‘ജസ്റ്റ് ഫോർ ഫൺ’, ഖാർഗ് ദ്വീപിൽ പലവട്ടം ആക്രമണം തുടരുമെന്ന് ട്രംപ്

‘ജസ്റ്റ് ഫോർ ഫൺ’, ഖാർഗ് ദ്വീപിൽ പലവട്ടം ആക്രമണം തുടരുമെന്ന് ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാനിലെ ഖാർഗ് ദ്വീപിൽ കൂടുതൽ ആക്രമണങ്ങൾ നടത്താൻ യുഎസിന് കഴിയുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നേരത്തെ നടത്തിയ ആക്രമണങ്ങളിൽ ഈ സ്ഥലം ഏറെക്കുറെ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ഒരുരസത്തിനു വേണ്ടി ഖാർഗിനെ ഇനിയും പലതവണ ലക്ഷ്യം വെയ്ക്കാൻ സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. യുഎസും ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുന്നതിനിടെയാണ് ട്രംപിന്‍റെ പ്രസ്താവന. ഇത് മേഖലയിലെ വ്യാപകമായ സംഘർഷങ്ങൾക്കും ലോകമെമ്പാടുമുള്ള എണ്ണ വിതരണത്തിനുള്ള തടസ്സങ്ങൾക്കും ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. To advertise here, ഇറാനിലെ പ്രധാന എണ്ണ കയറ്റുമതി ടെർമിനലായ ഖാർഗ് ദ്വീപിന്റെ ഭൂരിഭാഗവും അടുത്തിടെയുള്ള യുഎസ് വ്യോമാക്രമണങ്ങളിൽ പൂർണമായി തകർത്തു എന്ന് എൻ‌ബി‌സി ന്യൂസിനോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഈ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ തയ്യാറാണെന്ന് തോന്നുമെങ്കിലും, വാഗ്ദാനം ചെയ്ത വ്യവസ്ഥകൾ യുഎസിന് സ്വീകാര്യമല്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. "നിബന്ധനകൾ ഒട്ടും നല്ലതല്ല, "നമുക്ക് കുറച്ച് തവണ കൂടി രസത്തിനു വേണ്ടി ആക്രമിക്കാം."ട്രംപ് പറഞ്ഞു. ഇറാന്റെ തെക്കൻ തീരത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഖാർഗ് ദ്വീപ്, രാജ്യത്തിന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ ഏകദേശം 90 ശതമാനം കൈകാര്യം ചെയ്യുന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിന് സമീപമാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. അവിടെ ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടായാൽ ലോകത്തിലെ ഊർജ വില കുത്തനെ ഉയരാം, ഇത് അന്താരാഷ്ട്ര വിതരണ ശൃംഖലകളെ ബാധിക്കും. സമീപവർഷങ്ങളിൽ ഈ മേഖലയിൽ നടന്ന ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിൽ ഒന്നാണ് എന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച, ഖാർഗ് ദ്വീപിലെ സൈനിക അടിസ്ഥാന സൗകര്യങ്ങളെയാണ് യുഎസ് സൈന്യം ലക്ഷ്യമിട്ടത്. എന്നാൽ പ്രധാന എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ നശിപ്പിക്കുന്നത് ബോധപൂർവ്വം ഒഴിവാക്കി. "നിമിഷങ്ങൾക്ക് മുമ്പ്, എന്റെ നിർദ്ദേശപ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് (CENTCOM) പശ്ചിമേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണങ്ങളിലൊന്ന് നടത്തി, ഖാർഗ് ദ്വീപിലെ എല്ലാ സൈനിക ലക്ഷ്യങ്ങളെയും പൂർണ്ണമായും തകർത്തു." ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിൽ ട്രംപ് കുറിച്ചതിങ്ങനെ. അതേസമയം, ദ്വീപിലെ എണ്ണ ഉത്പാദന-വിതരണശൃംഖലകളെ ആക്രമിക്കാതെ യുഎസ് നിയന്ത്രണം പാലിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇറാൻ ഹോർമുസ് കടലിടുക്കിലെ നാവിക ഗതാഗതത്തിന് തടസ്സമുണ്ടാക്കിയാൽ ഈ തീരുമാനം മാറ്റിയേക്കാം എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. Content Highlights: Donald Trump threatens further military action against Iran's Kharg Island., Kharg Island handles 90% of Iran's crude oil exports., Strategic importance of the Hormuz Strait to global energy markets., US maintains control by avoiding direct hits on oil facilities for now. Published: 15 Mar 2026, 11:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ജസ്റ്റ് ഫോർ ഫൺ’, ഖാർഗ് ദ്വീപിൽ പലവട്ടം ആക്രമണം തുടരുമെന്ന്… | Boolokam