മൂവി ഡെസ്ക് Last Updated: 17 March 2026, 09:37 AM IST ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോ ആയ ലെ മാജിക് ലാന്റേണിൽ വെച്ചാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ലിസിയും പ്രിയദർശനും പകർത്തിയത്. മമ്മൂട്ടിക്കൊപ്പം ലിസിയും പ്രിയദർശനും | ഫോട്ടോ: Instagram മ മ്മൂട്ടിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് നടി ലിസിയും സംവിധായകൻ പ്രിയദർശനും. ലിസിയാണ് ഈ അപൂർവനിമിഷത്തിന്റെ ചിത്രങ്ങൾ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടിയേക്കുറിച്ചും അദ്ദേഹത്തിന്റെ ഊർജസ്വലതയേക്കുറിച്ചും വിവരിക്കുന്ന ചെറുകുറിപ്പും അവർ പങ്കുവെച്ചിട്ടുണ്ട്. To advertise here, ലിസിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്റ്റുഡിയോ ആയ ലെ മാജിക് ലാന്റേണിൽ വെച്ചാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ ലിസിയും പ്രിയദർശനും പകർത്തിയത്. മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ വോയിസ് റെക്കോർഡിംഗിനായാണ് മമ്മൂട്ടി ഇവിടെയെത്തിയത്. തങ്ങളുടെ സ്റ്റുഡിയോയിലേക്ക് മമ്മൂട്ടി എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് ലിസി ചിത്രങ്ങൾക്കൊപ്പം കുറിച്ചു. "ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പാൻ-ഇന്ത്യൻ മലയാള ചിത്രമായ പേട്രിയറ്റിന്റെ വോയിസ് റെക്കോർഡിംഗിനായി ലെ മാജിക് ലാന്റേണിൽ ഇതിഹാസമായ പത്മഭൂഷൺ മമ്മൂട്ടി ഞങ്ങളോടൊപ്പം ഉണ്ടായിരുന്നതിൽ അതിയായ സന്തോഷമുണ്ട്. മമ്മൂക്ക എക്കാലത്തെയും പോലെ ആകർഷകമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ മാസ്മരിക പ്രഭാവലയവും ഊർജ്ജസ്വലതയും അദ്ദേഹത്തിന്റെ 30-കളിലെന്നപോലെ കാലാതീതമാണ്. പേട്രിയറ്റിന്റെ മുഴുവൻ ടീമിനും ആശംസകൾ നേരുന്നു." വലിയ മുതൽമുടക്കിൽ മഹേഷ് നാരായണൻ ഒരുക്കുന്ന പേട്രിയറ്റ് ഈ വരുന്ന ഏപ്രിൽ 23-ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. Content Highlights: Actress Lissy shared rare photos with Megastar Mammootty and director Priyadarshan from her Chennai studio, where Mammootty arrived for the voice recording of the pan-Indian film 'Patriot.' Published: 17 Mar 2026, 09:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഇപ്പോഴും 30 വയസുകാരനെപ്പോലെ, ഇതിഹാസം’; മമ്മൂട്ടിക്കൊപ്പം ലിസിയും പ്രിയദർശനും
M
MathrubhumiSource Link
about 2 months ago