Last Updated: 05 April 2026, 08:05 AM IST എല്ലാ നേട്ടത്തിനും ഒരു നഷ്ടത്തിന്റെ അനുഭവം പറയാനുണ്ടാകുമെന്ന മഹത്തായ തത്ത്വശാസ്ത്രമാണ് പ്രൊഫ. രാധ കഥാരൂപത്തിൽ അവതരിപ്പിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ റിട്ട.ജസ്റ്റിസ് ആർ. ബസന്ത് പറഞ്ഞു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രൊഫ. എ. രാധാ ജി. നായരുടെ ‘നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്’ ചെറുകഥാസമാഹാരം കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത്, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന് നൽകി പ്രകാശനം ചെയ്യുന്നു. ഡോ. സി. തിലകാനന്ദൻ, സുശീലാ ബസന്ത്, പി. ഖാലിദ്, ആലിക്കോയ, പ്രൊഫ എ. രാധാ ജി. നായർ, അഡ്വ. പി.എസ്. ശ്രീധരൻപിള്ള, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, റിട്ട. ജസ്റ്റിസ് ആർ. ബസന്ത്, അഡ്വ. എം. രാജൻ, ടി.പി.എ. നസീർ, അഡ്വ. ശ്രീനാഥ് ഗിരീഷ് എന്നിവർ സമീപം | ഫോട്ടോ: മാതൃഭൂമി കോഴിക്കോട്: നിയമം പഠിപ്പിച്ച അധ്യാപികയെഴുതിയ കഥകൾ പുസ്തകരൂപമെടുത്ത ചടങ്ങ് കോഴിക്കോട് ലോ കോളേജിലെ മുൻ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഗൃഹാതുരത്വമുയർത്തുന്ന സംഗമവേദിയായി. കോഴിക്കോട് ലോ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എ. രാധാ ജി. നായരുടെ ‘നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്’ എന്ന ചെറുകഥാസമാഹാരപ്രകാശനവേദിയാണ് ഹൈക്കോടതി ന്യായാധിപന്മാരും മുതിർന്ന അഭിഭാഷകരുമുൾപ്പെട്ടവരുടെ ഒത്തുചേരലായത്. To advertise here, ഗോവ മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായ പി.എസ്. ശ്രീധരൻപിള്ള ചടങ്ങ് ഉദ്ഘാടനംചെയ്തു. കാലദേശങ്ങളെ അതിജീവിക്കാൻ കഴിയുന്നവരാണ് എഴുത്തുകാരെന്നും നിരന്തര എഴുത്തിലൂടെയും വായനയിലൂടെയും ഒരു വ്യക്തിക്ക് ഇച്ഛാശക്തി വർധിപ്പിക്കാനാവുമെന്നും പി.എസ്. ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു. ജീവിതാനുഭവങ്ങളെ വ്യത്യസ്തമായ രീതിയിൽ കാണാനും അവയെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കാനും സാധിച്ച പ്രൊഫ. രാധ മലയാളസാഹിത്യത്തിന് പ്രതീക്ഷനൽകുന്ന എഴുത്തുകാരിയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അഭിപ്രായപ്പെട്ടു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഈ ചെറുകഥാസമാഹാരം പ്രൊഫ. രാധയുടെ വിദ്യാർഥികളായിരുന്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന് നൽകിയാണ് പ്രകാശനം ചെയ്തത്. അറിയാനും അന്വേഷിക്കാനുമുള്ള മനുഷ്യന്റെ മൗലികാവകാശത്തിനുള്ള പ്രധാന കരുത്ത് പുസ്തകങ്ങളാണെന്നും തന്റെ അധ്യാപികയെപ്പോലുള്ള നല്ല എഴുത്തുകാരിലൂടെ വായന കോട്ടംതട്ടാതെ നിലനിൽക്കുമെന്നും ജസ്റ്റിസ് ഡോ. കൗസർ എടപ്പകത്ത് പറഞ്ഞു. കൂടുതൽ കാണാനും കേൾക്കാനും ചിന്തിക്കാനും ശേഷിയുള്ളവരാണ് എഴുത്തുകാരെന്നും ആർദ്രമായ വികാരങ്ങളിലേക്കെത്തിക്കുന്നതാണ് അധ്യാപികയുടെ എഴുത്തെന്നും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് പറഞ്ഞു. എല്ലാ നേട്ടത്തിനും ഒരു നഷ്ടത്തിന്റെ അനുഭവം പറയാനുണ്ടാകുമെന്ന മഹത്തായ തത്ത്വശാസ്ത്രമാണ് പ്രൊഫ. രാധ കഥാരൂപത്തിൽ അവതരിപ്പിച്ചതെന്ന് മുഖ്യപ്രഭാഷണം നടത്തിയ റിട്ട.ജസ്റ്റിസ് ആർ. ബസന്ത് പറഞ്ഞു. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ. ആലിക്കോയ, പി. ഖാലിദ്, അഡ്വ. എം. രാജൻ, സി. തിലകാനന്ദൻ, ടി.പി.എ. നസീർ, അഡ്വ. ശ്രീനാഥ് ഗിരീഷ്, അഡ്വ. ശ്രീരാജ് രാജേന്ദ്രൻ, സുശീല ബസന്ത് എന്നിവർ സംസാരിച്ചു. ലോ കോളേജ് മുൻ അധ്യാപകരായ പ്രൊഫ. എൽ. റീത്ത, പ്രൊഫ. കെ. പത്മജ എന്നിവരും വിവിധ നാടുകളിൽനിന്നെത്തിയ സീനിയർ അഭിഭാഷകരും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തി. Content Highlights: The book release of ‘Nashtappettathellam Ishtappettathu’ by former Kozhikode Law College Principal Prof. Radha G. Nair turned into a nostalgic reunion for High Court judges and legal luminaries who were her former students. Published: 05 Apr 2026, 08:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘നഷ്ടപ്പെട്ടതെല്ലാം ഇഷ്ടപ്പെട്ടത്’: പ്രിയ അധ്യാപികയുടെ പുസ്തകപ്രകാശനത്തിന് ഹൈക്കോടതി ജഡ്‌ജിമാർ
M
MathrubhumiSource Link
about 1 month ago