‘കടന്നുപോ ഇവിടുന്ന്...’; മന്ത്രിയുടെ പ്രതിഷേധറാലി, വൻ ഗതാഗതക്കുരുക്ക്; രോഷാകുലയായി യുവതി | വീഡിയോ

‘കടന്നുപോ ഇവിടുന്ന്...’; മന്ത്രിയുടെ പ്രതിഷേധറാലി, വൻ ഗതാഗതക്കുരുക്ക്; രോഷാകുലയായി യുവതി | വീഡിയോ

മുംബൈ: രാഷ്ട്രീയ പ്രതിഷേധറാലി വൻ ഗതാഗതക്കുരുക്കിന് വഴിവെച്ചതോടെ നേതൃത്വം നൽകിയ ബിജെപി മന്ത്രിയോട് പൊട്ടിത്തെറിച്ച് യുവതി. മുംബൈയിലെ വർളി മേഖലയിലാണ് സംഭവം. കുഞ്ഞിനെ സ്‌കൂളിൽനിന്ന് തിരിച്ചുവിളിക്കാൻ പോകുന്നതിനിടെ വലിയ ഗതാഗതക്കുരുക്കിൽ കുടുങ്ങിയതോടെയാണ് യുവതി, മഹാരാഷ്ട്ര ജലവിഭവ മന്ത്രി ഗിരീഷ് മഹാജനെതിരേ പൊട്ടിത്തെറിച്ചത്. To advertise here, വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച മുംബൈ പോലീസിനു നേർക്കും പ്രതിഷേധറാലിയിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയും കടുത്ത ഭാഷയിൽ യുവതി വിമർശനം ഉന്നയിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വനിതാസംവരണ നിയമഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടതിൽ പ്രതിപക്ഷത്തിനെതിരേ പ്രതിഷേധിക്കാനാണ് ഗിരീഷ് മഹാജൻ റാലി സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡി (എംവിഎ)യ്‌ക്കെതിരേ ആയിരുന്നു ഗിരീഷ് മഹാജന്റെയും സംഘത്തിന്റെയും പ്രതിഷേധറാലി. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്കായിരുന്നു റാലി. വിവിധഭാഗങ്ങളിൽനിന്നായി നിരവധി സ്ത്രീകളാണ് ഇതിൽ പങ്കെടുക്കാനെത്തിയത്. വർളിയിലെ ജംഭോരി മൈതാനത്തുനിന്ന് ആരംഭിച്ച് ഡോമിൽ അവസാനിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജനസാന്ദ്രതയേറിയ പ്രദേശത്തോട് ചേർന്നാണ് ജംഭോരി മൈതാനം. ഇവിടുത്തെ റോഡുകൾ പലപ്പോഴും തിങ്ങിനിറഞ്ഞനിലയിലായിരിക്കും. റാലി ആരംഭിക്കാൻ വൈകിയതോടെ പ്രദേശമാകെ ഗതാഗതക്കുരുക്ക് രൂപപ്പെടുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ സ്‌കൂളിൽനിന്ന് വിളിക്കാൻ പോയ യുവതിയുടെ വാഹനം ഗതാഗതക്കുരുക്കിൽ കുടുങ്ങിയത്. മണിക്കൂറുകളോളം വലഞ്ഞതിനെ തുടർന്ന് അവർ വാഹനത്തിൽനിന്നിറങ്ങി നേരെ മാർച്ചിന് നടുവിലേക്ക് ചെല്ലുകയും പോലീസിനോടും മന്ത്രിയോടും ഉൾപ്പെടെ അതിരൂക്ഷമായ ഭാഷയിൽ സംസാരിക്കുകയുമായിരുന്നു. കാലിയായി കിടക്കുന്ന സ്ഥലം അപ്പുറത്തുണ്ടായിട്ടും ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെയും യുവതി വിമർശിക്കുന്നുണ്ട്. വിഷയത്തിൽ ഇടപെടാൻ ശ്രമിച്ച മുംബൈ പോലീസിനോടും രോഷാകുലയായാണ് യുവതിയുടെ പ്രതികരണം. Content Highlights: A woman confronted Maharashtra Minister Girish Mahajan due to severe traffic congestion in Worli., The traffic was caused by a BJP rally organized against the opposition Maha Vikas Aghadi (MVA)., The incident occurred while the woman was on her way to pick up her child from school., The viral video captures the woman criticizing both the minister and the police for poor crowd management. Published: 22 Apr 2026, 02:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കടന്നുപോ ഇവിടുന്ന്...’; മന്ത്രിയുടെ പ്രതിഷേധറാലി, വൻ ഗതാഗത… | Boolokam