‘താൻ ജനിക്കുംമുമ്പ് ഞാനീ പണി തുടങ്ങിയതാണ്’; പ്രസംഗംനിർത്താൻ കുറിപ്പുകൊടുത്ത നേതാവിനെ ശാസിച്ച് MM മണി

‘താൻ ജനിക്കുംമുമ്പ് ഞാനീ പണി തുടങ്ങിയതാണ്’; പ്രസംഗംനിർത്താൻ കുറിപ്പുകൊടുത്ത നേതാവിനെ ശാസിച്ച് MM മണി

M
MathrubhumiSource Link
നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ പാർട്ടി ക്ലാസ് ആക്കി എം.എം. മണി എംഎൽഎ. സദസ്സിൽനിന്ന് അതൃപ്തി ഉയർന്നതോടെ കുറിപ്പ് നൽകിയ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണനെ പരസ്യമായി ശാസിച്ച് എംഎൽഎ. ശനിയാഴ്ച നെടുങ്കണ്ടത്ത് ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാർ ഉദാ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു സംഭവം. To advertise here, ’ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്’ എന്നതായിരുന്നു വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടത്. ഉദ്ഘാടന പ്രസംഗത്തിന് കയറിയ എം.എൽ.എ. എന്നാൽ അല്പം സമയം കഴിഞ്ഞതോടെ വിഷയത്തിൽനിന്നു വ്യതിചലിച്ചു. പാർട്ടി ക്ലാസുകൾ നയിക്കുന്നത് പോലെ കാറൽ മാർക്സും എംഗൽസും, തൊഴിലാളിവർഗ സർവാധിപത്യവുമൊക്കെ പ്രസംഗത്തിൽ നിറഞ്ഞു. പ്രസംഗം പിന്നീട് ഇന്ദിരാഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൻമാർക്കെതിരേയും ഗാന്ധിവിമർശനവുമൊക്കെ ആയി മുന്നേറിയതോടെ സദസ്സിൽനിന്നും മുറുമുറുപ്പ് തുടങ്ങി. ചിലർ ഇറങ്ങിപ്പോയി. പ്രസംഗം അരമണിക്കൂറും പിന്നിട്ട് പോകുന്നത് കണ്ടതോടെയാണ് രമേഷ് കൃഷ്ണൻ കുറിപ്പ് നൽകിയത്. ഇതോടെ വിർശനം രമേശിനെതിരേയായി. രമേശ് ജനിക്കും മുമ്പുതന്നെ താനീ പണിതുടങ്ങിയതാണ് എന്നായി ആശാൻ. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നുമെല്ലാം പതിവ് ശൈലിയിൽ എം.എം. മണി പറഞ്ഞു. എന്തായാലും അധികം വൈകാതെ തന്നെ അദ്ദേഹം പ്രസംഗം നിർത്തി. Content Highlights: MM Mani turned a library council seminar into a party-style political lecture. The speech diverted from the topic 'What the Indian Republic has to say to India'. DYFI District Secretary Ramesh Krishnan handed a note to conclude the speech due to audience dissatisfaction. MM Mani publicly rebuked the leader, claiming he does not need to be taught how to speak. Published: 15 Mar 2026, 10:21 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘താൻ ജനിക്കുംമുമ്പ് ഞാനീ പണി തുടങ്ങിയതാണ്’; പ്രസംഗംനിർത്താൻ… | Boolokam