‘എന്തിനാണെന്നെ തനിച്ചാക്കി പോയത്? നീയല്ലാതെ മറ്റാരും എന്നെ ഇത്രമേൽ സ്നേഹിച്ചിട്ടില്ല’

‘എന്തിനാണെന്നെ തനിച്ചാക്കി പോയത്? നീയല്ലാതെ മറ്റാരും എന്നെ ഇത്രമേൽ സ്നേഹിച്ചിട്ടില്ല’

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 07 April 2026, 08:04 PM IST ഏപ്രിൽ 12-ന് സ്വന്തം ജന്മദിനവും 21-ന് രണ്ടാം വിവാഹവാർഷികവും ആഘോഷിക്കാനിരിക്കേയായിരുന്നു സുഭാഷിണിയുടെ മരണം. ചൊവ്വാഴ്ച ചെന്നൈയിലെ വസതിയിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്തരിച്ച നടി സുഭാഷിണിയും ഭർത്താവ് ബിബിനും | ഫോട്ടോ: Instagram അ ന്തരിച്ച നടി സുഭാഷിണിയെക്കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവെച്ച് ഭർത്താവ് ബിബിൻ ചന്ദ്ര. സുഭാഷിണിയുമൊരുമിച്ച് ധാരാളം ഓർമകളുണ്ടാക്കാൻ താൻ ആഗ്രഹിച്ചിരുന്നെന്ന് ബിബിൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഏപ്രിൽ 12-ന് സ്വന്തം ജന്മദിനവും 21-ന് രണ്ടാം വിവാഹവാർഷികവും ആഘോഷിക്കാനിരിക്കേയായിരുന്നു സുഭാഷിണിയുടെ മരണം . ചൊവ്വാഴ്ച ചെന്നൈയിലെ വസതിയിൽ നടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. To advertise here, "എന്റെ സ്നേഹം, എന്റെ ബൊബ്ബ, നിന്നെപ്പോലെ മറ്റാരും എനിക്ക് ഇത്രയും സ്നേഹം നൽകിയിട്ടില്ല. നിന്നെയല്ലാതെ മറ്റാരെയും ഞാൻ ഇത്രമേൽ സ്നേഹിച്ചിട്ടുമില്ലന്നു. നീ ഇനിയില്ലെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നില്ല. നീ എന്റെ ഓർമകളിൽ ജീവിക്കുന്നു. എല്ലായിടത്തും ഞാൻ നിന്റെ സാന്നിധ്യം അനുഭവിക്കുന്നു.. എന്തിനാണ് എന്നെ വിട്ടുപോയത്?" എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. "നിന്റെ ജന്മദിനം, നമ്മുടെ വിവാഹ വാർഷികം ഞാൻ ആഘോഷിക്കാൻ ആഗ്രഹിച്ചു. ഒരുമിച്ച് യാത്ര ചെയ്യാൻ, നമ്മുടെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നം, പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, എല്ലാ ആഴ്ചയും ഡ്രൈവിംഗ്, ഒരുമിച്ചുള്ള പാചകം... ഇനിയും ധാരാളം ഓർമകൾ ഉണ്ടാക്കാൻ ഞാൻ ആഗ്രഹിച്ചു," ബിബിൻ കൂട്ടിച്ചേർത്തു. ബിബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിലവിൽ പ്രൈവറ്റ് ആണ്. ഏപ്രിൽ 6-ന് ചെന്നൈയിലെ സ്വന്തം വീട്ടിലാണ് സുഭാഷിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കയിൽ ജനിച്ച സാസ്വി ബാലയെന്ന സുഭാഷിണി 2012-ൽ അവൻ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും ചെറിയവേഷങ്ങളിൽ അഭിനയിച്ചു. സൺ ടി.വി.യിലെ 'കയൽ' എന്ന ജനപ്രിയപരമ്പരയിലൂടെയാണ് ശ്രദ്ധേയയാവുന്നത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രയുമായി (38) രണ്ടുവർഷം മുൻപ് വയനാട്ടിൽവെച്ചായിരുന്നു വിവാഹം. ബെംഗളൂരുവിലായിരുന്ന സുഭാഷിണി ചിത്രീകരണത്തിന്റെ സൗകര്യത്തിനായി കഴിഞ്ഞമാസം ചെന്നൈ പോരൂരിനടുത്ത് അയ്യപ്പൻതാങ്കലിലെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു. ഭർത്താവ് ബെംഗളൂരുവിലായിരുന്നു. ഞായറാഴ്ച രാത്രി വീഡിയോകോളിലൂടെ സംസാരിക്കവെ സുഭാഷിണിയും ഭർത്താവുംതമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. ബിപിൻ ചന്ദ്ര കാൺകെ അവർ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി. ബിപിൻ ചന്ദ്ര ഉടൻ ഫ്‌ളാറ്റിലെ കാവൽക്കാരനെ വിവരമറിയിച്ചു. പോലീസെത്തി പൂനമല്ലി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Content Highlights: In a moving Instagram tribute, Bipin Chandra expressed his deep grief over the sudden demise of his wife, actress Subhashini (Shashvi Bala), detailing their unfulfilled dreams for her upcoming 37th birthday and their second wedding anniversary. Published: 07 Apr 2026, 08:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്തിനാണെന്നെ തനിച്ചാക്കി പോയത്? നീയല്ലാതെ മറ്റാരും എന്നെ… | Boolokam