‘ദൈവതുല്യൻ മമ്മൂക്കയ്ക്കും രമേഷ് പിഷാരടിക്കും നന്ദി'; കണ്ണൻ സാഗർ ആശുപത്രി വിട്ടു

‘ദൈവതുല്യൻ മമ്മൂക്കയ്ക്കും രമേഷ് പിഷാരടിക്കും നന്ദി'; കണ്ണൻ സാഗർ ആശുപത്രി വിട്ടു

ഹൃദയശസ്ത്രക്രിയക്കായി എറണാകുളം രാജഗിരിയിൽ പ്രവേശിപ്പിക്കപ്പെട്ട നടനും മിമിക്രി താരവുമായ കണ്ണൻ സാഗർ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. ബ്ലോക്കിനെത്തുടർന്നാണ് കണ്ണൻ സാഗറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തന്റെ രോഗാവസ്ഥ വെളിപ്പെടുത്തിയ നടൻ സഹായം അഭ്യർഥിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നാലെ, മിമിക്രി താരങ്ങളുടെ സംഘടനയായ 'മാ' കണ്ണൻ സാഗറിന് സഹായവുമായെത്തി. ശസ്ത്രക്രിയയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഒരുക്കി തന്നത് രമേഷ് പിഷാരടിയാണെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ കണ്ണൻ സാഗർ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞിരുന്നു. To advertise here, സാമൂഹികമാധ്യമ പോസ്റ്റിലൂടെയാണ് ആശുപത്രി വിട്ട കാര്യം കണ്ണൻ സാഗർ അറിയിച്ചത്. തന്നെ പരിചരിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കുമൊപ്പമുള്ള ചിത്രം നടൻ പങ്കുവെച്ചു. ഡോക്ടർമാരുടെ പേരെടുത്തു പറഞ്ഞ് അദ്ദേഹം നന്ദി പറഞ്ഞു. ആരോഗ്യപ്രവർത്തകരെ കൂടാതെ തന്നെ സഹായിച്ച മമ്മൂട്ടി, രമേഷ് പിഷാരടി, സാജു കൊടിയൻ, കെ.എസ്. പ്രസാദ് എന്നിവരോടും തനിക്കുള്ള കടപ്പാട് കണ്ണൻ സാഗർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു. കണ്ണൻ സാഗർ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യംചെയ്ത 'ആട് 3'-യും 'വാഴ 2'-വും റിലീസ് ചെയ്തത്. 'വാഴ 2'-ൽ ബിജുക്കുട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മൂത്തസഹോദരനായാണ് കണ്ണൻ സാഗർ എത്തിയത്. കഥാപാത്രം വലിയ തോതിൽ ചർച്ചയായിരുന്നു. കണ്ണൻ സാഗർ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം: ആലുവ ചുണങ്ങൻവേലിയിലുള്ള 'രാജഗിരി ഹോസ്പിറ്റലിലെ' കാർഡിയോളജി തോറാസിസിക് സർജറി ഔട്ട് പേഷ്യന്റ് ഡിപ്പാർട്‌മെന്റ് ടീമാണ് ജീവിതം നീട്ടിതരാൻ പ്രയത്‌നിച്ചത്. ആ ദൈവതുല്യരായ ഡോക്ടേഴ്സും ചില മാലാഖമാരുമാണ് ചിത്രത്തിൽ. ഇത്രയും വലിയ ഒരു ഓപ്പറേഷന്റെ ഞെട്ടലിൽ ഞാൻ ആകെ തളർന്നപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി സർജറി വിജയകരമായി പൂർത്തിയാക്കി ഡിസ്ചാർജ് ആയി പോകുന്ന ദിവസം എല്ലാവരും അടുത്തെത്തി എനിക്ക് വേണ്ട മുന്നോട്ടുള്ള ചികിത്സാനിർദ്ദേശങ്ങൾ നൽകി. ഇടക്ക് ചെക്കപ്പിനായി എത്തണമെന്നും അറിയിച്ചു. വേദനയുടെ ആ വലിയലോകത്തു ഞാൻ മുറിവുകളിലെ ഈർഷനിറഞ്ഞ വലിച്ചിലുകൾക്കിടയിൽ അമരുമ്പോഴും നേരമെന്നോ സമയമെന്നോ നോക്കാതെ ഓടി അരികിലെത്തും. 