‘തലയും ചേട്ടനും’; ചെന്നൈയ്ക്കായി ഒരുമിച്ചിറങ്ങാൻ സഞ്ജുവും ധോനിയും, വീഡിയോ വൈറൽ

‘തലയും ചേട്ടനും’; ചെന്നൈയ്ക്കായി ഒരുമിച്ചിറങ്ങാൻ സഞ്ജുവും ധോനിയും, വീഡിയോ വൈറൽ

M
MathrubhumiSource Link
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി കളിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളി താരം സഞ്ജു സാംസൺ.രാജസ്ഥാൻ വിട്ട് ചെന്നൈയുടെ കൂടാരത്തിലെത്തിയ സഞ്ജുവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോനിയും സഞ്ജുവും മൈതാനത്ത് ഒരുമിച്ച് കളിക്കുന്നതിന്റെ ആവേശവും ആരാധകർക്കുണ്ട്. ഇപ്പോഴിതാ ചെന്നൈയുടെ പരിശീലനക്യാമ്പിൽ വെച്ച് സഞ്ജുവും ധോനിയും സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. To advertise here, മൈതാനത്ത് ഇരുന്നുകൊണ്ട് പരസ്പരം സംസാരിക്കുന്ന മലയാളി താരവും ധോനിയുമാണ് വീഡിയോയിൽ. ധോനിയുടെ വാക്കുകൾ കേട്ട് സഞ്ജു സാംസൺ ചിരിച്ചുകൊണ്ട് മറുപടി പറയുന്നതും കാണാം. ചെന്നൈ സൂപ്പർ കിങ്സ് ഒഫീഷ്യൽ എക്സ് ഹാൻഡിലിൽ ഇത് പങ്കുവെച്ചിട്ടുമുണ്ട്. ഇരുവരും എന്താണ് സംസാരിച്ചതെന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ആരാധകർക്കിടയിൽ ഇത് വൈറലാണ്. ഒട്ടേറെപ്പേർ കമന്റുകളുമായി രംഗത്തെത്തി. തലയും ചേട്ടനും എന്ന് വിശേഷിപ്പിച്ചാണ് ഒട്ടുമിക്കവരും വീഡിയോ ഏറ്റെടുത്തത്. എം.എസ്. ധോനിയുമായി നല്ലബന്ധമാണുള്ളതെന്ന് സഞ്ജു നേരത്തേ പ്രതികരിച്ചിട്ടുണ്ട്. മുൻപും ഒരുമിച്ച് കളിച്ചിട്ടുണ്ട്. എന്നാൽ, ഒരു ടീമിന്റെ ഭാഗമായി രണ്ടുമാസത്തോളം ഒരുമിച്ചു കളിക്കാൻ പോകുന്നത് ആദ്യമായാണ്. ധോനിയിൽനിന്ന് ഏറെ പഠിക്കാനുണ്ട്. തലയും വാലുമാകാനില്ല. നമ്മൾ എങ്ങനെയാണോ അങ്ങനെത്തന്നെ മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. - സഞ്ജു പറഞ്ഞു. മാർച്ച് 30 ന് ഗുവാഹത്തിയിലാണ് ഐപിഎല്ലിലെ ചെന്നൈയുടെ ആദ്യ മത്സരം. രാജസ്ഥാനാണ് എതിരാളികൾ. മുൻ ടീമിനെതിരേ സഞ്ജു കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്. Content Highlights: Sanju Samson has officially joined Chennai Super Kings for the upcoming IPL season., Viral footage shows a candid training session conversation between Sanju Samson and MS Dhoni., Samson expressed his excitement about learning from Dhoni during their two-month stint together., CSK's opening match is scheduled for March 30th in Guwahati against Rajasthan Royals. Published: 20 Mar 2026, 11:49 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തലയും ചേട്ടനും’; ചെന്നൈയ്ക്കായി ഒരുമിച്ചിറങ്ങാൻ സഞ്ജുവും ധ… | Boolokam