‘കോടതി പിരിയുമ്പോൾ ലോ പോയന്റ് ഓർമ്മവരുന്ന വക്കീലാണോ താങ്കൾ?’; വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

‘കോടതി പിരിയുമ്പോൾ ലോ പോയന്റ് ഓർമ്മവരുന്ന വക്കീലാണോ താങ്കൾ?’; വി.ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി

M
MathrubhumiSource Link
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമലയിൽ മരിച്ചവരുടെ പോക്കറ്റടിച്ചു എന്ന് യു.ഡി.എഫ്. സമ്മതിച്ചിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപ്പോൾ അക്കാര്യത്തിൽ തീരുമാനമായി. മുണ്ടക്കൈ-ചൂരൽമലയിൽ മരിച്ചവരുടെ പോക്കറ്റടിച്ചു എന്ന് യു.ഡി.എഫ്. സമ്മതിച്ചിരിക്കുന്നു. ‘കോൺഗ്രസിന്റെ കണ്ണിലെ കരട് എടുക്കാൻ നോക്കണ്ട’ എന്നാണ് ഇന്നലത്തെ മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ കുറിപ്പിൽ പ്രതിപക്ഷ നേതാവ് പറയുന്നത്. ഇത് വെറും കരടല്ല പ്രതിപക്ഷ നേതാവേ, മൃതദേഹത്തിന്റെ എണ്ണവും കണ്ണീരിന്റെ കണക്കും പറഞ്ഞാണ് നിങ്ങൾ പിരിച്ചത്. To advertise here, നട്ടാൽ കുരുക്കാത്ത നുണപറയുന്നവരുടെ കൊടുംവഞ്ചനയല്ലേയിപ്പോൾ പുറത്തുവന്നിരിക്കുന്നത്? ഇനി നിങ്ങളെ ജനങ്ങൾ വിശ്വസിക്കുമോ? ‘യു.ഡി.എഫ്. ചതിക്കും, കേരളം നശിക്കും’ എന്ന മുദ്രാവാക്യമല്ലേ നിങ്ങൾക്ക് യോജിക്കുക? എന്ത് ധൈര്യത്തിലാണ് അഞ്ചിനഗാരന്റിയുമായി ഇറങ്ങിയിരിക്കുന്നത്? പത്തുവർഷത്തെ ക്ഷേമപെൻഷൻ പൂർണമായി വീട്ടിലെത്തിച്ചവരും ചുരുങ്ങിയ തുകപോലും പതിനെട്ട് മാസം കുടിശ്ശികയാക്കിയവരും തമ്മിലാണ് ഈ തിരഞ്ഞെടുപ്പ്. കെ.എസ്.ആർ.ടി.സി.യെ പ്രവർത്തനലാഭത്തിലേക്ക് കൊണ്ടുവന്ന എൽ.ഡി.എഫും കെ.എസ്.ആർ.ടി.സി. അടച്ചുപൂട്ടാൻ തീരുമാനിച്ച യു.ഡി.എഫും തമ്മിലാണ് മത്സരം. മികച്ച ചികിത്സ സാധ്യമാക്കിയ എൽ.ഡി.എഫും സ്വകാര്യകുത്തക ആശുപത്രികൾക്ക് കളമൊരുക്കുന്ന യു.ഡി.എഫും തമ്മിലാണ് പോരാട്ടം. ആയിരം രൂപ എല്ലാ വിദ്യാർഥികൾക്കും നൽകുന്നത് അട്ടിമറിക്കാനാണോ പെൺകുട്ടികൾക്കുമാത്രം ആയിരം രൂപ എന്ന പ്രഖ്യാപനം? മറ്റു സംസ്ഥാങ്ങളിൽനിന്ന് വാഗ്ദാനവാചകങ്ങൾ ‘കട്ട് ആൻഡ് പേസ്റ്റ്’ ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ? ഗാരന്റി എന്ന വാക്കിനൊക്കെ ഇന്നാട്ടിൽ ഒരു വിലയും നിലയുമില്ലേ? ഈ പദമൊക്കെ കോൺഗ്രസ് എടുത്ത് ഉപയോഗിച്ചാൽ അതിനൊക്കെ തേയ്മാനംവന്ന് അർഹമായ ഇടങ്ങളിൽ പിന്നീട് ഉപയോഗിക്കാൻ കഴിയാതെവരില്ലേ? വെറും നുണയും അഭ്യൂഹങ്ങളുംകൊണ്ട് നിങ്ങൾ തിരഞ്ഞെടുപ്പുരംഗം നിറച്ചിരിക്കുകയാണ്. ബി.