കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ എൽഡിഎഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. To advertise here, ഈ തിരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് തോന്നുമെങ്കിലും ഇതിന് പിന്നിൽ ബിജെപിയും ആർഎസ്എസും എൽഡിഎഫും തമ്മിലുള്ള അദൃശ്യമായ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിക്കെതിരെ ഇടതുപക്ഷം ഒരു ഭീഷണിയല്ലെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും അതിനാൽ കേരളത്തിൽ എൽഡിഎഫ് വിജയിക്കാനാണ് മോദി ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെയും ആർഎസ്എസിനെയും നേരിടാൻ കോൺഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ വിമർശനങ്ങളും രാഹുൽ ഉന്നയിച്ചു. തന്നെ 55 മണിക്കൂർ ഇഡി ചോദ്യംചെയ്തപ്പോൾ എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിയെ സിബിഐയോ ഇഡിയോ ചോദ്യംചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി നരേന്ദ്ര മോദിയുമായി ഒത്തുതീർപ്പിലാണെന്നും സ്വന്തം മക്കളെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹം ബിജെപിയുമായി ഇത്തരത്തിൽ വിട്ടുവീഴ്ചകൾ ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു. ട്രംപിന് മുന്നിൽ മോദി എങ്ങനെയാണോ കീഴടങ്ങുന്നത്, അതേപോലെ മോദിക്ക് മുന്നിൽ പിണറായി വിജയൻ കീഴടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി തന്റെ മക്കളെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ കേരളത്തിലെ ജനങ്ങളാണ് അതിന്റെ ദുരിതം അനുഭവിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ശബരിമല ക്ഷേത്രത്തിൽനിന്ന് സ്വർണം കവർന്നെടുത്ത് പകരം ചെമ്പ് വെച്ചുവെന്നും ഇതിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ മൂന്നിലൊന്ന് യുവാക്കളും തൊഴിലില്ലാത്തവരാണെന്നും സർക്കാർ ജോലികൾ ഇടതുപക്ഷവുമായി ബന്ധമുള്ളവർക്ക് മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വ്യാപനത്തിൽ കേരളം ഇന്ന് മുൻപന്തിയിലാണെന്നും സംസ്ഥാനം കടക്കെണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ഇടതുപക്ഷം യഥാർത്ഥ ഇടതുപക്ഷമല്ലെന്നും അധികാരത്തിനുവേണ്ടി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയ ശക്തികളുടെ കൂട്ടാളിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. Content Highlights: Alleged invisible alliance between LDF and BJP/RSS, Criticism regarding the lack of central agency investigations against the CM, Accusations of corruption in Sabarimala temple gold management, Concerns over youth unemployment and drug proliferation in Kerala, Assertion that only UDF can effectively challenge the BJP Published: 04 Apr 2026, 05:10 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എന്തുകൊണ്ട് പിണറായിയെ ഇഡി ചോദ്യംചെയ്തില്ല?’ മുഖ്യമന്ത്രിയും മോദിയും രഹസ്യധാരണയിലെന്ന് രാഹുൽ ഗാന്ധി
M
MathrubhumiSource Link
about 1 month ago