചിത്രങ്ങൾ പുറത്തെത്തി. ‘ജർമൻ ജനങ്ങൾക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’ എന്നിങ്ങനെയാണ് മിസൈലിന്റെ പുറത്ത് എഴുതിയിട്ടുള്ളത്.  സ്‌പെയിൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്കും നന്ദി അറിയിച്ചുള്ള എഴുത്ത് മിസൈലുകളിലുണ്ട്. ഇറാന്റെ എയ്‌റോ സ്‌പേസ് ഫോഴ്‌സിന്റെ ഭാഗമായ ഉദ്യോഗസ്ഥർ മിസൈലുകളിൽ സന്ദേശങ്ങൾ എഴുതന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച 83-ാമത്തെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) അറിയിച്ചിട്ടുണ്ട്. ഇസ്രയേലിലെ വിവിധ സ്ഥലങ്ങൾക്കും യുഎസ് ഉപയോഗിക്കുന്ന ഗൾഫിലെ വിവിധ സൈനികകേന്ദ്രങ്ങൾക്കും നേർക്കാണ് ദീർഘ-മധ്യദൂര മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും ഇറാൻ അറിയിച്ചു. Content Highlights: Iran launched missiles at Israel featuring messages of gratitude., Messages specifically thanked citizens of India, Germany, Spain, and Pakistan., The IRGC confirmed an 83rd wave of attacks targeting Israeli and US military sites., Visual evidence of the missile inscriptions has circulated widely on social media. Published: 27 Mar 2026, 01:51 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഇന്ത്യയിലെ ജനങ്ങൾക്ക് നന്ദി’; ഇസ്രയേലിനെതിരേ തൊടുത്ത മിസൈല… | Boolokam