സെലിബ്രിറ്റി ഷെഫ് വികാസ് ഖന്നയുടെ മാൻഹാട്ടനിലെ പ്രശസ്തമായ ബംഗ്ലോ റസ്റ്ററൻ്റിലെത്തി നോമ്പുതുറന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. സെലിബ്രിറ്റികളുടെ സ്ഥിരം സന്ദശന ഇടമാണ് ബംഗ്ലോ റസ്റ്ററൻ്റെങ്കിലും ഇത്തവണത്തെ അതിഥിയ്ക്ക് മറ്റ് ചില പ്രത്യേകതകളുമുണ്ട്. To advertise here, മംദാനിക്കായി റസ്റ്ററന്റിൽ ടേബിൾ ഓഫ് ഗ്രേസ് എന്ന പേരിൽ പ്രത്യേകം ഒരുക്കിയ നോമ്പുതുറ തീം ശ്രദ്ധേയമായിരുന്നു. വികാസ് ഖന്ന നേരിട്ടാണ് വിഭവങ്ങൾ തയ്യാറാക്കിയത്. കൂടിക്കാഴ്ചയ്ക്ക് വൈകാരികമായ മറ്റൊരു വശം കൂടിയുണ്ടെന്ന് വികാസ് ഖന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. 2001-ൽ താൻ വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന കാലത്താണ് മംദാനിയെ ആദ്യമായി കാണുന്നതെന്ന് വികാസ് ഖന്ന ഓർത്തെടുത്തു. വീട് നഷ്ടമായി, അബ്യൂസീവ് ആയ ജോലി ഉപേക്ഷിച്ച ശേഷം ന്യൂയോർക്കിലെ റസ്റ്ററന്റിൽ ജോലി ചെയ്യുമ്പോഴായിരുന്നു അതെന്ന് വികാസ് കുറിപ്പിൽ പറയുന്നു. എട്ട് വയസ്സുകാരനായ മകനൊപ്പം മീര നായർ വികാസ് ജോലി ചെയ്യുന്ന റസ്റ്റന്റിൽ എത്തുമായിരുന്നു. താൻ ന്യൂയോർക്കിൽ എത്തിയതിനു ശേഷം ഏറ്റവും അധികം ഒപ്പംനിന്ന മനുഷ്യനാണ് മീരയെന്നും വികാസ് ഓർക്കുന്നു. 25 വർഷങ്ങൾക്കിപ്പുറം ആതേ ബാലന് വിരുന്നൊരുക്കാൻ സാധിച്ചതിന്റെ സന്തോഷവും വികാസ് പങ്കുവെക്കുന്നുണ്ട്. പ്രശസ്ത സംവിധായിക മീരാ നായരുടെ മകനാണ് സുഹ്‌റാൻ മംദാനി. അന്ന് എട്ടു വയസ്സുകാരനായിരുന്ന ബാലൻ ഇന്ന് ന്യൂയോർക്കിനെ നയിക്കുന്ന നേതാവായി മാറിയപ്പോൾ, തനിക്ക് പ്രിയപ്പെട്ട വിഭവങ്ങൾ അയാൾക്കായി പാകം ചെയ്യാൻ കഴിഞ്ഞത് വലിയ അഭിമാനമാണെന്നും ഖന്ന കുറിച്ചു. Content Highlights: Chef Vikas Khanna hosted NYC leader Zohran Mamdani for a special Iftar at his restaurant, Bungalow. Published: 15 Mar 2026, 05:09 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എൻ്റെ വീടും ജോലിയും പോയ കാലം, എട്ട് വയസ്സുകാരനുമായി മീര എത്തി’; വൈകാരിക കുറിപ്പുമായി വികാസ് ഖന്ന
M
MathrubhumiSource Link
about 2 months ago