ചെന്നൈ : താൻ അഭിനയിച്ച ‘ജനനായകൻ’ സിനിമയ്ക്കും നാല്പതിലധികം പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് നടനും ടി.വി.കെ. നേതാവുമായ വിജയ് ആരോപിച്ചു. തിരുച്ചിറപ്പള്ളി വെസ്റ്റ് മണ്ഡലത്തിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്. To advertise here, ‘ജനനായകൻ’ പ്രദർശനം തടഞ്ഞത് രാഷ്ട്രീയ പകപോക്കലാണ്. കരൂർ ദുരന്തവും ഗൂഢാലോചനയിലൂടെ കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്. ഇവയ്‌ക്കെതിരേ താൻ നീതിനേടിയെടുക്കുമെന്നും വിജയ് പറഞ്ഞു. എല്ലാപാർട്ടികളും ഒത്തുചേർന്ന് തന്നെ എതിർക്കുന്നതിന് തെളിവാണ് ജനനായകനെതിരേയുള്ള നീക്കവും കരൂർ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും. നിയമസഭാ തിരഞ്ഞെടുപ്പിൽ ജനനായകൻ വലിയ ആയുധമാകുമെന്ന് ഭയപ്പെട്ടാണ് സിനിമക്കെതിരേ നീക്കം നടത്തിയത്. ഇപ്പോഴും തനിക്കെതിരേ പലവിധത്തിലുളള നീക്കങ്ങൾ ഡി.എം.കെ. സർക്കാർ നടത്തുന്നുണ്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ. സർക്കാർ ജനവിരുദ്ധമാണ്. ‘തിന്മയുടെ ശക്തി’യാണ് സ്റ്റാലിൻ സർക്കാർ. തിരഞ്ഞെടുപ്പിൽ ഇവരെ അധികാരത്തിൽനിന്ന് പുറത്താക്കാനും വിജയ് ജനങ്ങളോട് ആഹ്വാനംചെയ്തു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധിതേടുന്നത്. കഴിഞ്ഞയാഴ്ച പെരമ്പൂരിൽ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. Published: 03 Apr 2026, 12:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ജനനായകനും’ കരൂർ ദുരന്തത്തിനും പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന -വിജയ്
M
MathrubhumiSource Link
about 1 month ago