തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുന്നണി വമ്പിച്ച വിജയം നേടുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും പ്രചാരണ സമിതി ചെയർമാനുമായ രമേശ് ചെന്നിത്തല. To advertise here, ടീം യുഡിഎഫ് ഇത്തവണ ചരിത്രം രചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ എല്ലാവരും ഒരൊറ്റ മനസ്സോടെ സ്ഥാനാർഥികളുടെ വിജയത്തിനായി ആത്മാർഥമായി രംഗത്തിറങ്ങി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഭരണപക്ഷമായ സിപിഎം വലിയ പ്രതിസന്ധിയും തകർച്ചയും നേരിടുകയാണെന്ന് ചെന്നിത്തല പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മന്ത്രിസഭ കേരളത്തിലെ അവസാനത്തെ സിപിഎം മന്ത്രിസഭയായി ചരിത്രത്തിൽ ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. Content Highlights: UDF remains united for the upcoming assembly elections., Ramesh Chennithala predicts a historic victory for the coalition., Congress is positioned as the strongest political force in Kerala., Strong criticism of the Pinarayi Vijayan-led CPM government., Prediction that the current cabinet will be the final CPM-led ministry in Kerala. Published: 15 Mar 2026, 09:04 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും’; യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് രമേശ് ചെന്നിത്തല
M
MathrubhumiSource Link
about 2 months ago