പാ ർട്ടികൾ തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ടുകൾ സംബന്ധിച്ച ആരോപണങ്ങൾ തിരഞ്ഞെടുപ്പു ചർച്ചകളിൽ നിറയുന്നത് കേരളത്തിൽ സാധാരണമാണ്. മുൻകാലങ്ങളിൽ ഇടതുമുന്നണിയാണ് എതിർകക്ഷികൾക്കെതിരേ ഇത് ഉന്നയിച്ചിരുന്നതെങ്കിൽ സി.പി.എമ്മിനെയും ബി.ജെ.പി.യെയും സംശയമുനയിൽനിർത്തി ആരോപണങ്ങളുമായി കോൺഗ്രസ് രംഗത്തുവന്നതാണ് ഇത്തവണകണ്ട വ്യത്യാസം. കോൺഗ്രസ് നേതാക്കൾ, പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതിശക്തമായ ആരോപണങ്ങൾ പ്രചാരണത്തിനിടെ ആവർത്തിക്കുന്പോൾ, മുഖ്യമന്ത്രി പിണറായി വിജയൻ അതേനാണയത്തിൽത്തന്നെ തിരിച്ചടിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിനുമുൻപ് ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം സർക്കാരിനെതിരേ ഉന്നയിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘ഡീൽ’ ആരോപണത്തെ ആശ്രയിച്ചുമാത്രമാണ് പ്രചാരണം നീങ്ങുന്നത്. To advertise here, ഏതാനും മണ്ഡലങ്ങളിലെ സ്ഥാനാർഥിനിർണയം പരിശോധിച്ചാൽ സി.പി.എമ്മും ബി.ജെ.പി.യും തമ്മിൽ ഒരു ‘ഡീൽ’ ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് സാധാരണക്കാർക്കും സംശയമുണ്ടായേക്കാം. സർക്കാരിനെതിരേയുള്ള ഭരണവിരുദ്ധവികാരം ഇത്തവണ തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. അതേസമയം, താഴെത്തട്ടിലും ബൂത്തുതലത്തിലുമുള്ള പാർട്ടിയുടെ സംഘടനാപരമായ പോരായ്മകൾ അവരെ അലട്ടുന്നുണ്ടാവാം. ഹിന്ദുവോട്ടുകളുടെ ഒരുവിഭാഗം ബി.ജെ.പി.യിലേക്കുമാറുന്ന പ്രവണത തുടർന്നാൽ ചില മണ്ഡലങ്ങളിലെങ്കിലും എൽ.ഡി.എഫ്. രണ്ടോ മൂന്നോ സ്ഥാനങ്ങളിലേക്ക് തള്ളപ്പെടുമെന്നും യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. ‘ഡീൽ’ സിദ്ധാന്തം ഉയർത്തിക്കാട്ടുന്നതിലൂടെ ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കായി ഏകീകരിക്കാൻ സഹായിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. ബി.ജെ.പി.ക്ക് പോയേക്കാവുന്ന ഇടതനുകൂല ഹിന്ദുവോട്ടിലും യു.ഡി.എഫ്. കണ്ണുവെക്കുന്നു. ആ വോട്ടുകൾ ഒന്നുകിൽ യു.ഡി.എഫിലേക്ക് വരുകയോ അല്ലെങ്കിൽ അവർ വിട്ടുനിൽക്കുകയോ ചെയ്യുമെന്നാണ് ഡീൽ ആരോപണം ശക്തമാക്കുന്നതിലൂടെ യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. എന്നാൽ, ‘ഡീൽ’ സിദ്ധാന്തത്തിന് അമിതപ്രാധാന്യം നൽകുന്നതിൽ ഒരു തന്ത്രപരമായ അപകടമുണ്ട്. ഒരു പരിധി കഴിഞ്ഞാൽ ഇത് തിരിച്ചടിക്കുകയും യു.ഡി.എഫിന്റെ വിജയസാധ്യതകളെ തകർക്കുകയും ചെയ്തേക്കാം. ചർച്ചകൾ ഈ വിഷയത്തിൽ മാത്രം ഒതുങ്ങുന്നതിലൂടെ ഭരണവിരുദ്ധവികാരം മുതലെടുക്കാനുള്ള സാധ്യത യു.ഡി.എഫിന് നഷ്ടപ്പെട്ടേക്കാം. ഭരണകക്ഷിയുടെ വീഴ്ചകൾ ഫലപ്രദമായി തുറന്നുകാട്ടിക്കൊണ്ട് പ്രചാരണം ഊർജിതമാക്കേണ്ട നിർണായകഘട്ടമാണിത്. അവസാനം, ഇത്തരമൊരു ‘ഡീൽ’ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഈ തിരഞ്ഞെടുപ്പിന്റെ ഫലം നിർണയിക്കുന്നതിൽ സി.പി.എം. കേഡർമാർ നിർണായകപങ്കുണ്ടാവും. അവരാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യഘടകം. നെഗറ്റീവ് വോട്ടിങ്ങിന്റെ സാധ്യതകൾ എല്ലാ ‘ഡീൽ’ കണക്കുകൂട്ടലുകളെയും അട്ടിമറിച്ചേക്കാം. (കൊച്ചി ആസ്ഥാനമായുള്ള സെന്റർ ഫോർ പബ്ലിക് റിസേർച്ച് പോളിസിയുടെ സ്ഥാപകചെയർമാനാണ് ലേഖകൻ) Content Highlights: Shift in election narrative from anti-incumbency to 'deal' allegations., UDF's attempt to consolidate minority votes through the deal theory., Strategic risks for UDF if the campaign focuses solely on deal allegations., The crucial role of CPM cadres in determining final election outcomes., Potential impact of Hindu vote shifts on LDF and UDF prospects. Published: 29 Mar 2026, 06:31 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഡീൽ’ ആരോപണത്തിൽ കഴമ്പുണ്ടോ, ഗുണം ആർക്ക് ?
M
MathrubhumiSource Link
about 1 month ago