‘ഗോവിന്ദൻ വർഗ വഞ്ചകൻ, ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എംവി ഗോവിന്ദന് പങ്കില്ല'- എം.വി. ജയരാജൻ

‘ഗോവിന്ദൻ വർഗ വഞ്ചകൻ, ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എംവി ഗോവിന്ദന് പങ്കില്ല'- എം.വി. ജയരാജൻ

M
MathrubhumiSource Link
കണ്ണൂർ: പാർട്ടിക്കെതിരെ തുറന്ന വിമർശനവുമായി രംഗത്തുവന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ടി.കെ. ഗോവിന്ദൻ ഒരു 'വർഗ വഞ്ചകൻ '  ആണെന്നും ഇത്തരം വഞ്ചകർക്കെതിരെ ജനങ്ങൾ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ജയരാജൻ പറഞ്ഞു. To advertise here, പാർട്ടിയെ വഞ്ചിക്കരുതെന്ന് ടി.കെ. ഗോവിന്ദനോട് തങ്ങൾ ആവശ്യപ്പെട്ടിട്ടും കണ്ണൂരിലെത്തി വാർത്താ സമ്മേളനം നടത്തി സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനും യു.ഡി.എഫ് പിന്തുണ തേടാനുമുള്ള തീരുമാനം പാർട്ടിയോടുള്ള വഞ്ചനയാണെന്ന് ജയരാജൻ ആരോപിച്ചു. പാർട്ടിയിലെ മുതിർന്ന നേതാക്കളെ ഒതുക്കുന്നുവെന്ന ടി.കെ. ഗോവിന്ദന്റെ ആരോപണങ്ങളെയും ജയരാജൻ തള്ളി. പി. ജയരാജനെ ഒതുക്കി വടകരയിൽ മത്സരിപ്പിച്ചുവെന്നും കെ.കെ. ശൈലജ ടീച്ചറെ മട്ടന്നൂരിൽനിന്ന് മാറ്റിയെന്നുമുള്ള വാദങ്ങൾ വസ്തുതാപരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്നെയും കണ്ണൂരിൽ മത്സരിപ്പിച്ചത് ഒതുക്കാനാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ശരിയല്ലെന്നും താൻ രണ്ട് തവണ എം.എൽ.എ ആയതും കണ്ണൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചതുമൊന്നും ഒതുക്കലായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള വാദങ്ങൾ ടി.കെ. ഗോവിന്ദൻ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും മത്സരരംഗത്തേക്ക് വരുന്നതിനും വേണ്ടി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പാർട്ടി സെക്രട്ടറിയും ശ്യാമളയുടെ ഭർത്താവുമായ എം.വി. ഗോവിന്ദന് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കിയത്. യുഡിഎഫിന്‍റെ പിന്തുണയും വാങ്ങി സിപിഎമ്മിനെ പരാജയപ്പെടുത്താമെന്ന് ടികെ ഗോവിന്ദൻ കരുതിയാൽ നടക്കില്ലെന്നും എം വി ജയരാജൻ പറഞ്ഞു. Content Highlights: MV Jayarajan labels TK Govindan a class traitor., Strong warning issued against political betrayal in Kannur., Clarification on Shyamala's candidature controversy., Denial of MV Govindan's involvement in candidate selection. Published: 16 Mar 2026, 07:01 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഗോവിന്ദൻ വർഗ വഞ്ചകൻ, ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ എംവി ഗോവ… | Boolokam