‘തെറ്റായ ആശയത്തെ സാധൂകരിക്കാൻ സിനിമയിൽ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാൽ’;ദേവദത്ത് ഷാജിയുടെ പോസ്റ്റ്

‘തെറ്റായ ആശയത്തെ സാധൂകരിക്കാൻ സിനിമയിൽ ഉയർന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാൽ’;ദേവദത്ത് ഷാജിയുടെ പോസ്റ്റ്

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 20 March 2026, 02:36 PM IST ധുരന്ധർ എന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ഒരു ഗാനം പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നതിനാൽ ഇത് ധുരന്ധർ 2-നെക്കുറിച്ചാണെന്ന് പലരും അഭിപ്രായപ്പെട്ടു. ദേവദത്ത് ഷാജി | ഫോട്ടോ: Facebook തി രക്കഥാകൃത്തും സംവിധായകനുമായ ദേവദത്ത് ഷാജിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി ചർച്ചയാകുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഒരു ചിത്രത്തെ പേരെടുത്തുപറയാതെ വിമർശിച്ചിരിക്കുകയാണ് അദ്ദേഹം. സാങ്കേതിക മികവ് ഉപയോഗിച്ച് തെറ്റായ ആശയങ്ങളെ സാധൂകരിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം തന്റെ കുറിപ്പിലൂടെ സൂചിപ്പിച്ചു. 'ഭീഷ്മ പർവ്വം' എന്ന മമ്മൂട്ടി ചിത്രത്തിന്റെ രചയിതാവും 'ധീരൻ' എന്ന സിനിമയുടെ സംവിധായകനുമാണ് ദേവദത്ത് ഷാജി. To advertise here, തെറ്റായ ഒരാശയത്തെ സാധൂകരിക്കാൻ ഒരു സിനിമ ഉയർന്ന നിലവാരമുള്ള മേക്കിങ് ശൈലി ഉപയോഗിക്കുകയാണെങ്കിൽ സാങ്കേതികവിദ്യ കൃത്രിമത്വത്തിനുള്ള ഒരു ഉപകരണമായി മാറുന്നു എന്നാണ് ദേവദത്ത് ഷാജി കുറിച്ചത്. ധുരന്ധർ എന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിലെ ഒരു ഗാനം പശ്ചാത്തലത്തിൽ ഉപയോഗിച്ചിരുന്നതിനാൽ ഇത് ധുരന്ധർ 2-നെക്കുറിച്ചാണെന്ന് പലരും അഭിപ്രായപ്പെട്ടു. ദേവദത്ത് ഷാജിയുടെ കുറിപ്പ് | സ്ക്രീൻ​ഗ്രാബ് ആദിത്യ ധർ സംവിധാനം ചെയ്ത് രൺവീർ സിംഗ് നായകനായ 'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ആദ്യ ദിവസം തന്നെ ലോകമെമ്പാടുനിന്നുമായി ഏകദേശം 240 കോടി രൂപ നേടിക്കൊണ്ട് റെക്കോർഡുകൾ തകർക്കുകയാണ് ചിത്രം. പാകിസ്ഥാനിലെ ഭീകരസംഘത്തെ തകർക്കാൻ അയക്കപ്പെട്ട ഒരു ഇന്ത്യൻ ചാരന്റെ കഥ പറയുന്ന ഈ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുമ്പോഴും, അതിലെ പ്രമേയം പലവിധത്തിലുള്ള ചർച്ചകൾക്കും കാരണമാകുന്നുണ്ട്. Content Highlights: Acclaimed writer Devadath Shaji has sparked a massive online debate after posting a cryptic Instagram story criticizing a high-budget film for using superior technical filmmaking to justify "wrong ideas" and "propaganda." Published: 20 Mar 2026, 02:36 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തെറ്റായ ആശയത്തെ സാധൂകരിക്കാൻ സിനിമയിൽ ഉയർന്ന സാങ്കേതികവിദ്… | Boolokam