നാഗ്പുർ: ഐപിഎൽ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കൗമാരതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ സീസണിൽ രാജസ്ഥാനായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച താരം ആ ഫോം തുടരാനുള്ള പരിശ്രമത്തിലുമാണ്. തന്റെ അവിശ്വസനീയമായ സ്‌ട്രോക്ക്‌പ്ലേയിലൂടെ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തെ സെൻസേഷനായി മാറിയ വൈഭവിൽ നിന്ന് ആരാധകർ ഇനിയും ഏറെ പ്രതീക്ഷിക്കുന്നുമുണ്ട്. ഇപ്പോഴിതാ പുതിയ സീസണിനെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് വൈഭവ്. To advertise here, "ഈ സീസണിൽ ടീമിനായി ട്രോഫി നേടുക എന്നതാണ് ലക്ഷ്യം. ട്രോഫി നേടിയാൽ അത് എന്റെ പ്രകടനത്തിനും ഫ്രാഞ്ചൈസിക്കും ഗുണം ചെയ്യും. ടീമിനെ ട്രോഫി ഉയർത്താൻ സഹായിക്കാൻ എന്റെ കഴിവനുസരിച്ച് സംഭാവന നൽകാൻ ഞാൻ ലക്ഷ്യമിടുന്നു." - വൈഭവ് പറഞ്ഞു. "ഞാൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത് മുതൽ അണ്ടർ-19 മത്സരങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും രാജസ്ഥാൻ എന്നെ നിരീക്ഷിച്ചു. അവരുടെ സ്കൗട്ടിംഗ് ടീം എന്നെ വളരെക്കാലമായി നിരീക്ഷിച്ചുവരികയായിരുന്നു. അവരുമൊത്തുമുള്ള ട്രയൽസ് നന്നായി നടന്നതിനാൽ രാജസ്ഥാനിൽ ചേരാനും തീരുമാനിച്ചു. രാജസ്ഥാനൊപ്പം ഞാൻ സന്തുഷ്ടനാണ്. അവർക്കായി കളിച്ചുതുടങ്ങിയതുമുതൽ ജീവിതത്തിൽ ഒരുപാട് പുരോഗതിയുണ്ടായിട്ടുണ്ട്. - വൈഭവ് കൂട്ടിച്ചേർത്തു. ഐപിഎല്ലിലെ ഏതെങ്കിലും റെക്കോർഡ് തകർക്കാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് മുൻ വിൻഡീസ് താരം ക്രിസ് ഗെയ്ലിന്റെ റെക്കോഡ് തകർക്കണമെന്നാണ് വൈഭവ് മറുപടി പറഞ്ഞത്. 175 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നതായി കൗമാരതാരം തുറന്നുപറഞ്ഞു. ഐപിഎല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന ക്രിസ് ഗെയ്ലിന്റെ റെക്കോഡ് ഇതുവരെ ആരും തകർത്തിട്ടില്ല. 158 റൺസെടുത്ത മുൻ കിവീസ് നായകൻ ബ്രണ്ടൻ മക്കല്ലമാണ് പട്ടികയിൽ രണ്ടാമത്. ഐപിഎല്ലിലെ പ്രഥമ മത്സരത്തിലാണ് കൊൽക്കത്തയ്ക്കായി മക്കല്ലം 158 റൺസെടുത്തത്. 2025-ലെ ഐപിഎൽ മെഗാ ലേലത്തിൽ 1.1 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് വൈഭവിനെ ടീമിലെത്തിച്ചത്. ഇതോടെ ഐപിഎൽ കരാർ ലഭിക്കുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു വൈഭവ്. 14-ാം വയസിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ സെഞ്ചുറി നേടിയ താരം ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഹരാരെയിൽ നടന്ന അണ്ടർ 19 ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ നിർണായകമായത്. 15 ഫോറും 15 സിക്‌സും അടങ്ങിയതായിരുന്നു ഇന്നിങ്‌സ്. ടൂർണമെന്റിലെ താരവും വൈഭവായിരുന്നു. ഏഴ് കളികളിൽ നിന്നായി 62.71 ശരാശരിയിലും 169.49 സ്‌ട്രൈക്ക് റേറ്റിലും 439 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഒരു ലോകകപ്പ് ടൂർണമെന്റിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കിയിരുന്നു. 2022-ൽ ദക്ഷിണാഫ്രിക്കയുടെ ഡെവാൾഡ് ബ്രെവിസ് സ്ഥാപിച്ച റെക്കോർഡാണ് താരം പഴങ്കഥയാക്കിയത്. Content Highlights: Vaibhav Suryavanshi aims to break Chris Gayle's 175-run IPL record., The teenager was signed by Rajasthan Royals for 1.1 Crore., He holds the record for the youngest centurion in first-class cricket., Key performer in India's U-19 World Cup victory with a 175-run knock. Published: 16 Mar 2026, 03:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഗെയ്ലിന്റെ 175 റൺസിന്റെ റെക്കോഡും തൂക്കും’; ഒരുങ്ങി വൈഭവ്, ആരാധകരെ ആവേശത്തിലാക്കി വെളിപ്പെടുത്തൽ
M
MathrubhumiSource Link
about 2 months ago