‘തേവർകണ്ടി മീത്തൽ-നാഗാളികണ്ടി റോഡ് ഗതാഗതയോഗ്യമാക്കണം’

‘തേവർകണ്ടി മീത്തൽ-നാഗാളികണ്ടി റോഡ് ഗതാഗതയോഗ്യമാക്കണം’

കൊയിലാണ്ടി : നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ ഉൾപ്പെട്ട കുറുവങ്ങാട് തേവർകണ്ടി മീത്തൽ-നാഗാളികണ്ടി കാക്രാട്ട് കുന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ഇനിയും നടപ്പായില്ല. കുറുവങ്ങാട് ഭാഗത്തുനിന്ന്‌ കാക്രാട്ട് കുന്നിലേക്കുള്ള റോഡാണ് അവഗണിക്കപ്പെട്ടുകിടക്കുന്നത്. To advertise here, കുറ്റ്യാടി ജലസേചനപദ്ധതിയുടെ കനാൽ കടന്നാണ് ഈ ചെമ്മൺപാത കടന്നുപോകുന്നത്. കനാലിനുകുറുകെ തെങ്ങിൻതടികൊണ്ട് ഉണ്ടാക്കിയ താത്‌കാലിക പാലത്തിലൂടെയാണ് ആളുകൾ പോകുന്നത്. ഇവിടെ കോൺക്രീറ്റ് പാലവും റോഡ് പുനരുദ്ധരിക്കലുമാണ് ആവശ്യം. ഒട്ടേറെത്തവണ പ്രദേശവാസികൾ ഈ വിഷയം വാർഡ് സഭയിൽ ഉന്നയിച്ചതാണ്. കൊയിലാണ്ടി എം.എൽ.എ. ഓഫീസിലും റോഡുനവീകരണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നു. മഴക്കാലത്താണ് പ്രദേശവാസികൾ കടുത്ത യാത്രാക്ലേശം അനുഭവിക്കുക. ചെമ്മൺപാതയിലൂെട പ്രായമായവർക്കോ കുട്ടികൾക്കോ നടന്നുപോകാൻപോലും കഴിയില്ല. തേവർകണ്ടിമീത്തൽ-നാഗാളികണ്ടി റോഡ് ഗതാഗതയോഗ്യമാക്കിയാൽ കാക്രാട്ട് കുന്നിലേക്കുള്ള റോഡുമായി ബന്ധിപ്പിക്കാനാവും. ഇരുപതോളം കുടുംബങ്ങൾ ഈ ഭാഗത്ത് താമസിക്കുന്നുണ്ടെന്ന് പ്രദേശവാസി തേവർകണ്ടി മീത്തൽ സുരേന്ദ്രൻ പറഞ്ഞു. ടാറിങ്ങോ കോൺക്രീറ്റോ ചെയ്യാത്തതിനാൽ മഴപെയ്താൽ റോഡിലൂടെ ചെമ്മണ്ണ് ഓലിച്ചിറങ്ങും. ഇത് കനാലിലേക്കാണ് വീഴുക. അതോടെ കനാലിലെ ഒഴുക്കും നിലയ്ക്കും. മുൻപ്‌ ഇത് ഇടവഴിയായിരുന്നു. പ്രദേശവാസികൾ ചേർന്നാണ് ചെമ്മൺപാതയാക്കി മാറ്റിയത്. നടപടി സ്വീകരിക്കും തേവർകണ്ടി മീത്തൽ-നാഗാളികണ്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണ്. കനാലിനുകുറുകെ പാലവും നിർമിക്കണം. എം.എൽ.എ. ഫണ്ടോ നഗരസഭാ ഫണ്ടോ ഉപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കും. ശ്രീജാറാണി നഗരസഭ ഇരുപതാംവാർഡ് അംഗം Published: 19 Apr 2026, 03:40 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തേവർകണ്ടി മീത്തൽ-നാഗാളികണ്ടി റോഡ് ഗതാഗതയോഗ്യമാക്കണം’ — Mat… | Boolokam