രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത 'ധുരന്ധർ 2: ദ റിവഞ്ചി'നെതിരേ രൂക്ഷവിമർശനവുമായി നടിയും കോൺഗ്രസ് എംപിയുമായിരുന്ന രമ്യ (ദിവ്യ സ്പന്ദന). ചിത്രത്തിന്റെ സംവിധാനവും സംഭാഷണങ്ങളും ചിത്രസംയോജനവും പശ്ചാത്തലസംഗീതവുമെല്ലാം ദയനീയമാണെന്ന് നടി എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അഭിപ്രായപ്പെട്ടു. ചിത്രത്തിന് ഓസ്‌കർ അല്ല, നൊബേൽ സമ്മാനമാണ് ലഭിക്കാൻ പോകുന്നതെന്നും അവർ പരിഹസിച്ചു. ചിത്രം ഭഗവദ്ഗീതയെ തെറ്റായി വ്യഖ്യാനിക്കുന്നുവെന്നും നടി ആരോപിച്ചു. കോൺഗ്രസിന്റെ ഡിജിറ്റൽ ടീമിലെ അംഗമായിരുന്നു രമ്യ, കർണാടകയിലെ മാണ്ഡ്യയിൽനിന്നുള്ള എംപിയുമായിരുന്നു. സൂര്യ നായകനായ തമിഴിലെ ശ്രദ്ധേയചിത്രം 'വാരണം ആയിര'ത്തിലെ നായികയായിരുന്നു. To advertise here, 'ധുരന്ധർ 2 കണ്ടു. വളരേയധികം സാധ്യതകളുള്ള ഒരു പ്രമേയത്തെ എങ്ങനെ ക്ഷമപരീക്ഷണമായി മാറ്റാമെന്നതിന്റെ മാസ്റ്റർക്ലാസാണിത്. അവസാനിക്കാത്ത അധ്യായങ്ങളുള്ള ഏറ്റവും വിരസമായ വിഷയത്തെക്കുറിച്ചുള്ള പാഠപുസ്തം വായിക്കുന്നതുപോലെയാണിത്. ഒരുഘട്ടമെത്തുമ്പോൾ നിങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനം നിർത്തുകയും മുന്നിൽ നടക്കുന്ന അതിക്രമം കണ്ട് നിസ്സഹയാതയോടെ ചിരിക്കാൻ തുടങ്ങുകയും ചെയ്യും. കാണണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, ഒരിക്കലും തിയേറ്ററിൽ പോയി സമയം കളയരുത്. ഏതെങ്കിലും സ്ട്രീമിങ് പ്ലാറ്റ്‌ഫോമിൽ കാണുന്നതാവും നല്ലത്. സംവിധാനവും സംഭാഷണവും ചിത്രസംയോജനവും പശ്ചാത്തലസംഗീതവും അഭിനയവും എല്ലാം ദയനീയം', രമ്യ എക്‌സിൽ കുറിച്ചു. 'ധുരന്ധർ ആദ്യഭാഗത്തിന് ആളുകൾ ആർത്തുവിളിക്കുകയും കൈയടിക്കുകയും ആസ്വദിക്കുകും ചെയ്തിരുന്നു. ആ ചിത്രത്തിന് ഒരു എനർജിയുണ്ടായിരുന്നു. കാണാൻകൊള്ളാമായിരുന്നു. എന്നാൽ ഇതിൽ, കാണികൾക്കുവേണ്ടി ഒന്നുമില്ലായിരുന്നു. കണ്ടവരാകെ നിരാശയിലാണ്. സിനിമയെ രൺവീർ താങ്ങിനിർത്തുന്നു എന്നാണ് ചിലർ പറയുന്നത്. അദ്ദേഹം എന്താണ് താങ്ങി നിർത്തുന്നത്?. ആകെ കാണാൻ അദ്ദേഹത്തിന്റെ മുടി മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യഭാഗത്തിൽ ആ മുടിക്ക്, വ്യക്തിത്വവുമുണ്ടായിരുന്നു. എന്നാൽ, ഈ ചിത്രത്തിൽ അതിങ്ങനെ അവിടെ വെറുതേ നിൽക്കുകയാണ്. മിക്കവാറും ഇടങ്ങളിൽ അത് രംഗങ്ങളെ തടസ്സപ്പെടുത്തുന്നു, ചിലപ്പോൾ മികച്ച സഹനടനുള്ള നാമനിർദേശം ലഭിക്കാൻ ഇടയുണ്ട്', നടി പരിഹസിച്ചു. 