ചെന്നൈ : തന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ജന്മനാടായ തിരുവാരൂരിൽനിന്ന് പ്രചാരണത്തിന് തുടക്കമിട്ട് ഡി.എം.കെ. അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. ചൊവ്വാഴ്ച വൈകീട്ട് വൻജനാവലിയെ സാക്ഷിയാക്കിയാണ് സ്റ്റാലിൻ സഖ്യകക്ഷി സ്ഥാനാർഥികളെ പിന്തുണച്ച് പ്രചാരണം ആരംഭിച്ചത്. To advertise here, തമിഴ്‌നാട് എൻ.ഡി.എ.യെ ബഹിഷ്കരിക്കണമെന്ന് സ്റ്റാലിൻ ആഹ്വാനം ചെയ്തു. ‘‘എൻ.ഡി.എ.യെ പരാജയപ്പെടുത്താനാണ് ഡി.എം.കെ.യും സഖ്യകക്ഷികളും എത്തിയത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സർക്കാർ തമിഴ്‌നാടിനെ തുടർച്ചയായി വഞ്ചിക്കുകയാണ്. മെട്രോപദ്ധതി തകിടംമറിക്കാൻ നോക്കി. മധുര എയിംസിന്റെ പ്രവർത്തനം ഇന്നും അനിശ്ചിതത്വത്തിലാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കുന്നതിനാൽ തമിഴ്‌നാട്ടിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസഫണ്ട് കേന്ദ്രം നൽകുന്നില്ല. മതിയായ ഫണ്ട് ലഭിക്കാതിരുന്നിട്ടും കാര്യക്ഷമമായ ഭരണം കൊണ്ട് അതുപരിഹരിക്കാൻ ശ്രമിക്കുകയും തമിഴ്‌നാടിനെ രാജ്യത്തെ മികച്ച സംസ്ഥാനമായി ഉയർത്തുകയും ചെയ്തു’’ -സ്റ്റാലിൻ പറഞ്ഞു. ഇത്തരത്തിൽ സംസ്ഥാനത്തെ ദ്രോഹിക്കുന്ന എൻ.ഡി.എ.യെ ബഹിഷ്കരിക്കണം. എൻ.ഡി.എ. ഒരു അവസരവാദസഖ്യമാണ്. വഞ്ചന കലർത്തിയ പദ്ധതികൾ ആസൂത്രണംചെയ്യുന്നവർക്ക് തമിഴ്‌നാടിനെ വിട്ടുകൊടുക്കാൻ അനുവദിക്കരുത്. ഡൽഹി ടീമിനെ പരാജയപ്പെടുത്തി ഡി.എം.കെ. നയിക്കുന്ന തമിഴ്‌നാട് ടിമിനൊപ്പം ജനങ്ങൾ നിൽക്കണമെന്നും സ്റ്റാലിൻ അഭ്യർഥിച്ചു. ഡി.എം.കെ. സ്വന്തം വിജയത്തിനുമാത്രമല്ല സഖ്യകക്ഷികളുടെ വിജയത്തിനുവേണ്ടിയും കഠിനമായി യത്നിക്കുന്ന പാർട്ടിയാണെന്നും സ്റ്റാലിൻ വ്യക്തമാക്കി. തിരുവാരൂർ ജില്ലയിലെ തിരുക്കുവളൈ ഗ്രാമത്തിൽ പിറന്ന തന്റെ പിതാവ് കരുണാനിധിയെക്കുറിച്ചുള്ള വികാരഭരിതമായ ഓർമ്മകൾ പങ്കുവെച്ചാണ് സ്റ്റാലിൻ പ്രസംഗം തുടങ്ങിയത്. തിരുവാരൂർ ജില്ല നിലവിൽ വരാൻ കാരണക്കാരൻതന്നെ കരുണാനിധിയാണെന്നും കൊള്ളിടം സംയുക്ത കുടിവെള്ളസംരംഭം ഉൾപ്പെടെ ഒട്ടേറെ ജനക്ഷേമപദ്ധതികൾ അദ്ദേഹം നടപ്പാക്കിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. Published: 01 Apr 2026, 01:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘തമിഴ്‌നാട് എൻ.ഡി.എ.യെ ബഹിഷ്കരിക്കണം’; പ്രചാരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ
M
MathrubhumiSource Link
about 1 month ago