‘ഝാൽമുരി കഴിച്ചത് ഞാൻ, എരിഞ്ഞത് തൃണമൂലിന്’; ബംഗാളിൽ മോദി-മമത പോര് മുറുകുന്നു

‘ഝാൽമുരി കഴിച്ചത് ഞാൻ, എരിഞ്ഞത് തൃണമൂലിന്’; ബംഗാളിൽ മോദി-മമത പോര് മുറുകുന്നു

കൊൽക്കത്ത: പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ബിജെപി-തൃണമൂൽ പോര് കടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള വാക്ക് പോര് ദിനംപ്രതി വർധിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഗ്രാമിലെ ഒരു വഴിയോരക്കടയിൽ അപ്രതീക്ഷിതമായി കയറി 'ഝാൽമുരി' കഴിച്ചതിനെ ചുറ്റിപറ്റിയാണ് നിലവിലെ തർക്കം. To advertise here, താൻ ഝാൽമുരി കഴിച്ചപ്പോൾ അതിന്റെ എരിവ് കിട്ടിയത് തൃണമൂലിനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചു. കൃഷ്ണനഗറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. "ഝാൽമുരി ഞാൻ കഴിച്ചു, പക്ഷേ അതിന്റെ എരിവ് ടിഎംസിക്കാണ് കിട്ടിയത്" (Jhal Muri maine khaayi lekin jhal TMC ko lagi hai) എന്നായിരുന്നു മോദിയുടെ വാക്കുകൾ. മേയ് 4-ന് ബിജെപി വിജയമാഘോഷിക്കുമ്പോൾ മധുരപലഹാരങ്ങൾക്കൊപ്പം ഝാൽമുരിയും വിതരണം ചെയ്യുമെന്നും മോദി പറ‍ഞ്ഞു. എന്നാൽ മോദിയുടെ ഈ നീക്കം വെറും തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും നാടകമാണെന്നും മുഖ്യമന്ത്രി മമത ബാനർജി തിരിച്ചടിച്ചു. മുൻകൂട്ടി നിശ്ചയിക്കാത്ത ഒരു സന്ദർശനത്തിൽ എങ്ങനെയാണ് ഇത്രയധികം ക്യാമറകൾ അവിടെ എത്തിയതെന്ന് മമത ചോദിച്ചു. ഇത് എസ്പിജി മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും മോദിയുടെ കയ്യിൽ പത്ത് രൂപയുടെ നോട്ടുണ്ടായിരുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നും അവർ പരിഹസിച്ചു. മോദിക്ക് പെട്ടെന്ന് ഝാൽമുരിയോട് സ്നേഹം തോന്നിയിരിക്കുകയാണ്, എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങളെ മത്സ്യം കഴിക്കുന്നതിൽ നിന്നും ആട്ടിറച്ചി കഴിക്കുന്നതിൽ നിന്നും തടയുന്നതിനെക്കുറിച്ച് അദ്ദേഹം മിണ്ടുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. Content Highlights: PM Modi's viral jhalmuri stop in Jhargram triggers a political clash with TMC ahead of 2026 Bengal polls. Published: 23 Apr 2026, 02:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഝാൽമുരി കഴിച്ചത് ഞാൻ, എരിഞ്ഞത് തൃണമൂലിന്’; ബംഗാളിൽ മോദി-മമ… | Boolokam