ചെന്നൈ: ഐ.പി.എൽ. 2026 സീസൺ ഇന്ന് ആരംഭിക്കാനിരിക്കേ ചെന്നൈ സൂപ്പർ കിങ്‌സിന് തിരിച്ചടിയായി മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോനിയുടെ പരിക്ക്. കാൽവണ്ണയ്‌ക്ക് പരിക്കേറ്റ ധോനിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകുമെന്ന് ടീം അറിയിച്ചു. മാർച്ച് 30-ന് ഗുവാഹട്ടിയിൽ രാജസ്ഥാൻ റോയൽസിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. To advertise here, ആദ്യ രണ്ടാഴ്ച പുറത്തിരിക്കേണ്ടിവരുന്ന ധോനി, ഏപ്രിൽ 11-ന് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലൂടെയോ ഏപ്രിൽ 14-ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിലൂടെയോ തിരിച്ചെത്തിയേക്കും. ധോനിയുടെ അഭാവത്തിൽ സഞ്ജു സാംസൺ വിക്കറ്റ് കീപ്പിങ് ചുമതല വഹിക്കും. ധോനിയുടെ പിൻഗാമിയായി ടീം മാനേജ്മെന്റ് കാണുന്ന സഞ്ജുവിനെ കഴിഞ്ഞ ഡിസംബറിലെ ലേലത്തിന് മുന്നോടിയായി വലിയൊരു ട്രേഡിലൂടെയാണ് ചെന്നൈ ടീമിലെത്തിച്ചത്. രവീന്ദ്ര ജഡേജയെയും സാം കറനെയും രാജസ്ഥാൻ റോയൽസിന് നൽകി സഞ്ജുവിനെ പകരം വാങ്ങുകയായിരുന്നു. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി 14 മത്സരങ്ങളിലും കളിച്ച ധോനി, 135.17 സ്‌ട്രൈക്ക് റേറ്റിൽ 196 റൺസ് നേടിയിരുന്നു. പതിവ് നായകൻ ഋതുരാജ് ഗെയിക്വാദിന് പരിക്കേറ്റതിനെത്തുടർന്ന് ഭൂരിഭാഗം മത്സരങ്ങളിലും ധോനിയാണ് ടീമിനെ നയിച്ചിരുന്നത്. എങ്കിലും 14 മത്സരങ്ങളിൽ വെറും നാലെണ്ണത്തിൽ മാത്രം ജയിച്ച് പോയിന്റ് പട്ടികയിൽ അവസാനക്കാരായാണ് ചെന്നൈ സീസൺ അവസാനിപ്പിച്ചത്. 44-ാം വയസ്സിലും കളിക്കളത്തിൽ സജീവമായ ധോനി, ഈ സീസണിൽ മൈതാനത്തിറങ്ങിയാൽ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കും. മുംബൈ ഇന്ത്യൻസ് മുൻ താരം പ്രവീൺ താംബെയുടെ റെക്കോഡാണ് ധോനി മറികടക്കുക. 2020 ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും ഐപിഎലിൽ ചെന്നൈയുടെ കരുത്തായി ധോനി തുടരുകയാണ്.

‘തല’യ്ക്ക് പരിക്ക്, ആദ്യ രണ്ടാഴ്ച പുറത്ത്; പകരം ഗ്ലൗസണിയാൻ സഞ്ജു, താംബെയുടെ റെക്കോഡ് തകർക്കുമോ ധോനി?
M
MathrubhumiSource Link
about 1 month ago