‘നമ്മുടെ ഖൗമിലെ കുട്ടി’;പേരാമ്പ്രയിൽ അനൗൺസ്‌മെന്റ് വിവാദം; പ്രചാരണായുധമാക്കി UDF,നിഷേധിച്ച് LDF

‘നമ്മുടെ ഖൗമിലെ കുട്ടി’;പേരാമ്പ്രയിൽ അനൗൺസ്‌മെന്റ് വിവാദം; പ്രചാരണായുധമാക്കി UDF,നിഷേധിച്ച് LDF

M
MathrubhumiSource Link
പേരാമ്പ്ര: തിരഞ്ഞടുപ്പിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കേ, പേരാമ്പ്രയിൽ യു.ഡി.എഫ്. സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയക്കെതിരേയുള്ള പ്രചാരണ അനൗൺസ്‌മെൻറുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ വടകര മണ്ഡലത്തിൽ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദം ചൂടുപിടിച്ച ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അതിനുസമാനമായ രീതിയിലാണ് ഇപ്പോൾ പേരാമ്പ്രയിലെ ചർച്ചകൾ. To advertise here, എൽ.ഡി.എഫ്. സ്ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ ബോർഡുകളുള്ള ജീപ്പിൽ അനൗൺസ്‌മെൻറ് നടത്തുന്ന വീഡിയോകൾ ബുധനാഴ്ചയാണ് പുറത്തുവന്നത്. ‘പേരാമ്പ്രയുടെ മണ്ണിൽ ഒരു സഹോദരിയെ സ്ഥാനാർഥിയാക്കി മുസ്‌ലിം ലീഗ് നടത്തുന്ന സ്വകാര്യപ്രചാരണം, നമ്മുടെ വോട്ടുകൾ നമ്മുടെ ഖൗമിലെ (സമുദായത്തിലെ) കുട്ടിക്ക് എന്നാണ്. മത ഏകീകരണത്തിന്റെ ചിന്നംവിളിയാണ് മുസ്‌ലിം ലീഗ് നടത്തുന്നത്. സമത്വബോധമുള്ള മനുഷ്യർ ഇത് ചെറുത്തുതോൽപ്പിക്കേണ്ടതുണ്ട്...’ എന്നായിരുന്നു അനൗൺസ്‌മെന്റ്‌. ഇതിനുപിന്നാലെ മതസ്പർധ വളർത്തി വർഗീയധ്രുവീകരണമുണ്ടാക്കുന്നതിന് തെറ്റായ പ്രചാരണം എൽ.ഡി.എഫ്. നടത്തുകയാണെന്നാരോപിച്ച് യു.ഡി.എഫ്. രംഗത്തെത്തി. യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ. ബാലനാരായണൻ കളക്ടർക്കും പേരാമ്പ്ര പോലിസിലും തിരഞ്ഞെടുപ്പ് കമ്മിഷനും പരാതിനൽകി. എന്നാൽ, യു.ഡി.എഫ്. ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് ഇതേപ്പറ്റി എൽ.ഡി.എഫ്‌. കൺവീനറും സ്ഥാനാർഥിയുമായ ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരാതിയിൽ അന്വേഷണം നടക്കട്ടെ, അതുമായി സഹകരിക്കും. മതമോ ജാതിയോ പറഞ്ഞോ വർഗീയതപറഞ്ഞോ വോട്ട് സ്വാധീനിക്കാൻ എൽ.ഡി.എഫില്ല. മതസ്പർധയുണ്ടാക്കുന്ന ഒരു പ്രചാരണവും എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകില്ല. വികസനവും ജനക്ഷേമനടപടിയുമാണ് എൽ.ഡി.എഫ്. പ്രചാരണം. ഇതുസംബന്ധിച്ച രേഖകളുണ്ട്. അതാർക്കും പരിശോധിക്കാം. ആരെങ്കിലും അറിയാതെ എന്തെങ്കിലും തെറ്റുചെയ്തുപോയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. യു.ഡി.എഫ്. നേതാക്കളെല്ലാം ഇത് പ്രചാരണായുധമാക്കിക്കഴിഞ്ഞു. സാമൂഹികമാധ്യമങ്ങളിലും ചൂടേറിയ ചർച്ചാവിഷയമാണ്. പരാജയഭീതിയിൽ എൽ.ഡി.എഫ്. അവസാനഘട്ടത്തിൽ എല്ലായിടത്തും പയറ്റുന്ന തന്ത്രമാണിതെന്ന് യു.ഡി.എഫ്. തിരഞ്ഞെടുപ്പുകമ്മിറ്റി ചെയർമാൻ കെ. ബാലനാരായണൻ ആരോപിക്കുന്നു. വടകരയിൽ നമ്മളിതു കണ്ടതാണ്. പേരാമ്പ്രയിലും എൽ.ഡി.എഫ്. നേതൃത്വം ആസൂത്രിതമായി നടത്തുന്നതാണിത്. മതേതരമായി ചിന്തിക്കുന്ന പേരാമ്പ്രക്കാർക്കിടയിൽ ഇത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എൽ.ഡി.എഫ്. ആരോപണം നിഷേധിച്ചതോടെ പ്രചാരണം ആരു നടത്തിയെന്ന് ഇനി പോലീസ് അന്വേഷണത്തിൽ കണ്ടെത്തണം. Content Highlights: Escalating tensions in Perambra ahead of the 2026 election cycle., UDF alleges LDF of using communal rhetoric in campaign announcements., LDF denies involvement, Published: 03 Apr 2026, 08:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നമ്മുടെ ഖൗമിലെ കുട്ടി’;പേരാമ്പ്രയിൽ അനൗൺസ്‌മെന്റ് വിവാദം;… | Boolokam