ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയകരമായി മുന്നേറുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. To advertise here, ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാത വീണ്ടും തുറക്കാൻ സഹായിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസി ന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നിലവിൽ ഇന്ത്യയുടെ രണ്ട് ഇന്ധനക്കപ്പലുകൾ ഈ പാതയിലൂടെ സുരക്ഷിതമായി യാത്ര തിരിച്ചത് സമാധാനപരമായ ചർച്ചകളുടെ ഫലമായാണ് രാജ്യം കണക്കാക്കുന്നത്. ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകമായി പരിശോധിച്ചാണ് അനുമതി ലഭ്യമാക്കുന്നതെന്നും മറ്റ് വിദേശ രാജ്യങ്ങൾക്കും ഈ നയതന്ത്ര മാതൃക പിന്തുടരാവുന്നതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായുള്ള സജീവമായ ബന്ധം അത്യന്താപേക്ഷിതമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഞാൻ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചർച്ചകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്. ചർച്ചകൾ ഉദ്ദേശിക്കുന്ന ഫലം നൽകുന്നുണ്ടെങ്കിൽ, സ്വാഭാവികമായും അത് തുടരും.' അദ്ദേഹം പറഞ്ഞു. ചർച്ചകൾക്ക് ഇന്ത്യ മുൻഗണന നൽകുന്നുണ്ടെന്നും നിലവിലെ സാഹചര്യം പരിഹരിക്കുന്നതിന് ഇറാനുമായുള്ള തുടർച്ചയായ ഇടപെടലാണ് ഏറ്റവും ഫലപ്രദമായ മാർഗ്ഗമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും ജയ്ശങ്കർ പറഞ്ഞു. 'ഇന്ത്യയുടെ കാഴ്ചപ്പാടിൽ, ഈ വിഷയത്തിൽ ഇടപെടാതിരിക്കുന്നതിനേക്കാൾ നല്ലത് നാം യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ഒരു പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇന്ത്യയുടെ ഈ സമീപനം, മറ്റുള്ളവർക്കും ഇത്തരം ഇടപെടലുകൾ നടത്താൻ സാഹചര്യം ഒരുക്കുമെങ്കിൽ, അത് ലോകത്തിന് ഗുണകരമാകും.' അദ്ദേഹം പറഞ്ഞു. ചർച്ചകളുടെ ഇതുവരെയുള്ള ഫലങ്ങൾ ഇന്ത്യക്ക് അനുകൂലമാണെങ്കിലും, ചർച്ചകൾ ഇപ്പോഴും നടന്നു വരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്കിലൂടെ കടന്നുപോയ കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇന്ത്യ ഒരു 'പൊതുവായ കരാറിൽ' (blanket arrangement) എത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ജയ്ശങ്കറിന്റെ അഭിപ്രായത്തിൽ, ചർച്ചകൾ തുടരുന്നതിനാൽ കപ്പലുകളുടെ നീക്കം ഓരോ കേസും പ്രത്യേകം പരിഗണിച്ചാണ് കൈകാര്യം ചെയ്യുന്നത്. ചർച്ചകൾ നിലനിർത്തുന്നതിലാണ് ന്യൂഡൽഹിയുടെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടൽ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾക്കും സമാനമായ ക്രമീകരണം പിന്തുടരാനാകുമോ എന്ന ചോദ്യത്തിന്, ഇറാനുമായുള്ള ഓരോ രാജ്യത്തിന്റെയും ഇടപെടൽ അവരുടെ സ്വന്തം സാഹചര്യങ്ങളാൽ രൂപപ്പെട്ടതാണെന്ന് ജയശങ്കർ പറഞ്ഞു. നേരിട്ടുള്ള താരതമ്യങ്ങൾ ബുദ്ധിമുട്ടാണെങ്കിലും, ഇറാനുമായി ആശയവിനിമയ ചാനലുകൾ നിലനിർത്തുന്ന യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ സമീപനം പങ്കിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ്-ഇറാൻ തർക്കത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് അന്താരാഷ്ട്ര നിരീക്ഷകരടക്കം വിലയിരുത്തുന്ന സാചര്യമാണ് ഇപ്പോഴുള്ളത്. Content Highlights: Direct diplomatic engagement with Iran is successfully facilitating LPG carrier transit. Two Indian-flagged vessels successfully navigated the Strait of Hormuz. India favors dialogue and coordination over confrontation to resolve regional maritime tensions. Ship movements are currently managed on a case-by-case basis through ongoing talks. Published: 16 Mar 2026, 10:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഇന്ത്യയുടെ നിശബ്ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ
M
MathrubhumiSource Link
about 2 months ago