ജെ.പി.യുമായി ഡീൽ ഉണ്ടാക്കി എന്ന പ്രചാരണം, അത് വേണ്ടത്ര ഏൽക്കാതെവന്നപ്പോൾ എസ്.ഡി.പി. ഐ.യുമായാണ് ധാരണയെന്ന് പറയുക. എന്തിന് മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾക്കെതിരേവന്ന എഫ്.ബി. പോസ്റ്റിനുപിന്നിൽ സി.പി.എം. പ്രവർത്തകരാണ് എന്ന ആരോപണംവരെ യു.ഡി.എഫ്. ഉന്നയിച്ചില്ലേ? പ്രതിയെ പിടിച്ചപ്പോൾ അയാളൊരു ലീഗുകാരൻ. പിന്നെ മിണ്ടാട്ടമില്ല. വർഗീയതയും നുണയുമാണ് നിങ്ങളുടെ ആവനാഴിനിറയെ. മുഖ്യമന്ത്രിയുമായി നേരിട്ടുള്ള സംവാദമാണ് ആഗ്രഹിച്ചത് എന്ന് പ്രതിപക്ഷ നേതാവ് പറയുന്നതുകേട്ടു. കോടതി പിരിയുമ്പോൾ ലോ പോയന്റ് ഓർമ്മവരുന്ന വക്കീലാണോ താങ്കൾ? നിയമസഭയിലെ എല്ലാ അവസരങ്ങളും നഷ്ടപ്പെടുത്തിയ പ്രതിപക്ഷം അവസാനം തിണ്ണമിടുക്കിലൂടെയെങ്കിലും രക്ഷപ്പെടണം എന്ന് കരുതുന്നത് പരിഹാസ്യമാണ്. അവിശ്വാസപ്രമേയം അവതരിപ്പിക്കാതെ, നയപ്രഖ്യാപനം-ബജറ്റ് ചർച്ചകളിൽ പങ്കെടുക്കാതെ, ഒരു മന്ത്രിക്കെതിരേപ്പോലും അഴിമതിയാരോപണം ഉന്നയിക്കാൻ കഴിയാതെ, അടിയന്തരപ്രമേയത്തിന് നോട്ടീസ് കൊടുക്കാൻപോലും ഭയന്ന പ്രതിപക്ഷമാണ് ഇപ്പോൾ നേരിട്ടുള്ള സംവാദത്തിന് ക്ഷണിക്കുന്നത്. പൊട്ടിച്ചിരി മത്സരത്തിനുവേണ്ടിയുള്ള സൗണ്ട് ബൈറ്റുകൾ ആണോ പ്രതിപക്ഷ നേതാവ് ഓരോ ദിവസവും വാർത്താസമ്മേനങ്ങളിൽ നൽകിക്കൊണ്ടിരിക്കുന്നത് എന്നേ സംശയമുള്ളൂ. - മുഖ്യമന്ത്രി പറഞ്ഞു Content Highlights: CM Pinarayi Vijayan claims UDF admitted to mishandling relief funds., Allegations regarding the exploitation of victims' belongings during the 2026 disaster relief., Direct confrontation between the CM and the Leader of the Opposition., Criticism regarding the transparency of funds collected for tragedy victims. Published: 02 Apr 2026, 09:12 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘കോടതി പിരിയുമ്പോൾ ലോ പോയന്റ് ഓർമ്മവരുന്ന വക്കീലാണോ താങ്കൾ?… | Boolokam