കണ്ണൂർ : മൂന്നുതവണ എം.എൽ.എ. ആയശേഷം നാലാമതായി ഭാര്യയെ എം.എൽ.എ. ആക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറയുന്നത് രാജ്യത്തെ സ്നേഹിക്കാനല്ലെന്നും അഴിമതിയാണെന്നും സി.പി.എം. വിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ടി.കെ.ഗോവിന്ദൻ. നാലാമതും താനായിരിക്കണം എം.എൽ.എ. എന്നതിനാലാണ് എം.വി.ഗോവിന്ദൻ ഭാര്യയെ സ്ഥാനാർഥിയാക്കിയത്. പാർട്ടിയെ ആകെ നയിക്കുന്ന ആളല്ലേ എം.വി.ഗോവിന്ദൻ. അദ്ദേഹമെന്തിനാണ് തന്റെ ഭാര്യയെ വാശിപിടിച്ച് എം.എൽ.എ. ആക്കുന്നതെന്നും ടി.കെ.ഗോവിന്ദൻ പത്രസമ്മേളനത്തിൽ ചോദിച്ചു. തളിപ്പറമ്പിൽ സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് ഉൾപ്പെടെ ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. അവർ പിന്തുണയ്ക്കാൻ തയ്യാറായാൽ സ്വീകരിക്കും. വർഗീയശക്തികളുടേത് ഒഴികെ ആരുടെ പിന്തുണയും സ്വീകരിക്കും. To advertise here, പത്രസമ്മേളനത്തിൽ നിന്ന് തളിപ്പറമ്പിലെ സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് താൻ അധ്യക്ഷത വഹിച്ച ജില്ലാ കമ്മിറ്റി യോഗത്തിൽ രൂക്ഷമായ പ്രതിഷേധം ഉണ്ടായിരുന്നു. എം.വി.ഗോവിന്ദന്റെയും എം.വി.ജയരാജന്റെയും സാന്നിധ്യത്തിലായിരുന്നു യോഗം. മണ്ഡലം കമ്മിറ്റിയിലും പ്രതിഷേധമുയർന്നു. മൂന്നുപേരൊഴികെ രൂക്ഷമായി വിമർശിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് സ്ഥാനാർഥി മാറുമെന്നാണ്. എന്നാൽ, ഒന്നും അംഗീകരിച്ചില്ല. ഇതോടെയാണ് പാർട്ടിയിൽ നിൽക്കാനാകില്ലെന്ന് തീരുമാനിച്ചത്. തനിക്കുശേഷം തന്റെ ഭാര്യ സ്ഥാനാർഥിയാകണമെന്ന തീരുമാനം പാർട്ടിയെ തകർക്കും. അനീതിയെ ചെറുത്തില്ലെങ്കിൽ പാർട്ടി ഇല്ലാതാകും. പാർട്ടിയിൽ ഇതേവരെ കണ്ടിട്ടില്ലാത്ത ചില പ്രവണതകൾ കാണുകയാണ്. അതിനെ ശക്തമായി എതിർത്തു. തളിപ്പറമ്പിൽ വനിതയെ മത്സരിപ്പിക്കണമെന്നും അത് പി.കെ.ശ്യാമളയാകണമെന്നും ജില്ലാ സെക്രട്ടറി നിർദേശിക്കുകയായിരുന്നു. പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ മത്സരിക്കണമെന്നും പറഞ്ഞു. ഈ രണ്ട് നിർദേശത്തിലും എതിർപ്പുയർന്നു. വനിതാസ്ഥാനാർഥി വേണമെങ്കിൽ തളിപ്പറമ്പിൽ എൻ.സുകന്യ മത്സരിക്കട്ടെയെന്ന് നിർദേശം വന്നു. നിർദേശങ്ങൾ മേൽക്കമ്മിറ്റിക്ക് നൽകാമെന്ന് പറഞ്ഞു. എന്നാൽ നൽകിയില്ല. സെക്രട്ടേറിയറ്റിൽനിന്ന് വന്നത് ശ്യാമളയുടെ പേര് മാത്രമാണ്. സ്വാഭാവികമായും സംസ്ഥാന സെക്രട്ടേറിയറ്റ് അത് അംഗീകരിച്ച് തിരിച്ചയച്ചു. ആസൂത്രിതമായാണ് ശ്യാമളയെ സ്ഥാനാർഥിയാക്കിയത്. തളിപ്പറമ്പിലും പയ്യന്നൂരിലുമൊക്കെ സംഭവിക്കുന്നത് തുടർഭരണത്തിന് തടസ്സമാകുന്ന കാര്യങ്ങളാണ്. എം.