'ചുറ്റുമുള്ള ഏത് വസ്തുവും എങ്ങനെ ക്രിയാത്മകമായി ഉപയോഗിച്ച് നിങ്ങൾക്ക് ക്രൂരനാവാം എന്നതിന്റെ വിഷ്വൽ ഹാൻഡ്ബുക്ക് ആണ് ചിത്രം. സംവിധായകൻ സ്വയം മത്സരിക്കുകയാണ്. കഴിഞ്ഞ രംഗത്തേക്കാൾ അടുത്തത് എങ്ങനെ ക്രൂരമോ തമാശയോ ആക്കാമെന്നതിനുള്ള മത്സരം. ഒരുഘട്ടം കഴിഞ്ഞാൽ ഇത് പേടിപ്പിക്കുന്നതിൽനിന്ന് മാറി പൂർണ്ണമായും തമാശയാവുന്നു. രണ്ടുകാലും വെട്ടിമാറ്റി മണ്ണെണ്ണയിൽ മുക്കി നിർത്തിയ മൃതദേഹം ടെഡ് ടോക്ക് എന്ന പോലെ സംഭാഷണം പറഞ്ഞുകൊണ്ടിരിക്കുന്നു. മെഡിക്കൽ സയൻസ്, സിന്ദാബാദ്. ഓസ്‌കർ അല്ല, നോബേൽ സമ്മാനമാണ് ചിത്രത്തിന് ലഭിക്കാൻ പോകുന്നത്', രമ്യ കുറിച്ചു. 'ചുരുക്കത്തിൽ ധുരന്ധർ 2 വലിയ നിരാശയാണ് സമ്മാനിച്ചത്. രൺവീർ- നിങ്ങൾ ഇതിനേക്കാളേറെ മുകളിലാണ്. ആദിത്യ ധർ- ജിങ്കോയിസവും പ്രൊപ്പഗൻഡയും വളരേ പഴഞ്ചനാണ്. അതിൽനിന്ന് പുറത്തുവാ... എനിക്ക് രൺവീറിനെ ഇഷ്ടമാണ്. അദ്ദേഹം ആദ്യഭാഗത്തിൽ നന്നായി ചെയ്തു. ആദ്യഭാഗത്തിൽ കാണിച്ച സൂക്ഷ്മത നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ചു. ധുരന്ധർ 2 സ്റ്റെറോയിഡുകൾക്കുപുറത്തുള്ള കോപത്തിന്റേയും പരാക്രമത്തിന്റേയും പ്രകടനമാണ്. രണ്ടാംഭാഗത്തിൽ അദ്ദേഹത്തിന് വിശേഷിച്ച് ചെയ്യാൻ ഒന്നുമില്ല. രൺവീർ ഇതിലും മികച്ച അഭിനേതാവാണെന്ന് വിശ്വസിക്കുന്നു, അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു', അവർ കൂട്ടിച്ചേർത്തു. Content Highlights: Former MP and actress Ramya calls Dhurandhar 2 a masterclass in boredom. Criticizes the film's direction, screenplay, and technical aspects as pathetic. Claims the movie misinterprets the Bhagavad Gita. Suggests avoiding the theater and waiting for an OTT release. Expresses disappointment in Ranveer Singh's performance compared to the first part. Published: 21 Mar 2026, 05:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ധുരന്ധർ 2 ദയനീയം, തിയേറ്ററിൽ കണ്ട് സമയം കളയരുത്’; രൂക്ഷവിമർശനവുമായി കോൺഗ്രസ് മുൻ എംപിയായ നടി
M
MathrubhumiSource Link
about 2 months ago