കൊയിലാണ്ടി : പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ‘കളി ആട്ടം 2026’ പരിപാടിയോടനുബന്ധിച്ച് ഏപ്രൽ 19-ന് വൈകീട്ട് 6.30-ന് ‘ടോട്ടോച്ചാൻ’ എന്ന നാടകം പുതിയ അഭിനേതാക്കളുമായി ഒരിക്കൽക്കൂടി അരങ്ങേറും. To advertise here, പ്രേംകുമാർ വടകരയുടേതാണ് സംഗീതം. കാശി പൂക്കാട് ദീപസംവിധാനം നിർവഹിക്കും. പി.പി. ഹരിദാസനാണ് കോഡിനേറ്റർ. പ്രമുഖ നാടകപ്രവർത്തകനായ എ. അബൂബക്കറാണ് ടോട്ടോച്ചാനെ നാടകരൂപത്തിലാക്കിയത്. പൂക്കാട് കലാലയം ചിൽഡ്രൻസ് തിയേറ്റർ അരങ്ങിലെത്തിക്കുന്ന നാടകം സംവിധാനംചെയ്തിരിക്കുന്നത് മനോജ് നാരായണനാണ്. 2011-ലാണ് നാടകം ആദ്യമായി അവതരിപ്പിച്ചത്. തുടർന്ന്, കേരളത്തിലുടനീളമുള്ള വേദികളിൽ ഈ നാടകം അരങ്ങേറുകയുണ്ടായി. ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസപ്രവർത്തകരെയും രക്ഷിതാക്കളെയും കുട്ടികളെയും ആകർഷിക്കുകയും സ്വാധീനിക്കുകയുംചെയ്തിട്ടുള്ള ജാപ്പാനീസ് കൃതിയാണ് തെത്സുകോ കുറോയാനഗി രചിച്ചിട്ടുള്ള ‘ടോട്ടോ-ചാൻ-ജനാലക്കരികിലെ ചെറുബാല്യക്കാരി’. തികച്ചും വികൃതിയായിരുന്ന ‘ടോട്ടോച്ചാൻ’ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ടോമോ ഗ്വാക്വെൻ എന്ന സ്കൂളിലെ സവിശേഷമായ പഠനാനുഭവങ്ങൾകൊണ്ട് കൊബായാഷി എന്ന സർഗധനനായ അധ്യാപകൻ മാറ്റിമറിക്കുന്നതിന്റെ ഹൃദയസ്പർശിയായ, രണ്ടാംലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള, ഓർമ്മക്കുറിപ്പാണ് ഈ കൃതി. ഏതാണ്ടെല്ലാ ഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന കൃതിയാണിത്. Published: 18 Apr 2026, 03:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ദാ, നോക്ക് നീയൊരു നല്ല കുട്ട്യാ...’ ടോട്ടോച്ചാൻ ഒരിക്കൽക്കൂടി അരങ്ങിലേക്ക്
M
MathrubhumiSource Link
22 days ago