‘ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്’ -ആർട്ടെമിസ് ദൗത്യസംഘം

‘ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്’ -ആർട്ടെമിസ് ദൗത്യസംഘം

M
MathrubhumiSource Link
ടെക്നോളജി ഡെസ്ക് Last Updated: 03 April 2026, 07:36 AM IST ഭൂമിയിൽനിന്ന് ഏറ്റവും ദൂരത്തേക്ക് യാത്രചെയ്ത മനുഷ്യർ എന്ന റെക്കോഡ് ആർട്ടെമിസ്-2 ദൗത്യസംഘാംഗങ്ങളുടെ പേരിലാകും. ആർട്ടെമിസ് 2 ദൗത്യത്തിന്റെ ഭാഗമായ ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വീസ്മാന്‍, ജെറമി ഹാന്‍സണ്‍ എന്നിവർ | Photo: AFP ആ ദ്യ 25 മണിക്കൂർ ഭൂമിയുടെ ഭ്രമണപഥത്തിൽ ചെലവിട്ടശേഷമാകും പിന്നീട് ചന്ദ്രനെത്തേടിയുള്ള ആർട്ടെമിസ്-2 ന്റെ യാത്ര. ശേഷം ചന്ദ്രനെയും കടന്ന് 6,4000 കിലോമീറ്ററോളം പോകും. പിന്നീട് യൂ-ടേണെടുത്ത് ഭൂമിയിലേക്ക് തിരിക്കുന്ന പേടകം ശാന്തസമുദ്രത്തിൽ തിരിച്ചിറങ്ങും. ഇതോടെ, ഭൂമിയിൽനിന്ന് ഏറ്റവും ദൂരത്തേക്ക് യാത്രചെയ്ത മനുഷ്യർ എന്ന റെക്കോഡ് ആർട്ടെമിസ്-2 ദൗത്യസംഘാംഗങ്ങളുടെ പേരിലാകും. To advertise here, രണ്ടുവർഷത്തിനകം മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുന്നതിനുള്ള നാസയുടെ ആർട്ടെമിസ്-3 ദൗത്യം യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായാണ് വിക്ഷേപണം. ഓറിയോൺ പേടകത്തിന്റെ സ്വയംനിയന്ത്രിത സംവിധാനങ്ങൾ താത്‌കാലികമായി പ്രവർത്തനരഹിതമാക്കിയശേഷം സംഘാംഗങ്ങൾ പേടകത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന പരീക്ഷണമുൾപ്പെടെ നടത്തും. മൈക്രോ ഗ്രാവിറ്റിയോട് ശരീരവും ഉപകരണങ്ങളും എങ്ങനെ പ്രവർത്തിക്കുന്നെന്നും പഠിക്കും. ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നതെന്ന് ആർട്ടെമിസ് ദൗത്യസംഘം പറഞ്ഞു.   ആർട്ടെമിസ് 1 2022 നവംബർ ആറ് ആളില്ലാ ദൗത്യം 2022 ഡിസംബർ 11-ന് തിരിച്ചെത്തി. ആർട്ടെമിസ് 2 വിക്ഷേപണവാഹനം: നാസയുടെ 32 അടി ഉയരമുള്ള സ്പെയ്‌സ് ലോഞ്ച് സിസ്റ്റം(എസ്.എൽ.എസ്.) റോക്കറ്റ് ദൗത്യം 22 ലക്ഷം കിലോമീറ്ററോളം ദൂരം യാത്രചെയ്യും കാലയളവ്- 10 ദിവസം തിങ്കളാഴ്ച(ഏപ്രിൽ 6) ചന്ദ്രനുസമീപത്തെത്തും പേടകത്തിന്റെ ജനാലവഴി ചന്ദ്രനെ കാണുന്ന സംഘാംഗങ്ങൾ ചിത്രങ്ങൾ പകർത്തും ഏപ്രിൽ 10-ന് പേടകം ശാന്തസമുദ്രത്തിലിറങ്ങും ചാന്ദ്രദൗത്യത്തിൽ പങ്കെടുക്കുന്ന ആദ്യ വനിത (ക്രിസ്റ്റീന കോച്ച്), അമേരിക്കൻ പൗരനല്ലാത്ത ആദ്യ വ്യക്തി ( ജെറെമി ഹാൻസൻ), ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജൻ( വിക്ടർ ഗ്ലോവർ) എന്നിവരുമായാണ് ഒാറിയോൺ പേടകത്തിന്റെ യാത്ര ആർട്ടെമിസ് ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുള്ള രാജ്യങ്ങളുടെ നാല് ചെറു ഉപഗ്രഹങ്ങൾകൂടി (ക്യൂബിസാറ്റ്) എസ്.എൽ.എസ്. ഭ്രമണപഥത്തിലെത്തിക്കും. ആർട്ടെമിസ് 3 2028- ൽ വിക്ഷേപിക്കുമെന്ന് കരുതുന്നു അതിലൂടെ വീണ്ടും മനുഷ്യൻ ചന്ദ്രനിലിറങ്ങും ഒറിയോൺ പേടകം സംഘാംഗങ്ങളുടെ താമസവും ജോലിയും ഇതിനുള്ളിൽ 21 ദിവസംവരെ താമസിക്കാനുള്ള സൗകര്യം നാല് അറയും വ്യായാമത്തിനായുള്ള ഉപകരണവും ഒരു ചെറിയ ശൗചാലയവുമുണ്ട് Content Highlights: "For All Mankind": Artemis 2 Crew Embarks on a 2.2 Million KM Journey to the Moon. Published: 03 Apr 2026, 07:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഞങ്ങൾ മനുഷ്യരാശിക്കുവേണ്ടിയാണ് ഈ യാത്ര പോകുന്നത്’ -ആർട്ടെമ… | Boolokam