മുൻ പങ്കാളിയുമായുള്ള പ്രണയത്തകർച്ചയെത്തുടർന്ന് താൻ നേരിട്ട അധിക്ഷേപങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്ത്. തന്റെ 20-കളുടെ അവസാനം വലിയ മാനസികസംഘർഷങ്ങളിലൂടേയാണ് കടന്നുപോയതെന്ന് അവർ വെളിപ്പെടുത്തി. താൻ ദുർമന്ത്രവാദിനിയാണെന്നുവരെ ആളുകൾ പറഞ്ഞുപരത്തിയെന്നും നടി പറഞ്ഞു. തന്നെ അപമാനിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളായിരുന്നു അവയെന്നും കങ്കണ കൂട്ടിച്ചേർത്തു. To advertise here, 'മുൻ കാമുകൻ എനിക്കെതിരേ കേസുകൊടുത്തു. അതിനുപുറമേ ചിലർ ഞാനൊരു ദുർമന്ത്രവാദിനിയാണെന്നും രക്തംകുടിക്കുന്നവളാണെന്നും ആഭിചാരം നടത്തുന്നവളാണെന്നും പറഞ്ഞുപരത്തി'- കങ്കണ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇതെല്ലാം തനിക്ക് നേരിടേണ്ടിവന്നത് 26- 27 വയസിനിടെയായിരുന്നുവെന്നും അവർ പറഞ്ഞു. നടൻ ശേഖർ സുമന്റെ മകനും ചലച്ചിത്രതാരവുമായ അധ്യയൻ സുമനുമായി കങ്കണ ഏറെക്കാലം പ്രണയത്തിലായിരുന്നു. 'റാസ് 2' ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. നടിയുമായുള്ള പ്രണബന്ധം തകർന്ന ശേഷം ഗുരുതര വെളിപ്പെടുത്തലുകളുമായി അധ്യയൻ രംഗത്തെത്തിയിരുന്നു. ഇരുട്ടുമൂടിയ മുറിയിൽ അർധരാത്രി തന്നെ കങ്കണ പൂജയ്ക്കായികൊണ്ടുപോയിരുന്നുവെന്ന് അധ്യയൻ ആരോപിച്ചിരുന്നു. പിന്നീട് ശ്മാനത്തിലേക്കും സമാനമായി തന്നെ വിളിച്ചുകൊണ്ടുപോയിരുന്നുവെന്ന് അധ്യയൻ ആരോപിച്ചിട്ടുണ്ട്. Content Highlights: Kangana Ranaut discusses the mental trauma following a past breakup. Details on public defamation and false accusations of witchcraft. Reflects on the harassment faced during her late 20s. Addresses the public allegations made by former partner Adhyayan Suman Published: 17 Apr 2026, 08:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ദുർമന്ത്രവാദിനി,ചോരകുടിക്കുന്നവൾ’; പ്രണയത്തകർച്ചയ്ക്ക് പിന്നാലെ കേട്ട അധിക്ഷേപങ്ങളേക്കുറിച്ച് കങ്കണ
M
MathrubhumiSource Link
23 days ago