‘ഞങ്ങൾ പറഞ്ഞു, അരാഗ്ചിയെ ഇസ്രയേൽ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി’, പാകിസ്താന്റെ അവകാശവാദം

‘ഞങ്ങൾ പറഞ്ഞു, അരാഗ്ചിയെ ഇസ്രയേൽ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി’, പാകിസ്താന്റെ അവകാശവാദം

M
MathrubhumiSource Link
ഇസ്ലാമാബാദ്: പാകിസ്താന്റെ ആവശ്യപ്രകാരം ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖലിബാഫ് എന്നിവരെ തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഇസ്രയേൽ ഒഴിവാക്കിയതായി റിപ്പോർട്ട്. ഒരു ഉന്നത പാക് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. To advertise here, "അവരെ ഒഴിവാക്കാൻ ഇസ്രയേൽ ആഗ്രഹിച്ചു, അവരും ഇല്ലാതായാൽ സംസാരിക്കാൻ മറ്റാരുമില്ലെന്ന് ഞങ്ങൾ യുഎസിനോട് പറഞ്ഞു, അതിനാൽ യുഎസ് ഇസ്രയേലിനോട് പിന്മാറാൻ ആവശ്യപ്പെട്ടു," ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രയേൽ-ഇറാൻ സമാധാന ചർച്ചകൾ നടക്കുന്നതിനാൽ രണ്ട് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരെ താത്കാലികമായി ഉന്മൂലനം ചെയ്യേണ്ടവരുടെ പട്ടികയിൽനിന്ന് ഇസ്രയേൽ നീക്കം ചെയ്തതായി വാൾസ്ട്രീറ്റ് ജേണൽ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, റിപ്പോർട്ട് അനുസരിച്ച്, ഏകദേശം നാലോ അഞ്ചോ ദിവസത്തേക്കാണ് ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, പാകിസ്താന്റെ പങ്കിനെക്കുറിച്ച് പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ മധ്യസ്ഥരായി പ്രവർത്തിച്ചുവരുന്നു. ഇറാഖ്, പാകിസ്താൻ, ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ തന്ത്രപ്രധാന രാജ്യങ്ങളിൽ നിന്നുള്ള കപ്പലുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഇറാൻ അനുവദിച്ചിട്ടുണ്ടെന്ന് അരാഗ്ചി പറഞ്ഞു. "ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടച്ചിട്ടില്ല - അത് ശത്രുക്കൾക്ക് മുന്നിൽ മാത്രമാണ് അടച്ചിരിക്കുന്നത്," അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താൻ വഴി അയച്ച 15 ഇന നിർദേശങ്ങൾ ഇറാൻ നിലവിൽ പരിശോധിച്ചുവരുന്നു. ഇറാനിലെ ഉയർന്ന സാന്ദ്രതയുള്ള യുറേനിയത്തിന്റെ ശേഖരം നീക്കം ചെയ്യുക, യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, പ്രാദേശിക സഖ്യകക്ഷികൾക്കുള്ള ധനസഹായം അവസാനിപ്പിക്കുക എന്നിവയാണ് ഇതിൽ ആവശ്യപ്പെടുന്നത്. യുഎസ് നിർദേശം ഇറാൻ പരിശോധിച്ചുവരികയാണെന്നും എന്നാൽ സംഘർഷം ലഘൂകരിക്കുന്നതിനുള്ള ചർച്ചകൾക്ക് യാതൊരു ഉദ്ദേശവുമില്ലെന്നും അരാഗ്ചി വ്യക്തമാക്കി. Content Highlights: Israel removed Iranian FM Abbas Araghchi and Speaker Ghalibaf from its hit list., Pakistan acted as a mediator, urging the US to intervene with Israel., Iran is currently reviewing a 15-point proposal sent by Donald Trump via Pakistan., Strategic maritime routes through the Strait of Hormuz remain open for friendly nations. Published: 26 Mar 2026, 07:02 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഞങ്ങൾ പറഞ്ഞു, അരാഗ്ചിയെ ഇസ്രയേൽ ഹിറ്റ് ലിസ്റ്റിൽ നിന്ന് ഒഴ… | Boolokam