‘തോൽപ്പിക്കാനായില്ലെങ്കിൽ ICC ട്രോഫികളും മോഷ്ടിക്കുമോ ?’; പരാജയങ്ങളിൽ നഖ്‌വിക്കെതിരേ വൻ വിമർശനം

‘തോൽപ്പിക്കാനായില്ലെങ്കിൽ ICC ട്രോഫികളും മോഷ്ടിക്കുമോ ?’; പരാജയങ്ങളിൽ നഖ്‌വിക്കെതിരേ വൻ വിമർശനം

M
MathrubhumiSource Link
സ്പോർട്സ് ഡെസ്ക് Last Updated: 16 March 2026, 10:55 AM IST മൊഹ്സിൻ നഖ്‌വി | ഫോട്ടോ - x.com/OsintUpdates ലാഹോർ: വൻ തകർച്ച നേരിട്ടുകൊണ്ടിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ്. സമീപകാലത്ത് പങ്കെടുത്ത ടൂർണമെന്റുകളിലെല്ലാം നിരാശപ്പെടുത്തുന്നതായിരുന്നു സൽമാൻ ആഗയുടെയും സംഘത്തിന്റെയും പ്രകടനം. ടി20 ലോകകപ്പിൽ സെമി കാണാതെ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശിനെതിരായ പരമ്പരയിലും ടീം തോറ്റ് മടങ്ങി. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഒരു മത്സരം മാത്രമാണ് ടീമിന് ജയിക്കാനായത്. തോറ്റതിന് പിന്നാലെ ടീമിനെതിരേ വൻ വിമർശനവുമായി മുൻ താരവും സെലക്ടറുമായ കമ്രാൻ അക്മൽ രംഗത്തെത്തി. To advertise here, "ടീമിന്റെ അവസ്ഥ ഇങ്ങനെയാണ്. ഇപ്പോൾ നെതർലാൻഡ്‌സ് പോലും ഞങ്ങളുമായി ഒരു പരമ്പര കളിക്കാൻ ആഗ്രഹിക്കും, എന്നിട്ട് ഞങ്ങളെ തോൽപ്പിച്ച് ടെസ്റ്റ് പദവി നേടും. ഇത് പാക്കിസ്താൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ സ്ഥിതിയാണ്." - അക്മൽ ഒരു ചർച്ചയിൽ പറഞ്ഞു. ബംഗ്ലാദേശിന് എളുപ്പത്തിൽ 350 റൺസ് എടുക്കാമായിരുന്നു. പക്ഷെ 290 റൺസ് മാത്രമേ എടുത്തുള്ളൂ. ലിട്ടൺ ദാസ് വളരെ സാവധാനത്തിൽ കളിച്ചു. എന്നിട്ടും ഞങ്ങൾ തോറ്റു. - അക്മൽ കൂട്ടിച്ചേർത്തു. പരമ്പരയിലെ അവസാന മത്സരത്തിൽ 11 റൺസിനാണ് ബംഗ്ലാദേശ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 290 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 279 റൺസിന് ഓൾ ഔട്ടായി. നായകൻ സൽമാൻ ആഗ സെഞ്ചുറി നേടിയെങ്കിലും ഫലമുണ്ടായില്ല. പാക് ക്രിക്കറ്റ് ബോർഡ് മേധാവി മൊഹ്സിൻ നഖ്‌വിക്കെതിരേയും അക്മൽ വിമർശനമുയർത്തി. മത്സരങ്ങളിൽ ടീമുകളെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഐസിസി ട്രോഫികൾ മോഷ്ടിച്ച് വീട്ടിലേക്ക് കൊണ്ടുവരുമോയെന്ന് അക്മൽ ചോദിച്ചു. 2025 ഏഷ്യാകപ്പ് ഫൈനലിലെ നാടകീയ സംഭവങ്ങൾ മുൻനിർത്തിയാണ് അക്മൽ ഈ വിമർശനം ഉന്നയിച്ചത്. നഖ്‌വിയിൽ നിന്ന് കിരീടം സ്വീകരിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിന് പിന്നാലെ കപ്പുമായി കടന്നുകളഞ്ഞ പിസിബി ചെയർമാൻ വൻ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്. ഇതുവരെ കപ്പ് ഇന്ത്യക്ക് കൈമാറിയിട്ടുമില്ല. ഫൈനലിൽ പാകിസ്താനെ വ്യക്തമായ മാർജിനിൽ പരാജയപ്പെടുത്തിയതിന് ശേഷമാണ് ഏഷ്യാകപ്പിലെ വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങാൻ വിസമ്മതിച്ചിരുന്നു. പാകിസ്താനുമായുള്ള ബന്ധം മോശമായി നിൽക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യൻ ടീം ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ട്രോഫി കൈമാറണമെന്നും അവർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, നഖ്‌വി ഈ ആവശ്യം നിരസിക്കുകയും, ഇന്ത്യൻ ടീം തന്റെ കൈയിൽനിന്ന് തന്നെ ട്രോഫി സ്വീകരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്തു. ഇന്ത്യൻ ടീം പോഡിയത്തിൽ കയറാൻ കാത്തുനിൽക്കുമ്പോൾ എസിസി ഉദ്യോഗസ്ഥരിൽ ഒരാൾ ഗ്രൗണ്ടിൽനിന്ന് ട്രോഫി എടുത്തുമാറ്റുന്ന അസാധാരണമായ രംഗങ്ങളാണ് പിന്നീട് കണ്ടത്. കപ്പും വിജയികൾക്കുള്ള മെഡലുകളുമായി നഖ്‌വിയും അദ്ദേഹത്തിന്റെ പ്രതിനിധിയും സ്റ്റേഡിയം വിടുകയായിരുന്നു. കപ്പില്ലാത്തതിനാൽ ഇന്ത്യൻ ടീം പ്രതീകാത്മകമായാണ് വിജയാഘോഷം നടത്തിയത്. നിലവിൽ ദുബായിലെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളത്. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം മൊഹ്സിൻ നഖ്‌വി നൽകിയതായാണ് വിവരം. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം ലഭിച്ചിട്ടില്ല. Content Highlights: Pakistan cricket team faces severe criticism after recent losses to Bangladesh., Kamran Akmal questions the team's ability to compete even against lower-ranked nations., Salman Agha's century was insufficient to secure a win., Controversy surrounding Mohsin Naqvi and the withheld Asia Cup trophy for India., PCB's administrative failures and leadership under scrutiny. Published: 16 Mar 2026, 10:55 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘തോൽപ്പിക്കാനായില്ലെങ്കിൽ ICC ട്രോഫികളും മോഷ്ടിക്കുമോ ?’; പ… | Boolokam