എൽ.എ. ഫണ്ട് വിനിയോഗത്തിന് കണക്കില്ല എം.എൽ.എ. ഫണ്ട് ചെലവഴിക്കുന്നതിനെക്കുറിച്ച് മണ്ഡലം കമ്മിറ്റിയിൽ ചർച്ചചെയ്യുന്ന രീതി സി.പി.എമ്മിലുണ്ട്. എം.വി.ഗോവിന്ദൻ എം.എൽ.എ. ആയശേഷം ഇതുണ്ടായില്ല. എനിക്കായിരുന്നു മണ്ഡലത്തിന്റെ ചാർജ്. എന്നോട് ഒരുവാക്കുപോലും പറയാറില്ല. ഹാപ്പിനസ് ഫെസ്റ്റിവൽ നടത്തിയപ്പോഴും അറിയിച്ചില്ല. ചില സിനിമാക്കാർ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഫെസ്റ്റ് നടത്തിയത്. ഗോവിന്ദൻ മാഷിന് സിനിമാക്കാരുമായി കാര്യബന്ധമില്ല. ബന്ധമുള്ളത് ആർക്കാണെന്ന് അറിയാമല്ലോ. ഫെസ്റ്റിന്റെ കണക്ക് എവിടെയുമില്ല. സംഘടനാപരമായി ഇത് ശരിയല്ല. പാർട്ടിയിൽ ഒരുകാലത്തും ഉണ്ടാകാൻ പാടില്ലാത്ത പ്രവണത തളിപ്പറമ്പിലുണ്ടായി. കുഞ്ഞിക്കൃഷ്ണന്റെ കണക്കിലാണ് വിശ്വാസം പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ വി.കുഞ്ഞിക്കൃഷ്ണന്റെ കണക്കിലാണ് പാർട്ടി അണികൾക്കും ജനങ്ങൾക്കും വിശ്വാസം. അല്ലാതെ പാർട്ടിയുടെ കണക്കിൽ അല്ല. ആ ബോധ്യക്കുറവ് പാർട്ടിയിലും ജനങ്ങളിലും നിലനിൽക്കുന്നുണ്ട്. വിശ്വസിക്കാൻ പറ്റാത്ത ആൾ സ്ഥാനാർഥിയാകുന്നത് ശരിയല്ലെന്ന വിമർശനം പയ്യന്നൂരിൽ ടി.ഐ.മധുസൂദനന്‍റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. മധുസൂദനനെതിരേ അന്വേഷണം നടത്തിയെങ്കിലും പാർട്ടി ഒന്നും കണ്ടെത്തിയില്ല. പക്ഷേ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മധുസൂദനനെ മാറ്റിനിർത്തി. കണക്ക് വൈകിയതിനാണ് നടപടിയെന്നാണ് പറഞ്ഞത്. കണക്ക് ൈവകിയതിന് ആരുടെയെങ്കിലും പേരിൽ നടപടിയെടുക്കുമോ. Content Highlights: TK Govindan on nomination of PK Shyamala as candidate., Claims lack of transparency in MLA fund usage and Happiness Festival expenses., Announced decision to contest as an independent in Thaliparamba., Criticized the party leadership for ignoring local committee protests. Published: 17 Mar 2026, 07:51 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എം.എൽ.എ. ഫണ്ട് വിനിയോഗത്തിന് കണക്കില്ല; സിനിമാക്കാരുമായി ബന്ധമുള്ളത് ആർക്കാണെന്ന് അറിയാമല്ലോ’
M
MathrubhumiSource Link
about 2 months ago