‘എന്റെ പേരും ആമി മറക്കണം, ഇനി ഡെന്നീസ് മാത്രം’; സമ്മർ ഇൻ ബെത്‌ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ

‘എന്റെ പേരും ആമി മറക്കണം, ഇനി ഡെന്നീസ് മാത്രം’; സമ്മർ ഇൻ ബെത്‌ലഹേമിലെ മോഹൻലാലിന്റെ ഡിലീറ്റഡ് സീൻ

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 21 March 2026, 09:52 AM IST സിനിമയുടെ റീ-റിലീസിന് മുൻപ് ഈ രംഗത്തേക്കുറിച്ച് സിബി മലയിൽ സംസാരിച്ചിരുന്നു. സമ്മര്‍ ഇന്‍ ബെത്‌ലഹേം എന്ന ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരും | സ്ക്രീൻ​ഗ്രാബ് മ ലയാളി പ്രേക്ഷകർ എന്നും ഗൃഹാതുരതയോടെ മനസിൽ ചേർത്തുവെച്ചിരിക്കുന്ന ചിത്രമാണ് സമ്മർ ഇൻ ബെത്‌ലഹേം. സിയാദ് കോക്കർ നിർമിച്ച് സിബി മലയിൽ സംവിധാനം ചെയ്ത ചിത്രത്തിന് രഞ്ജിത് ആയിരുന്നു തിരക്കഥയെഴുതിയത്. ഈയിടെ റീ -റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്. ഇപ്പോൾ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ എന്ന കഥാപാത്രത്തിന്റെ സിനിമയിൽ ഉൾപ്പെടുത്താത്ത ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് സിയാദ് കോക്കർ. To advertise here, കോക്കേഴ്സ് എന്റർടെയിൻമെന്റ്സിന്റെ യുട്യൂബ് ചാനലിലൂടെയാണ് ഈ രംഗം എത്തിയത്. പത്തുമിനിറ്റുണ്ട് ഈ രംഗത്തിന്. ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും മഞ്ജു വാര്യരുടെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് ഡെന്നീസിനൊപ്പം ജീവിക്കാൻ പ്രേരിപ്പിക്കുന്നതുമായ രംഗമാണിത്. ഇതിനിടയിലാണ് ഫ്ളാഷ്ബാക്ക് പോലെ മോഹൻലാലിന്റെ കഥാപാത്രമുള്ള മറ്റൊരു രംഗം വരുന്നത്. മോഹൻലാൽ അവതരിപ്പിച്ച നിരഞ്ജൻ മഞ്ജുവാര്യർ ചെയ്ത ആമിയോട് തന്നെ മറക്കണം എന്നാണ് ഇവിടെ ആവശ്യപ്പെടുന്നത്. സിനിമയുടെ റീ-റിലീസിന് മുൻപ് ഈ രംഗത്തേക്കുറിച്ച് സിബി മലയിൽ സംസാരിച്ചിരുന്നു. സിനിമയുടെ ആദ്യ ഷോയിൽ ഈ രംഗം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മോഹൻലാലിന്റെ കഥാപാത്രം മരിച്ചു എന്നറിഞ്ഞശേഷം ആളുകൾ തിയേറ്ററിൽ ഇരിക്കാൻ തയ്യാറാകുന്നില്ലെന്ന് നിർമാതാവ് പറഞ്ഞതനുസരിച്ചാണ് ഈ രംഗം ഒഴിവാക്കിയതെന്നും സിബി മലയിൽ പറഞ്ഞിരുന്നു. റീ മാസ്റ്റർ ചെയ്ത പുതിയ പതിപ്പിൽ ഈ രംഗം കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. പക്ഷേ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെയെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കലാഭവൻ മണി, സുകുമാരി, ജനാർദനൻ, ശ്രീരാമൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുപ്രധാന വേഷങ്ങളിൽ. സഞ്ജീവ് ശങ്കർ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. ഗിരീഷ് പുത്തഞ്ചേരിയും വിദ്യാസാഗറും ചേർന്നൊരുക്കിയ ഗാനങ്ങൾ ഇന്നും സൂപ്പർഹിറ്റാണ്. Content Highlights: Producer Siyad Koker has released a 10-minute deleted sequence from the classic film Summer in Bethlehem featuring Mohanlal's character Niranjan, which was originally removed to maintain the film's pace after the character's emotional exit. Published: 21 Mar 2026, 09:52 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘എന്റെ പേരും ആമി മറക്കണം, ഇനി ഡെന്നീസ് മാത്രം’; സമ്മർ ഇൻ ബെ… | Boolokam