തിരുവനന്തപുരം: മൂന്നുമുന്നണികളും പ്രതീക്ഷപുലർത്തുന്ന വിധിയെഴുത്താണ് വ്യാഴാഴ്ച കേരളത്തിൽ നടക്കുന്നത്. 110 സീറ്റിൽ ജയിക്കാൻ കഴിയുമെന്ന് പ്രത്യേക മന്ത്രിസഭായോഗത്തിൽ വിലയിരുത്തിയശേഷമാണ് പിണറായി വിജയന്റെ നേതൃത്വത്തിൽത്തന്നെ എൽ.ഡി.എഫ്. ജനങ്ങളിലേക്കിറങ്ങിയത്. To advertise here, പത്തുവർഷം അധികാരത്തിൽനിന്ന് പുറത്തായതിന്റെ ക്ഷീണത്തിൽനിന്ന് സടകുടഞ്ഞെഴുന്നേറ്റാണ് യു.ഡി.എഫ്. പോർമുഖത്തേക്കിറങ്ങിയത്. 2016-ൽ നേമത്ത് അക്കൗണ്ട് തുറക്കുകയും അടുത്തതവണ അത് പൂട്ടിപ്പോവുകയും ചെയ്തതിന്റെ നിരാശയിലല്ല, ബി.ജെ.പി.യുള്ളത്. ഒരു എം.പി.യും തലസ്ഥാന കോർപ്പറേഷൻ ഭരണവും സ്വന്തമാക്കിയതിന്റെ ശൗര്യത്തിലാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നുമുന്നണികൾക്കും പ്രതീക്ഷനൽകുന്ന അഭിപ്രായസർവേകളാണ് പുറത്തുവന്നത് എന്നതും ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. തുടക്കം ഡീൽ ആരോപണത്തിൽ സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണം ഉയർത്തി പ്രതിപക്ഷനേതാവ് വി.ഡി. സതീശനാണ് പ്രചാരണത്തിന്റെ അജൻഡ സെറ്റ് ചെയ്തത്. അതിൽ പിടികൊടുക്കാതെ മാറിയൊതുങ്ങിപ്പോകാനുള്ള കൗശലം തുടക്കത്തിൽ എൽ.ഡി.എഫ്. കാണിച്ചെങ്കിലും പിന്നീട് മുഖ്യമന്ത്രിതന്നെ മറുപടിയുമായി രംഗത്തെത്തി. എസ്.ഡി.പി.ഐ., വെൽഫയർപാർട്ടി ബന്ധമായിരുന്നു അടുത്തവിവാദം. എസ്.ഡി.പി.ഐ.യെ തള്ളിപ്പറയാതെ ഇടതുനേതാക്കൾ ദിവസങ്ങളോളം ഉരുണ്ടുകളിച്ചു. ആവർത്തിച്ചുള്ള ചോദ്യങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനായി. അതെല്ലാം വാർത്തയിൽ നിറഞ്ഞു. ചെറ്റത്തരം, വീട്ടിൽപ്പോയി ചോദിക്ക്, ഏറ്റവും ഒടുവിൽ ഡാഷ് മോൻ പ്രയോഗങ്ങൾവരെ പ്രചാരണത്തെ ചൂടുപിടിപ്പിച്ചു. വയനാട് ഫണ്ട് വിവാദം ഉയർത്തിയാണ് എൽ.ഡി.എഫ്. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്. പിരിവെടുത്ത പണത്തിനെക്കുറിച്ചും വീടുനിർമാണം തുടങ്ങാത്തതും മുഖ്യമന്ത്രിതന്നെ ചോദിച്ചു. കോൺഗ്രസ് കണക്ക് പുറത്തുവിട്ടെങ്കിലും പുലിവാല് ഒഴിഞ്ഞില്ല. പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അഭിമന്യുവിന്റെ കൊലപ്പെടുത്തിയവരുമായുള്ള രാഷ്ട്രീയ ചങ്ങാത്തവുമാണ് കോൺഗ്രസ് തിരിച്ചുപ്രയോഗിച്ചത്. മുഖ്യമന്ത്രിയെ സംവാദത്തിന് പ്രതിപക്ഷനേതാവ് വെല്ലുവിളിച്ചത്, സംവാദം ഫെയ്സ് ബുക്കിൽ മതിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞത്, പേരാമ്പ്രയിലെ വർഗീയ പരാമർശം, ബി.ജെ.പി. നേതാക്കളുടെ ലവ് ജിഹാദ് ഓർമ്മപ്പെടുത്തൽ തുടങ്ങിയവ ചർച്ചകളിൽ നിറഞ്ഞുനിന്നു. Content Highlights: Three-way electoral battle featuring LDF, UDF, and BJP in 2026., LDF focuses on governance track record while UDF aims for a comeback after ten years., BJP leverages past local successes and MP representation to influence the narrative., Key controversies include deal allegations, Wayanad fund issues, and inflammatory political rhetoric. Published: 08 Apr 2026, 08:13 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഡീൽ ആരോപണംമുതൽ പ്രളയംവരെ’; പ്രചാരണം അവസാനിക്കുമ്പോൾ മൂന്നുമുന്നണികൾക്കും പ്രതീക്ഷനൽകി അഭിപ്രായസർവേ
M
MathrubhumiSource Link
about 1 month ago