സൂരജ് സുകുമാരൻ Last Updated: 14 March 2026, 08:11 AM IST ഖത്തർ, സൗദി റിലീസുകൾ ഒഴിവാക്കും, പ്രതിസന്ധി രൂക്ഷമായാൽ യു.എ.ഇ. റിലീസും മാറ്റും പ്രതിഛായ, ദൃശ്യം 3, പേട്രിയറ്റ് പോസ്റ്ററുകൾ | Photo: Special Arrangement കണ്ണൂർ: ’ഇറാഖിൽ അമേരിക്ക എത്ര പട്ടാളക്കാരെ അയച്ചു, ഉത്തരകൊറിയ അണുപരീക്ഷണം നടത്തിയോ, ഫിദൽ കാസ്‌ട്രോ ക്യൂബ ഭരിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി, ഇതൊന്നും ഒരു ശരാശരി മലയാളിയുടെ വിഷയമല്ല’ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘വിനോദയാത്ര’ സിനിമയിൽ വിനോദിനോട് (ദിലീപ്) അനുപമ (മീരാ ജാസ്മിൻ) പറയുന്ന ഹിറ്റ് ഡയലോഗാണിത്. എന്നാൽ ശരാശരി മലയാളിക്ക് ഈ അന്താരാഷ്ട്ര കാര്യങ്ങളെല്ലാം വിഷയമാണെന്ന് ഇനി അനുപമയോട് വിനോദിന് തിരിച്ച് മറുപടി നൽകാം. ഏറെ പ്രതീക്ഷയോടെ അവധിക്കാല റിലീസിങ്ങിന് ഒരുങ്ങിനിൽക്കുന്ന മലയാളസിനിമാലോകത്തിനും പശ്ചിമേഷ്യൻ സംഘർഷം ആശങ്ക സൃഷ്ടിക്കുന്നു. ഖത്തർ, സൗദി, യു.എ.ഇ. അടക്കമുള്ള രാജ്യങ്ങളിലുണ്ടായ ഇറാന്റെ ആക്രമണമാണ് സിനിമാലോകത്തെ ഉലച്ചത്. To advertise here, മലയാളസിനിമയുടെ വിദേശവരുമാനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ഗൾഫ് മേഖലയാണ്. പ്രഖ്യാപിച്ച തീയതികളിൽ അവിടെ സിനിമകൾ റിലീസ് ചെയ്യാൻ പറ്റുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ നിർമാതാക്കൾ. മിഥുൻ മാനുവൽ തോമസ്-ജയസൂര്യ ചിത്രം ആട് 3 (മാർച്ച് 19), നിവിൻ പോളി-ബി.ഉണ്ണികൃഷ്ണൻ ചിത്രം പ്രതിഛായ (മാർച്ച് 26), മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 (ഏപ്രിൽ 2), യുവതാര ചിത്രം വാഴ 2 (ഏപ്രിൽ 2), ടൊവിനോ തോമസ്-ഡിജോ ജോസ് ആന്റണി ചിത്രം പള്ളിച്ചട്ടമ്പി (ഏപ്രിൽ 9) മമ്മൂട്ടി-മോഹൻലാൽ-മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റ് (ഏപ്രിൽ 23) തുടങ്ങി സൂപ്പർതാരങ്ങളും യുവതാരങ്ങളുമെല്ലാം പ്രധാന കഥാപാത്രങ്ങളാകുന്ന 2026-ലെ വിജയപ്രതീക്ഷയുള്ള പ്രധാന ചിത്രങ്ങളെല്ലാം പെരുന്നാൾ, വിഷു, അവധിക്കാല ബോക്സോഫീസ് ലക്ഷ്യമിട്ടാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഒരുപിടി റിലീസുകൾ വേറെയുമുണ്ട്. മലയാളസിനിമകൾ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളുടെ എണ്ണവും ഗൾഫ് മേഖലയിൽ സമീപകാലത്ത് വർധിച്ചിട്ടുണ്ട്. കെ.ജി.എഫ്. താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്ത പാൻ ഇന്ത്യൻ ചിത്രം ‘ടോക്സിക്’ റിലീസ് ജൂൺ നാലിലേക്ക് മാറ്റിയിട്ടുണ്ട്. മാർച്ച് 19-ന് നിശ്ചയിച്ചതായിരുന്നു. ആട് 3 റിലീസ് മാറ്റില്ലെന്ന് നിർമാതാക്കൾ പറയുന്നു. ഗൾഫ് രാജ്യങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.രാകേഷ് പറഞ്ഞു. യു.എ.ഇ.യിൽ സിനിമാപ്രദർശനത്തിന് പ്രതിസന്ധിയില്ല. ഖത്തറിലും സൗദിയിലുമാണ് പ്രതിസന്ധി. അതിനാൽ യു.എ.ഇ. റിലീസുമായി മുന്നോട്ടുപോകാമെന്ന് നിർമാതാക്കൾ കരുതുന്നു. അവിടെയും പ്രതിസന്ധി നേരിടുകയാണെങ്കിൽ റിലീസിങ് മാറ്റിവയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങേണ്ടിവരും. -രാകേഷ് പറയുന്നു. Content Highlights: Middle East geopolitical tensions are disrupting Malayalam film release schedules in the Gulf. Major upcoming films like Drishyam 3, Patriot, and Aadu 3 are facing uncertainty. Gulf region remains a crucial market for Malayalam cinema revenue. Producers are closely monitoring the situation in Saudi Arabia and Qatar while considering UAE as a potential alternative Published: 14 Mar 2026, 08:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ദൃശ്യം 3’, ‘പേട്രിയറ്റ്’, ‘പ്രതിഛായ’...: യുദ്ധഭീതിയിൽ മലയാള സിനിമ, ആശങ്കയായി ഗൾഫ് റിലീസ്
M
MathrubhumiSource Link
about 2 months ago