കൊയിലാണ്ടി : കുറ്റ്യാടി ഇറിഗേഷൻ കനാലിന്റെ തകർന്നുപോയ നടേരി ഡിസ്ട്രിബ്യൂഷൻഭാഗം അടിയന്തരമായി പുനർനിർമിക്കണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു. നടേരി ഡിസ്ട്രിബ്യൂഷൻ കനാൽ നമ്പ്രത്തുകര ടൗണിലാണ് കഴിഞ്ഞദിവസം തകർന്നത്. തകർച്ചയെത്തുടർന്ന് നമ്പ്രത്തുകര ടൗണിലും കടകളിലും വെള്ളംകയറി വലിയ നാശനഷ്ടമുണ്ടാക്കിയിരുന്നു. To advertise here, കനാൽ തകർന്നതിനെത്തുടർന്ന് ജലവിതരണം നിർത്തിവെക്കുകയാണുണ്ടായത്. കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ ജലലഭ്യതക്കും ക്ഷാമംനിലനിൽക്കുന്ന സമയത്താണ് ഈ അപകടം സംഭവിച്ചത്. കനാലിന്റെ തകർന്ന ഭാഗങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭ ദേശീയ കൗൺസിൽ അംഗം പി. വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗം കെ. ഷിജു, കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.സി. സതീഷ് ചന്ദ്രൻ ഏരിയാ നേതാക്കളായ കെ. അപ്പു, രാധാകൃഷ്ണൻ കൊന്നാരി, ജമാൽ, കെ.പി. ഭാസ്കരൻ തുടങ്ങിയ നേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. തകർന്നുപോയ കനാൽ പുനർനിർമിക്കണമെന്ന് നേതാക്കൾ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥരും ജനനേതാക്കളും സംയുക്ത പരിശോധന നടത്തി അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് കേരള കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികാരികളോട് ആവശ്യപ്പെട്ടു. Published: 14 Mar 2026, 04:00 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
