‘എനിക്കൊരു കുഞ്ഞനിയത്തിയെ കിട്ടി’; സംവിധായകൻ ആറ്റ്‌ലീക്കും പ്രിയയ്ക്കും പെൺകുഞ്ഞ് പിറന്നു

‘എനിക്കൊരു കുഞ്ഞനിയത്തിയെ കിട്ടി’; സംവിധായകൻ ആറ്റ്‌ലീക്കും പ്രിയയ്ക്കും പെൺകുഞ്ഞ് പിറന്നു

Lifestyle Desk Last Updated: 20 April 2026, 12:29 PM IST സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇരുവരേയും അഭിനന്ദിച്ചത്  അറ്റ്ലീയും പ്രിയയും നേരത്തേ പങ്കുവെച്ച ചിത്രങ്ങൾ | Photos: instagram പ്ര മുഖ തെന്നിന്ത്യൻ സംവിധായകൻ ആറ്റ്‌ലീക്കും ഭാര്യയും നടിയുമായ പ്രിയയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. ആറ്റ്‌ലീയുടേയും പ്രിയയുടേയും രണ്ടാമത്തെ കുഞ്ഞാണ് ഇത്. ഇരുവർക്കും മീർ എന്ന ആൺകുട്ടിയുണ്ട്. To advertise here, 'എനിക്കൊരു കുഞ്ഞനിയത്തിയെ കിട്ടി' എന്ന് മീർ പറയുന്നതായി ചിത്രീകരിച്ച പോസ്റ്ററാണ് ആറ്റ്‌ലീയും പ്രിയയും പങ്കുവെച്ചത്. 'ബിഗ് ബ്രദർ മീർ' എന്നും പോസ്റ്ററിലുണ്ട്. 'അനുഗൃഹീതരായി തോന്നുന്നു' എന്നാണ് പോസ്റ്ററിന്റെ ക്യാപ്ഷൻ. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും അഭിനന്ദനമറിയിച്ച് കമന്റുകളിട്ടത്. നസ്രിയ, രശ്മികാ മന്ദാന, കാജൽ അഗർവാൾ, സാമന്ത രുത്ത് പ്രഭു, അനന്യ പാണ്ഡെ എന്നിവരെല്ലാം അഭിനന്ദിച്ചുകൊണ്ട് കമന്റിട്ടവരിൽ ഉൾപ്പെട്ടു. ജനുവരിയിലാണ് രണ്ടാമതൊരു കുഞ്ഞ് കൂടി വരാൻ പോകുന്നുവെന്ന വിവരം ആറ്റ്‌ലീയും പ്രിയയും പങ്കുവെച്ചത്. 'പുതിയൊരാൾ കൂടിയെത്തുന്നതോടെ ഞങ്ങളുടെ വീട് കൂടുതൽ സുന്ദരമാകാനൊരുങ്ങുകയാണ്. അതെ ഞങ്ങൾ വീണ്ടുമൊരു കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. എല്ലാവരുടേയും അനുഗ്രഹം വേണം.' -ഇതാണ് അന്ന് അറ്റ്‌ലീയും പ്രിയയും ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്. 2014-ലായിരുന്നു ആറ്റ്‌ലീയുടേയും പ്രിയയുടേയും വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. 2023 ജനുവരി 31-നാണ് അറ്റ്‌ലീക്കും പ്രിയയ്ക്കും ആദ്യകുഞ്ഞായ മീർ ജനിച്ചത്. Content Highlights: Renowned South Indian director Atlee and his wife, actress Priya, have been blessed with a baby girl. This is their second child; they already have a son named Meer, born in 2023. The couple shared the news via an adorable Instagram poster featuring Meer announcing the arrival of his "little sister." Published: 20 Apr 2026, 12:29 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എനിക്കൊരു കുഞ്ഞനിയത്തിയെ കിട്ടി’; സംവിധായകൻ ആറ്റ്‌ലീക്കും… | Boolokam