Last Updated: 17 March 2026, 08:35 AM IST പ്രതീകാത്മകചിത്രം | ചിത്രം: ശ്രീജിത് പി. രാജ് | മാതൃഭൂമി ന്യൂഡൽഹി: ഇന്ത്യയിൽ ഇക്കുറി മൺസൂൺ മഴ സാധാരണയിലേതിനെക്കാൾ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ‘എൽ നിനോ’ പ്രതിഭാസമാകും ഇതിനുകാരണമെന്നാണ് വിലയിരുത്തൽ. To advertise here, യു.എസ്. ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറിക്(എൻ.ഒ.എ.എ.) പറയുന്നതനുസരിച്ച്, ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽനിനോ ശക്തിപ്രാപിക്കും. തത്‌ഫലമായി ഇന്ത്യയിൽ ചൂടുയരുകയും മൺസൂൺ ദുർബലപ്പെടുകയും ചെയ്യാം. എൻ.ഒ.എ.എ.യുടെ കാലാവസ്ഥാപ്രവചന സെന്ററിന്റെ (സി.പി.സി.) നിരീക്ഷണത്തിൽ ജൂണിനും ഓഗസ്റ്റിനും ഇടയിൽ എൻ നിനോ ഉണ്ടാകാനുള്ള സാധ്യത 62 ശതമാനമാണെന്നും തുടർന്നുള്ള മാസങ്ങളിൽ ഇത് 80 ശതമാനമായി ഉയരാമെന്നും മുന്നറിയിപ്പുണ്ട്. എൽനിനോ ഭൂമധ്യരേഖയ്ക്ക് മധ്യ കിഴക്ക് പസഫിക് സമുദ്രോപരിതലം ചൂടുപിടിക്കുന്ന പ്രതിഭാസമാണിത്. ചരിത്രപരമായി ഇന്ത്യയിൽ എൽനിനോ കാലത്ത് മൺസൂൺ മഴ കുറയുന്നതായി കണ്ടുവരുന്നു. 1980 മുതൽ 14 തവണ എൽനിനോ ഉണ്ടായി. ഇതിൽ ഒൻപത് തവണയും മൺസൂൺമഴ സാധാരണയിലും കുറവാണ് ലഭിച്ചത്. അതേസമയം, 1997-ൽ എൽ നിനോ ഉണ്ടായിട്ടും ഇന്ത്യയിൽ മൺസൂൺകാലം സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനിലാ വ്യത്യാസം മൺസൂൺ കാറ്റുകളുടെ ശക്തികുറയാനിടയാക്കും. Content Highlights: NOAA predicts a 62-80% chance of El Nino conditions between June and August. El Nino is historically linked to below-average monsoon rainfall in India. Pacific Ocean surface temperature rise is the primary driver of this phenomenon. 14 El Nino events since 1980, with 9 resulting in deficient monsoons. Published: 17 Mar 2026, 08:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘എൽ നിനോ’ പ്രതിഭാസം; ഇന്ത്യയിൽ മൺസൂൺമഴ കുറയുമെന്ന് മുന്നറിയിപ്പ്
M
MathrubhumiSource Link
about 2 months ago