‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’; തെലുങ്ക് സൂപ്പർ താരങ്ങൾക്കെതിരെ പ്രകാശ് രാജ്

‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’; തെലുങ്ക് സൂപ്പർ താരങ്ങൾക്കെതിരെ പ്രകാശ് രാജ്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 21 March 2026, 11:05 AM IST തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് തെന്നിന്ത്യൻ സൂപ്പർതാരങ്ങളെ വിമർശിച്ചത്. രണ്ട് പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെച്ചത്. പ്രകാശ് രാജ് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് \ മാതൃഭൂമി ര ൺവീർ സിംഗ് നായകനായ ധുരന്ധർ: ദി റിവഞ്ച് എന്ന ചിത്രത്തെ പ്രശംസിച്ച തെലുങ്ക് താരങ്ങളായ അല്ലു അർജുൻ, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർക്കെതിരെ വിമർശനവുമായി നടൻ പ്രകാശ് രാജ് . ധുരന്ധർ 2 ഈ സിനിമ ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന ആരോപണം നിലനിൽക്കെ, ദക്ഷിണേന്ത്യൻ താരങ്ങൾ ഇതിനെ പിന്തുണയ്ക്കുന്നത് വെറും കടപ്പാടുകൾ മൂലമാണെന്ന് അദ്ദേഹം പരിഹസിച്ചു. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രം രണ്ടുദിവസങ്ങൾക്കുമുൻപാണ് തിയേറ്ററുകളിലെത്തിയത്. To advertise here, തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് പ്രകാശ് രാജ് തെന്നിന്ത്യൻ സൂപ്പർതാരങ്ങളെ വിമർശിച്ചത്. രണ്ട് പോസ്റ്റുകളാണ് അദ്ദേഹം പങ്കുവെച്ചത്. ഇതിൽ ആദ്യത്തേത് 'ഹം ദോനോ' എന്ന സിനിമയിലെ 'അഭി നാ ജാവോ ചോഡ് കർ' എന്ന ഗാനം കേൾക്കുന്ന വീഡിയോ ആണ്. താൻ 'ധുരന്ധറിൽ' നിന്നും വളരെ അകലെയാണെന്നാണ് ഇതിനൊപ്പം പ്രകാശ് രാജ് കുറിച്ചത്. മറ്റൊരു പോസ്റ്റിൽ, ബോളിവുഡ് താരങ്ങൾ ഈ ചിത്രത്തെക്കുറിച്ച് മിണ്ടാതിരിക്കുമ്പോൾ ദക്ഷിണേന്ത്യൻ താരങ്ങൾ മാത്രം എന്തിനാണ് ഇത്രയധികം പുകഴ്ത്തുന്നത് എന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു. "കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു" എന്നായിരുന്നു അദ്ദേഹം ഇതിന് നൽകിയ അടിക്കുറിപ്പ്.   ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രത്തെ പ്രശംസിച്ച് നിരവധി പ്രമുഖ തെലുങ്ക് താരങ്ങളാണ് രംഗത്തെത്തിയത്. ചിത്രം വളരെ സ്വാഭാവികവും സ്വാധീനമുണ്ടാക്കുന്നതുമാണെന്ന് രാം ചരൺ അഭിപ്രായപ്പെട്ടു. ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിമിഷങ്ങൾ ചിത്രത്തിലുണ്ടെന്നും സാങ്കേതികമായി ചിത്രം മികച്ചുനിൽക്കുന്നുവെന്നും അല്ലു അർജുൻ പറഞ്ഞു. രൺവീർ സിംഗിന്റെ പ്രകടനം ഒരു 'മാസ്റ്റർക്ലാസ്' ആണെന്നാണ് ജൂനിയർ എൻടിആർ വിശേഷിപ്പിച്ചത്. വിജയ് ദേവരകൊണ്ട, മഹേഷ് ബാബു തുടങ്ങിയവരും ചിത്രത്തെ പ്രശംസിച്ചിരുന്നു.   നേരത്തേ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി യുട്യൂബർ ധ്രുവ് റാഠീ രംഗത്തെത്തിയിരുന്നു. ആദിത്യ ധറിനെ ബിജെപി അനുകൂല പ്രചാരകൻ എന്നാണ് ധ്രുവ് വിശേഷിപ്പിച്ചത്. മുൻ ചിത്രങ്ങളേക്കാൾ കൂടുതൽ വ്യക്തമായ രീതിയിൽ ഈ സിനിമയിൽ രാഷ്ട്രീയ താല്പര്യങ്ങൾ തിരുകിക്കയറ്റിയിട്ടുണ്ടെന്നും ധ്രുവ് വിമർശിച്ചു. 2025-ൽ പുറത്തിറങ്ങിയ 'ധുരന്ധർ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. രൺവീർ സിംഗിനൊപ്പം സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ, സാറാ അർജുൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 2026 മാർച്ച് 19-നാണ് ചിത്രം റിലീസ് ചെയ്തത്. Content Highlights: Actor Prakash Raj has criticized Telugu superstars including Allu Arjun, Ram Charan, and Jr NTR for praising Ranveer Singh's Dhurandhar 2, labeling their support as a result of "obligations" toward a film many consider political propaganda. Published: 21 Mar 2026, 11:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കടപ്പാടുകളുടെ ലക്ഷണങ്ങൾ തെക്കോട്ടും വ്യാപിക്കുന്നു’; തെലുങ… | Boolokam