പ ശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കി ഇന്ത്യൻ ശതകോടീശ്വരനും ഡാന്യൂബ് ഗ്രൂപ്പ് സ്ഥാപകനുമായ റിസ്‌വാൻ സാജൻ. ഈ സംഘർഷങ്ങൾ തന്റെ കമ്പനിയിലെ 6000-ത്തിൽ അധികം വരുന്ന ജീവനക്കാരുടെ ജോലിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് റിസ്‌വാൻ സാജൻ ഇക്കാര്യം വ്യക്തമാക്കിയത്. To advertise here, 'നല്ല സമയങ്ങളിൽ എല്ലാവരും വളർച്ചയെ കുറിച്ച് സംസാരിക്കും. എന്നാൽ, പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങളുടെ മൂല്യങ്ങൾ പരീക്ഷിക്കപ്പെടുന്നു. എന്റെ ജീവനക്കാർ എന്നെ വിശ്വസിച്ച് ഡാന്യൂബ് ഗ്രൂപ്പ് കെട്ടിപ്പടുക്കാൻ സഹായിച്ചവരാണ്. ഇപ്പോൾ അവരോടൊപ്പം നിൽക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്'-റിസ്‌വാൻ വ്യക്തമാക്കി. കമ്പനിയിൽ നിന്ന് ആരേയും പിരിച്ചുവിടില്ലെന്നും ശമ്പളം കൃത്യമായി തന്നെ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി. റിസ്‌വാൻ സാജനെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. 'ഇത് വെറും 6,000 ജീവനക്കാരല്ല, 6000 കുടുംബങ്ങളാണ്. നിങ്ങളൊരു യഥാർഥ നായകനാണ്' എന്നാണ് ഒരാൾ കുറിച്ചത്. ഒരു മനുഷ്യസ്‌നേഹി എങ്ങനെയായിരിക്കണമെന്നതിന് ഇതൊരു ഉദാഹരണമാണ് എന്നായിരുന്നു മറ്റൊരു കമന്റ്. മുംബൈയിൽ നിന്ന് കുറച്ച് പൈസയുമായി ദുബായിലെത്തിയ റിസ്‌വാന്റെ വിജയം ആർക്കും പ്രചോദനം നൽകുന്ന കഥയാണ്. 1993-ൽ ദുബായിലെ ഒരു ഹാർഡ്‌വെയർ കടയിലാണ് അദ്ദേഹം ജോലി തുടങ്ങിയത്. അതേ വർഷം തന്നെ ഡാന്യൂബ് എന്ന ചെറിയ ട്രേഡിങ് സ്ഥാപനം തുടങ്ങി. രണ്ട് പതിറ്റാണ്ടിനുശേഷം 2014-ൽ ഡാന്യൂബ് പ്രോപ്പർട്ടീസും തുടങ്ങി. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഒരു വിപ്ലവമായിരുന്നു ഇത്. ഷാരൂഖ് ഖാന്റെ പേരിൽ 55 നിലകളുള്ള വാണിജ്യ ടവർ നിർമിച്ചും അദ്ദേഹം വാർത്തകളിൽ ഇടം നേടിയിരുന്നു. ഇന്ന് അഞ്ച് ബില്ല്യൺ ദിർഹത്തിലേറെ വാർഷിക വരുമാനമുള്ള കമ്പനിയാണ് ഡാന്യൂബ് പ്രോപ്പർട്ടീസ്. യുഎഇക്ക് പുറമെ സൗദി അറേബ്യ, ഖത്തർ, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഈ കമ്പനിക്ക് സാന്നിധ്യമുണ്ട്. ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2025-ലെ ഏറ്റവും സ്വാധീനമുള്ള 10 റിയൽ എസ്‌റ്റേറ്റുകാരിൽ ഒരാളായും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. Content Highlights: Rizwan Sajan guarantees no layoffs for 6,000+ employees in 2026., Commitment to timely salary payments despite regional instability., Focus on employee welfare as a core corporate value. Published: 03 Apr 2026, 03:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘കമ്പനിയെ വളർത്തിയ ജീവനക്കാരെ കൈവിടില്ല’-പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ജോലി ഉറപ്പ് നൽകി ശതകോടീശ്വരൻ
M
MathrubhumiSource Link
about 1 month ago