‘നെറ്റിയിൽ വെടിവെച്ച് കൊല്ലും, 2024 നടന്നത് ട്രെയിലർ മാത്രം’; റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

‘നെറ്റിയിൽ വെടിവെച്ച് കൊല്ലും, 2024 നടന്നത് ട്രെയിലർ മാത്രം’; റാപ്പർ ബാദ്ഷായ്ക്ക് വധഭീഷണി

M
MathrubhumiSource Link
മൂവി ഡെസ്ക് Last Updated: 15 March 2026, 12:20 PM IST ഗായകന്റെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ 'ടട്ടീരി' പുറത്തിറങ്ങി വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. റാപ്പർ ബാദ്ഷാ ‌| ഫോട്ടോ: PTI പ്ര ശസ്ത ഗായകനും റാപ്പറുമായ ബാദ്‌ഷാക്ക് ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് വധഭീഷണി. ഫേസ്ബുക്കിലൂടെയാണ് സംഘം ഈ ഭീഷണി മുഴക്കിയത്. ബാദ്‌ഷായുടെ നെറ്റിയിൽ വെടിവെക്കുമെന്നാണ് ബിഷ്ണോയ് സംഘാംഗങ്ങളെന്ന് അവകാശപ്പെടുന്ന രൺദീപ് മാലിക്, അനിൽ പണ്ഡിറ്റ് എന്നിവർ ഭീഷണിപ്പെടുത്തിയത്. ഗായകന്റെ ഏറ്റവും പുതിയ ഹരിയാൻവി ഗാനമായ 'ടട്ടീരി' പുറത്തിറങ്ങി വിവാദമായതിന് പിന്നാലെയാണ് ഈ സംഭവം. To advertise here, ഹരിയാനയുടെ സംസ്കാരത്തെ ബാദ്‌ഷാ നശിപ്പിക്കാൻ ശ്രമിച്ചു എന്നാണ് ബിഷ്ണോയി സംഘത്തിന്റെ പ്രധാന ആരോപണം. തങ്ങളുടെ ശക്തി തെളിയിക്കുന്നതിനായി 2024-ൽ ബാദ്‌ഷായുടെ ഉടമസ്ഥതയിലുള്ള ചണ്ഡീഗഡിലെ ഒരു ക്ലബ്ബിന് പുറത്ത് നടന്ന സ്ഫോടനം വെറുമൊരു "ട്രെയിലർ" മാത്രമായിരുന്നുവെന്നും അടുത്ത തവണ നേരിട്ട് വെടിവെക്കുമെന്നും സംഘം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. സെവില്ലെ ബാർ ആൻഡ് ലോഞ്ച് എന്ന ഈ ക്ലബ്ബിന് പുറത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം അന്ന് കാനഡ ആസ്ഥാനമായുള്ള ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു. കൂടാതെ, ഹവാല ഇടപാടുകൾ നടത്തുന്നു എന്നാരോപിച്ച് പാനിപ്പത്തിലെ ഒരു ഓഫീസിന് നേരെ നടന്ന വെടിവെപ്പിന്റെ ഉത്തരവാദിത്തവും ഈ സംഘം ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. 'ടട്ടീരി' എന്ന പാട്ടിലെ വരികൾ സ്ത്രീകളെയും പ്രായപൂർത്തിയാകാത്തവരെയും മോശമായി ചിത്രീകരിക്കുന്നതാണെന്ന് ആരോപിച്ച് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഈ വിഷയത്തിൽ ബാദ്‌ഷാക്കെതിരെ പഞ്ച്കുലയിൽ ഒരു പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ ഗാനം ബാദ്‌ഷായുടെ ഔദ്യോഗിക. യുട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങിയത്. ഗാനം പിന്നീട് യുട്യൂബ് നീക്കം ചെയ്തിരുന്നു. ഗാനത്തിനെതിരായ പ്രതിഷേധങ്ങൾക്കുപിന്നാലെ ബാദ്‌ഷാ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താൻ ഒരു ഹരിയാൻവിക്കാരനാണെന്നും തന്റെ വ്യക്തിത്വംതന്നെ ആ നാടിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിപ് ഹോപ് സംഗീത വിഭാഗത്തിൽ എതിരാളികളെ താഴ്ത്തിക്കെട്ടാൻ വരികൾ ഉപയോഗിക്കാറുണ്ടെന്നും അത് സ്ത്രീകളെയോ കുട്ടികളെയോ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഹരിയാനയുടെ സ്വന്തം മകനായി കണ്ട് ക്ഷമിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. Content Highlights: Singer Badshah threatened by Lawrence Bishnoi gang members via Facebook post., Threat follows controversy over Badshah's new Haryanvi track 'Tateeree'., Gang claims responsibility for past attack on Badshah's Chandigarh club., Badshah has issued a formal apology for the lyrics causing public hurt., Alleged gang members also claimed responsibility for a firing in Panipat. Published: 15 Mar 2026, 12:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘നെറ്റിയിൽ വെടിവെച്ച് കൊല്ലും, 2024 നടന്നത് ട്രെയിലർ മാത്രം… | Boolokam