‘നയൻതാരയുമായുള്ള പ്രശ്നത്തിൽ ധനുഷുമായി ബന്ധം മുറിഞ്ഞതിൽ ഖേദിക്കുന്നു’; തുറന്നുപറഞ്ഞ് വിഘ്നേഷ് ശിവൻ

‘നയൻതാരയുമായുള്ള പ്രശ്നത്തിൽ ധനുഷുമായി ബന്ധം മുറിഞ്ഞതിൽ ഖേദിക്കുന്നു’; തുറന്നുപറഞ്ഞ് വിഘ്നേഷ് ശിവൻ

M
MathrubhumiSource Link
നയൻതാരയുടെ വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് ധനുഷുമായുണ്ടായ നിയമതർക്കത്തിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് സംവിധായകനും നടിയുടെ പങ്കാളിയുമായ വിഘ്‌നേഷ് ശിവൻ. നയൻതാരയുമായുള്ള നിയമപ്രശ്‌നത്തെത്തുടർന്ന് ധനുഷുമായുള്ള വ്യക്തിബന്ധം നഷ്ടമായതിൽ താനിന്ന് ഖേദിക്കുന്നുവെന്ന് വിഘ്‌നേഷ് ശിവൻ പറഞ്ഞു. ധനുഷിനെ താൻ അച്ഛനെപ്പോലെയാണ് കാണുന്നതെന്നും വിഘ്‌നേഷ് കൂട്ടിച്ചേർത്തു. പുറത്തിറങ്ങാനിരിക്കുന്ന ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് യുറ്റ്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്റെ തുറന്നുപറച്ചിൽ. To advertise here, 'എനിക്ക് ധനുഷ് സാറിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പിറന്നാൾ ജൂലായ് 28-നാണ്. അതേ ദിവസമാണ് എന്റെ അച്ഛൻ മരിച്ചത്. അച്ഛന്റെ സാന്നിധ്യമാണ് എനിക്ക് അദ്ദേഹത്തിൽ അനുഭവപ്പെടുന്നത്. അദ്ദേഹത്തെ ഞാൻ അങ്ങനെയാണ് കാണുന്നത്', വിഘ്‌നേഷ് പറഞ്ഞു. 'അദ്ദേഹവുമായുള്ള ബന്ധം മുറിഞ്ഞത് എന്റെ ഏറ്റവും വലിയ നഷ്ടമായി കരുതുന്നു. എനിക്കതിൽ വലിയ ഖേദമുണ്ട്. എവിടെയോ എന്തോ തെറ്റ് സംഭവിച്ചു. ഇന്നത്തെ എന്റെ ജീവിതത്തിൽ ധനുഷ് സർ എനിക്ക് വളരെ പ്രധാനപ്പെട്ട ഒരാളാണ്', വിഘ്‌നേഷ് വ്യക്തമാക്കി. 'വിഐപി (വേലയില്ലാ പട്ടധാരി) യുടെ ഷൂട്ടിങ്ങിനിടെ ഞാൻ അദ്ദേഹത്തിനൊപ്പം രണ്ടുവർഷത്തോളമുണ്ടായിരുന്നു. അദ്ദേഹം കഴിച്ചശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ചിലപ്പോൾ ആളുകൾ തമ്മിൽ പ്രശ്‌നങ്ങളുണ്ടാവുമ്പോൾ എന്താണ് സാഹചര്യമെന്ന് പോലും നമുക്ക് മനസിലാക്കാൻ കഴിയാറില്ല', സംവിധായകൻ കൂട്ടിച്ചേർത്തു. നയൻതാരയുടെ ജീവിതവും വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വിവാഹവും പശ്ചാത്തലമാക്കിയൊരുങ്ങിയ 'നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ' ഡോക്യുമെന്ററി രണ്ടുവർഷം മുമ്പ് പുറത്തിറങ്ങിയിരുന്നു. ഇരുവരുടേയും വിവാഹത്തിന് പിന്നാലെയിറങ്ങിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററിയുടെ ട്രെയ്‌ലറിൽ, ധനുഷ് നിർമിച്ച 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള മൂന്നു സെക്കൻഡ് വീഡിയോയും ഉണ്ടായിരുന്നു. ഇതിന്റെ പകർപ്പവകാശം തങ്ങൾക്കാണെന്ന് കാണിച്ച് ധനുഷിന്റെ നിർമാണക്കമ്പനി നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചു. ധനുഷിനെതിരെ രൂക്ഷമായ പ്രതികരണവുമായി നയൻതാര രംഗത്തെത്തിയിരുന്നു. നയൻതാരയ്ക്ക് പരസ്യമായി മറുപടി നൽകാൻ ധനുഷ് തയ്യാറായിരുന്നില്ല. കേസ് പിന്നീട് കോടതി കയറി. 2015-ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിനിടെയായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലായത്. 2022-ൽ വിവാഹിതരായ ഇരുവർക്കും രണ്ടുമക്കളുണ്ട്. Content Highlights: Vignesh Shivan expresses regret over his strained relationship with Dhanush. The rift stems from the legal dispute over the Netflix documentary 'Nayanthara: Beyond the Fairytale'. Vignesh considers Dhanush a father figure and admires his mentorship during the VIP era. The controversy involves copyright claims over 3 seconds of footage from 'Naanum Rowdy Dhaan'. Published: 05 Apr 2026, 06:32 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നയൻതാരയുമായുള്ള പ്രശ്നത്തിൽ ധനുഷുമായി ബന്ധം മുറിഞ്ഞതിൽ ഖേദ… | Boolokam