‘ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട ഗോൾഡ് റിസർവ്വ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ഖജനാവിൽ നിന്ന് 1.28 ലക്ഷം കോടി രൂപയുടെ സ്വർണ്ണം അപ്രത്യക്ഷമായി’ എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്വർണ്ണവില കുതിച്ചുയരുന്ന സമയത്താണ് ഇത്രയും സ്വർണ്ണം നഷ്ടപ്പെട്ടത് എന്ന ആരോപണത്തോടെയാണിത്. എന്നാൽ, പ്രചരിക്കുന്ന പോസ്റ്റർ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നതാണ് യാഥാർത്ഥ്യം. To advertise here, പ്രചരിക്കുന്ന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ട് സർക്കാർ വരുമാനം, ചിലവ്, കടം, സാമ്പത്തിക നയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ്. രാജ്യത്തെ വിദേശനാണ്യ ശേഖരത്തിന്റെ (Forex Reserve) കണക്കുകൾ റിസർവ് ബാങ്ക് ഓരോ ആഴ്ചയും പുറത്തുവിടും. സ്വർണ്ണ ശേഖരത്തിന്റെ മൂല്യം ( അന്താരാഷ്ട്ര വിപണിയിലെ വില അനുസരിച്ച് സ്വർണ്ണത്തിന് എത്ര ഡോളർ അല്ലെങ്കിൽ രൂപ വിലവരും) ഉൾപ്പടെയുള്ള വിവരങ്ങൾ ഇതിലുണ്ടാകും. 2026 ഫെബ്രുവരി രണ്ടാം വാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ കുറവ് വന്നിരുന്നു. ഫെബ്രുവരി 6-ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് 6.7 ബില്യൺ ഡോളറിന്റെ കുറവാണ് ഉണ്ടായത്. രാജ്യത്തിന്റെ ആകെ കരുതൽ ശേഖരം, തൊട്ടുമുൻപത്തെ ആഴ്ചയിലെ 723.7 ബില്യൺ ഡോളറിൽ നിന്ന് 717 ബില്യൺ ഡോളറായി താഴ്‌ന്നിരുന്നു. സ്വർണ ശേഖരത്തിലുണ്ടായ വൻ കുറവായിരുന്നു ഇതിന് പ്രധാന കാരണം. സ്വർണ്ണ ശേഖരത്തിൽ 14 ബില്യൺ ഡോളറിലധികം ( 1.2 ലക്ഷം കോടിയോളം രൂപ ) ഇടിവാണ് ഉണ്ടായത്. ആർബിഐയുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവിൽ മാറ്റം വരുന്നതല്ല, മറിച്ച് അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില കുറയുമ്പോൾ ആകെ മൂല്യത്തിൽ വരുന്ന ഇടിവാണിത്. ഇതിനെയാണ് 1.2 ലക്ഷം കോടി രൂപയുടെ സ്വർണ്ണം കാണാനില്ല എന്ന തരത്തിൽ തെറ്റായി പ്രചരിപ്പിക്കുന്നത്. തുടർച്ചയായി നാല് ആഴ്ച വർദ്ധിച്ച ശേഷമായിരുന്നു സ്വർണ്ണ ശേഖര മൂല്യം താഴേക്ക് പോയത്. അതിന് മുൻപത്തെ ആഴ്ചയിൽ സ്വർണ്ണ ശേഖരത്തിൽ 14.595 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായിരുന്നു. കഴിഞ്ഞ ജനുവരിയിലും സ്വർണ്ണ ശേഖരത്തിൽ 2.058 ബില്യൺ ഡോളറിന്‍റെ ഇടിവുണ്ടായിട്ടുണ്ട് . ആർബിഐയുടെ റിപ്പോർട്ടുകൾ ചുവടെ കാണാം. ആർബിഐ സൈറ്റിൽ നിന്നുള്ള സ്ക്രീൻഷോട്ടുകൾ കേന്ദ്ര സർക്കാറിന്‍റെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും ഈ വാദം തെറ്റാണെന്ന് വ്യക്തമാക്കി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് ചുവടെ കാണാം. Content Highlights: Clarifies that no physical gold was lost from the RBI reserves., Explains that the 1.28 lakh crore figure reflects a change in valuation due to global market price fluctuations., Confirms that RBI gold quantity remains stable despite valuation dips., Debunks the viral social media misinformation using official RBI data and PIB Fact Check Published: 31 Mar 2026, 11:20 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഖജനാവിൽ നിന്ന് 1.28 ലക്ഷം കോടിയുടെ സ്വർണ്ണം നഷ്ടമായി’ പ്രചാരണത്തിന്‍റെ വാസ്തവമറിയാം | Fact Check|
M
MathrubhumiSource Link
about 1 month ago