'തമാശക്കാർക്ക് ഇത്രവേദനയെന്തിനാ, ഞങ്ങളൊക്കെയില്ലേ ഇവിടെ' എന്നുപറഞ്ഞു ഈ ഡിപ്പാർട്ട്‌മെന്റിലെ ഓരോരുത്തരും നമുക്കായി അത്ര സംരക്ഷണമാണ് നൽകുന്നത്. ആട് 3-യും, വാഴ 2 എന്ന സിനിമയും ഡോക്ടേഴ്‌സ് ഉൾപ്പെടെ മിക്ക സ്റ്റാഫുകളും കാണുകയും അഭിനന്ദനങ്ങളും തുടരെ നല്ലവേഷങ്ങൾ കിട്ടട്ടെയെന്നു ആശംസിച്ചു. എന്റെ വേദനകൾ ഒരു പരിധിവരെ മറന്നതും ഈ അഭിനന്ദനങ്ങളിൽ ആയിരുന്നു, സത്യത്തിൽ ചിത്രം എനിക്ക് ഇപ്പോഴും കാണാൻ കഴിഞ്ഞിട്ടില്ല. Dr.K.K Pradeep MS(Gen. Surgery), MCh(CVTS) senior Consultant Department of CVTS, Junior : Dr. Akshay naraanan physician Assistant : Mo, Amjad and Mellisa Anaesthesia : Dr. Roshy and Dr.Dibin Redwa piciotherapist: Dr.Merin Hcwd Nu: Yemiya. K.B Unit manage : Reijo Deltin staff Nursels 4FT2, Raimol jose jesilin Mathew osna sanny jasmin kurian Rosmi shaju Divya K.Mathew osumya Binoy മറ്റ് സ്റ്റാഫുകൾക്കും, ഇടക്ക് അന്വേഷണം നടത്തി ഓടിവരുകയും രക്തം തന്നു സഹായിക്കാൻ, സഹകരിക്കാൻ രക്തദാതാക്കളെ സംഘടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്ന സോദരൻ സാജു കൊടിയൻ, ആശുപത്രിയിൽ ചെന്ന നാളുമുതൽ സഹായിക്കാനും കൂടെ ഒരു ചേട്ടനെപോലെ ഓടിനടന്നു സമയമുള്ളപ്പോൾ വേണ്ട നിർദ്ദേശങ്ങളും നൽകിയ ഗുരുതുല്യൻ പ്രിയ കെ.എസ്. പ്രസാദ് ചേട്ടൻ, സാമ്പത്തിക സഹായങ്ങളിലൂടെയും ഇടതടവില്ലാതെ അസുഖവിവരങ്ങൾ തിരക്കികൊണ്ടിരുന്ന പ്രിയ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, രാജഗിരി ആശുപത്രിയിലെ മാനേജ്‌മെന്റിനും സിവിടിഎസ് ഡിപ്പാർട്ട്‌മെന്റിനോടും എന്റെ സാമ്പത്തിക ഭദ്രതയും നിസംഘതയും കേട്ടറിഞ്ഞു സഹായിക്കാൻ മനസുകാട്ടിയ പ്രിയ സോദരൻ രമേഷ് പിഷാരടിക്കും 'മാ' സംഘടനാ പ്രവർത്തകർക്കും അതിലൊക്കെ ഉപരി അങ്ങ് ഓസ്‌ട്രേലിയ എന്ന രാജ്യത്തിരുന്നു മമ്മൂക്കാ ഫൗണ്ടേഷൻ ചുക്കാൻ പിടിച്ച് സമയാസമയം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും 'പേടിക്കണ്ടാ കൂടെയുണ്ട്' എന്നു ധൈര്യവും നൽകികൊണ്ടിരുന്ന റോബർട്ട് ജിൻസ് (പിആർഒ മമ്മൂക്ക ഫൗണ്ടേഷൻ) അവറുകൾക്കും എന്റെ ദൈവതുല്യനായ മഹാനടൻ മമ്മൂക്കയ്ക്കും ഒരായിരം നന്ദി. Content Highlights: Actor Kannan Sagar successfully underwent bypass surgery. The surgery was performed at Rajagiri Hospital, Ernakulam. Kannan Sagar expressed deep gratitude to Mammootty, Ramesh Pisharody, and the MAA organization for financial and emotional support. The actor is now discharged and recovering well with follow-up care instructions Published: 20 Apr 2026, 11:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ദൈവതുല്യൻ മമ്മൂക്കയ്ക്കും രമേഷ് പിഷാരടിക്കും നന്ദി'; കണ്ണൻ… | Boolokam