ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമിച്ച് തരുൺ മൂർത്തി സംവിധാനംചെയ്യുന്ന മോഹൻലാലിന്റെ 366-ാം ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ സെറ്റിലായിരുന്നു ഇത്തവണ മോഹൻലാലിന്റെ ചെറിയ പെരുന്നാൾ ആഘോഷം. ഇതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമാതാക്കൾ. To advertise here, അണിയറപ്രവർത്തകർക്കൊപ്പം താരങ്ങളും പ്രധാന സാങ്കേതിക പ്രവർത്തകരും പെരുന്നാൾ ആഘോഷിക്കുന്ന വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാലും മറ്റ് താരങ്ങളും ഒന്നിച്ചിരുന്ന് ബിരിയാണി കഴിക്കുന്നത് വീഡിയോയിൽ കാണാം. മുകേഷ്, ലാലു അലക്‌സ്, മനോജ് കെ. ജയൻ, ഇർഷാദ് അലി, സംവിധായകൻ തരുൺ മൂർത്തി, നിർമാതാവ് ആഷിഖ് ഉസ്മാൻ, ഛായാഗ്രാഹകൻ ഷാജികുമാർ, തിരക്കഥാകൃത്ത് രതീഷ് രവി എന്നിവരും സെറ്റിലുണ്ടായിരുന്നു. കാരവനിൽനിന്ന് ഇറങ്ങിവരുന്ന മോഹൻലാലിനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. കൂളിങ് ഗ്ലാസ് ധരിച്ചുനിൽക്കുന്ന സംവിധായകനേയും നിർമാതാവിനേയും മനോജ് കെ. ജയനേയുമാണ് കാരവനിൽനിന്ന് ഇറങ്ങിവരുന്ന മോഹൻലാൽ കാണുന്നത്. ഉടൻ 'കണ്ണാടിവെക്കണോ' എന്നായി മോഹൻലാലിന്റെ ചോദ്യം. എല്ലാവരും വെച്ചിട്ടുണ്ട്, വേണമെന്ന് തോന്നുന്നു എന്നായി മനോജ് കെ. ജയൻ. എല്ലാവരും വെച്ചിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞതുകേട്ട് ചിരിക്കുന്ന സംവിധായകനേയും നിർമാതാവിനേയുമാണ് പിന്നീട് വീഡിയോയിൽ കാണുന്നത്. തുടർന്ന് മോഹൻലാൽ ബിരിയാണി ദം പൊട്ടിച്ചു. മോഹൻലാലും മുകേഷും ലാലു അലക്‌സും മനോജ് കെ. ജയനും ചേർന്ന് ബിരിയാണി മിക്‌സ് ചെയ്തു. വിളമ്പാനെത്തിയപ്പോൾ കുറച്ച് ബിരിയാണി മതി എന്ന് മോഹൻലാൽ പറയുന്നതായി കേൾക്കാം. അണിയറപ്രവർത്തകരും താരങ്ങളും ഒന്നിച്ചുചേർന്നിരുന്നാണ് ഭക്ഷണം കഴിച്ചത്. കൊച്ചിയിലെ റസ്റ്ററന്റ് ശൃംഖലയായ പണ്ടാരീസ് ബിരിയാണിയാണ് സെറ്റിലുള്ളവർക്കായി പെരുന്നാൾ ഭക്ഷണം ഒരുക്കിയത്. താടിയെടുത്ത് മീശപിരിച്ചുള്ള ലുക്കിലാണ് എൽ366 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്. 'തുടരും' ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. ബിനു പപ്പുവാണ് സഹസംവിധാനം. Content Highlights: Mohanlal celebrates Eid with the cast and crew of his 366th film (L366). Viral video shows Mohanlal interacting with co-stars Mukesh, Manoj K. Jayan, and Lalu Alex. The team enjoyed a special biryani feast on the film set. L366 is directed by Tharun Moorthy and produced by Ashiq Usman Published: 23 Mar 2026, 10:46 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘കണ്ണാടി വെക്കണോ, എല്ലാരും വെച്ചിട്ടുണ്ട്’; ദം പൊട്ടിച്ച് മോഹൻലാൽ, എൽ366 സെറ്റിൽ പെരുന്നാൾ ആഘോഷം
M
MathrubhumiSource Link
about 2 months ago