ര ണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ദീപിക പദുക്കോണും രൺവീർ സിങ്ങും. ഞായറാഴ്ച്ച ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇരുവരും സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പോസിറ്റീവായ പ്രെഗ്നൻസി ടെസ്റ്റ് കിറ്റ് കൈയിൽ പിടിച്ചു നിൽക്കുന്ന ദുവയുടെ ചിത്രമാണ് ദീപിക പോസ്റ്റ് ചെയ്തത്. To advertise here, ഇതിന് പിന്നാലെ സെലിബ്രിറ്റികൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ഇരുവർക്കും അഭിനന്ദനങ്ങൾ അറിയിച്ചത്. ചുവന്ന ഹൃദയ ഇമോജിയാണ് നടി സാമന്ത കമന്റ് ചെയ്തത്. 'അഭിനന്ദനങ്ങൾ' എന്നാണ് നടി പരിണീതി ചോപ്ര കുറിച്ചത്. കിയാര അദ്വാനി, ശോഭിതാ ധൂലിപാല, പ്രിയങ്ക ചോപ്ര എന്നിവരും ദമ്പതികളെ അഭിനന്ദിച്ചു. 'ഏറ്റവും വലിയ സ്‌നേഹം' എന്നാണ് അനന്യ പാണ്ഡെ കുറിച്ചത്. 'ദുവയുടെ പാർട്ണർ ഇൻ ക്രൈം' എന്നാണ് അർജുൻ കപൂർ കമന്റ് ചെയ്തത്. 2013-ൽ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് ഇരുവരുടേയും പ്രണയം തുടങ്ങുന്നത്. വർഷങ്ങൾ നീണ്ട ഡേറ്റിങ്ങിന് ശേഷം 2015-ൽ വിവാഹനിശ്ചയം നടത്തി. 2018 നവംബർ 14-നായിരുന്നു വിവാഹം. ഇറ്റലിയിലെ ലേക് കോമോയിലായിരുന്നു ചടങ്ങുകൾ നടന്നത്. 2024 സെപ്റ്റംബറിൽ ഇരുവർക്കും ആദ്യ കുഞ്ഞായ ദുവ പിറന്നു. ഇപ്പോൾ ഒന്നര വയസുകാരിയായ ദുവയുടെ പിറന്നാൾ കഴിഞ്ഞ സെപ്റ്റംബറിൽ ആഘോഷിച്ചിരുന്നു. Content Highlights: Deepika Padukone and Ranveer Singh officially announce their second pregnancy, The couple shares a daughter named Dua, born in 2024., Celebrities and fans offer widespread congratulations to the couple. Published: 19 Apr 2026, 04:44 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ദുവയുടെ പാർട്ണർ ഇൻ ക്രൈം’-രൺവീറിനും ദീപികയ്ക്കും ആശംസ അറിയിച്ച് പ്രിയങ്കയും ആലിയയും അർജുനും
M
MathrubhumiSource Link
21 days ago