‘കേരളം അതിദാരിദ്ര്യമുക്തമായി എന്ന് കേട്ടപ്പോൾ ലോകം അദ്‌ഭുതപ്പെട്ടു’; ആവേശക്കടലായി പുറമേരി

‘കേരളം അതിദാരിദ്ര്യമുക്തമായി എന്ന് കേട്ടപ്പോൾ ലോകം അദ്‌ഭുതപ്പെട്ടു’; ആവേശക്കടലായി പുറമേരി

M
MathrubhumiSource Link
പുറമേരി : ആവേശക്കടലിലേക്ക് ക്യാപ്റ്റൻ വന്നിറങ്ങി. പുറമേരി കടത്തനാട് രാജാസ് സ്കൂൾമൈതാനിയിൽ എൽ.ഡി.എഫ്. കുറ്റ്യാടി, നാദാപുരം, വടകര മണ്ഡലം തിരഞ്ഞെടുപ്പുറാലിക്കെത്തിയ ആയിരങ്ങൾക്ക് ആഘോഷനിമിഷം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുറമേരിയിലെ തിരഞ്ഞെടുപ്പുറാലി ഉദ്ഘാടനംചെയ്യാനെത്തിയത്. To advertise here, ഏഴുമണിക്ക് എത്തുമെന്നാണ് അറിയിച്ചതെങ്കിലും എത്താൻ വൈകി. പിണറായി എത്തുമ്പോഴേക്കും പുറമേരി മൈതാനം നിറഞ്ഞിരുന്നു. മൈതാനവും കടന്ന് റോഡിലേക്ക് ജനം തടിച്ചുകൂടി. ഇതോടെ ഗതാഗതവും സ്തംഭിച്ചു. 35 മിനിറ്റാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രധാനമായും സർക്കാരിന്റെ നേട്ടങ്ങളും മുൻ യു.ഡി.എഫ്. സർക്കാരുകളും 10 വർഷത്തെ ഇടതുസർക്കാരും തമ്മിലുള്ള താരതമ്യവുമാണ് പിണറായി ചൂണ്ടിക്കാട്ടിയത്. എന്തുകൊണ്ട് ഇടതുഭരണം തുടരണമെന്നും വ്യക്തമാക്കി. വടകര, കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിലെ സ്ഥാനാർഥികളായ എം.കെ. ഭാസ്കരൻ, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി. വസന്തം എന്നിവരുടെ കൈപിടിച്ചുയർത്തി ജനങ്ങളെ അഭിവാദ്യംചെയ്ത മുഖ്യമന്ത്രി, കുറ്റ്യാടി-നാദാപുരം മണ്ഡലങ്ങളുടെ വികസനരേഖയും പ്രകാശനംചെയ്തു. ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. പി.സി. ചാക്കോ, എളമരം കരിം, മനയത്ത് ചന്ദ്രൻ, പി. മോഹനൻ, സ്ഥാനാർഥികളായ എം.കെ. ഭാസ്കരൻ, പി. വസന്തം, കെ.പി. കുഞ്ഞമ്മദ് കുട്ടി, പി.സി. ഷൈജു തുടങ്ങിയവർ സംസാരിച്ചു. സത്യൻ മൊകേരി, പി.എം. സുരേഷ് ബാബു, ആയാടത്തിൽ രവീന്ദ്രൻ, സമദ് നരിപ്പറ്റ, കെ.കെ. ലതിക, ടി.എൻ. മനോജ്,, ടി.എൻ.കെ. ശശീന്ദ്രൻ, കെ.കെ. ദിനേശൻ, പി. സോമശേഖരൻ, പി.പി. ചാത്തു, എ. മോഹൻദാസ്, കൂടത്താങ്കണ്ടി സുരേഷ്, പി. സുരേഷ് ബാബു, സി. ഭാസ്കരൻ, വി.പി. കുഞ്ഞികൃഷ്ണൻ, പി.എം. നാണു, വത്സരാജ് മണലാട്ട്, കരിമ്പിൽ ദിവാകരൻ, ശ്രീജിത്ത് വള്ളിൽ, എ.എം. റഷീദ്, കെ.ടി. കുഞ്ഞിക്കണ്ണൻ, രജീന്ദ്രൻ കപ്പള്ളി, ശ്രീജിത്ത് മുടപ്പിലായി, കെ. പുഷ്പജ, കെ.കെ.നാരായണൻ എന്നിവർ വേദിയിലുണ്ടായിരുന്നു. പത്തുവർഷം എൽ.ഡി.എഫ്. സർക്കാർ ജനങ്ങളെ ചേർത്തുനിർത്തി – പിണറായി കഴിഞ്ഞ പത്തുവർഷമായി കേരളത്തിലെ ഇടതുപക്ഷസർക്കാർ ജനങ്ങളെ ചേർത്തുനിർത്തിയാണ് സഞ്ചരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുറ്റ്യാടി, നാദാപുരം, വടകര, മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ പുറമേരിയിൽ ഉദ്ഘാടനംചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്തവണയും എൽ.ഡി.എഫ്. സർക്കാർ വൻഭൂരിപക്ഷത്തിൽ അധികാരത്തിൽവരും. ജനങ്ങൾ അത്‌ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മണ്ണിൽ ഇതുപോലെ ജീവിക്കാൻ എൽ.ഡി.എഫ്. തുടരണം. എൽ.ഡി.എഫ്. മുന്നണിക്ക് നാടിനോട് പ്രതിബദ്ധതയും ജനക്ഷേമത്തിൽ താത്‌പര്യവുമുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തിലെത്തിയാൽ നാടിനെ പുരോഗതിയിലേക്ക് നയിക്കും. എന്നാൽ, യു.ഡി.എഫിന് ജനങ്ങളോട് പ്രതിബദ്ധതയില്ല, ജനക്ഷേമത്തിൽ താത്‌പര്യമില്ല. 2016 മുതൽ 21 വരെയുള്ള അഞ്ചുവർഷം, നാടിന്റെ ഓരോ മേഖലയിലുമുണ്ടായ പുരോഗതി ജനങ്ങളുടെ അനുഭവത്തിലുണ്ട്. അങ്ങനെയാണ് 2021-ൽ കേരളത്തിന്റെ ചരിത്രം തിരുത്തിയ വിധി വന്നത്. കഴിഞ്ഞ നവംബർ ഒന്നിന് കേരളം അതിദാരിദ്ര്യമുക്തമായി എന്ന പ്രസ്താവന കേട്ടപ്പോൾ ലോകം അദ്‌ഭുതപ്പെട്ടു. ഈ നാടിന് ആർ.എസ്.എസിനെയും, ബി.ജെ.പി.യെയും ഉൾക്കൊള്ളാൻ കഴിയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Content Highlights: CM Pinarayi Vijayan inaugurated the LDF election rally at Purameri in 2026., Comparison between 10 years of LDF rule and previous UDF governments., Official release of the development roadmap for Kuttady and Nadapuram constituencies., Public endorsement of LDF candidates M.K. Bhaskaran, K.P. Kunhammed Kutty, and P. Vasantham. Published: 03 Apr 2026, 10:01 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കേരളം അതിദാരിദ്ര്യമുക്തമായി എന്ന് കേട്ടപ്പോൾ ലോകം അദ്‌ഭുതപ… | Boolokam