‘പാർട്ടി വിട്ടവർ സ്ഥാനമോഹികൾ; പോയവരുടെ പിന്നാലെ ആരും പോയിട്ടില്ല’

‘പാർട്ടി വിട്ടവർ സ്ഥാനമോഹികൾ; പോയവരുടെ പിന്നാലെ ആരും പോയിട്ടില്ല’

M
MathrubhumiSource Link
അഖിലേന്ത്യാരാഷ്ട്രീയംമുതൽ കണ്ണൂരിലെ സി.പി.എമ്മിലെ പടലപ്പിണക്കങ്ങൾവരെ സംസാരിച്ച് സി.പി.എം. ജനറൽ സെക്രട്ടറി എം.എ. ബേബി. ആർ.എസ്.എസ്. നിയന്ത്രിക്കുന്ന ബി.ജെ.പി.യുടെ ഫാസിസത്തെയും വർഗീയതയെയും അതോടൊപ്പം എസ്.ഡി.പി.െഎ.യും ജമാത്തെ ഇസ്ലാമിയുടെ വർഗീയനിലപാടുകളെയും സി.പി.എം. എതിർക്കും. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ സാധ്യമായ എല്ലായിടത്തും ബി.ജെ.പി.യെ നേരിടാൻ സഹകരിക്കും അദ്ദേഹം പറഞ്ഞു. പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയിലാണ് എം.എ. ബേബി മനസ്സ് തുറന്നത്. To advertise here, പാർട്ടിയുടെ മുഖമായി നിന്നവർ സി.പി.എമ്മിൽനിന്ന് പുറത്തുപോകുന്നു തൊഴിലാളിവർഗ രാഷ്ട്രീയത്തെ വഞ്ചിച്ച് പുറത്തുപോയവരാണ് അവർ. പാർട്ടിയിൽനിന്ന് പുറത്തുപോയ തെക്കുള്ള ഒരാൾ പറയുന്നു ബി.ജെ.പി.യുടെ 5000 വോട്ട് ലഭിക്കുമെന്ന്. ബി.ജെ.പി.-കോൺഗ്രസിന്റെ ഡീലിന്റെ കാര്യങ്ങൾ പാർട്ടിയിൽനിന്ന് പുറത്താക്കിയവരുടെ വാക്കിൽനിന്നാണ് വരുന്നത്. പാർട്ടിയിൽനിന്ന് പോയവരുടെ പിന്നാലെ ആരും പോയിട്ടില്ല. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് ഇവർ പാർട്ടി വിട്ടത്. കൃത്യമായി കണക്കുകൾ അവതരിപ്പിക്കുന്ന പാർട്ടിയാണ് സിപി.എം. ഒരു തട്ടിപ്പും നടത്താൻ സാധിക്കില്ല. പയ്യന്നൂർ പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണമുണ്ടല്ലോ മൂന്ന് കാരണങ്ങളാണ് ഇതിനു പിന്നിൽ. വികസനകാര്യങ്ങൾ ചർച്ച ചെയ്യാതാക്കുക, മതേതര നിലപാട് എടുക്കുന്നവരിൽ ആശയക്കുഴമുണ്ടാക്കാനുള്ള ബോധപൂർമായ ശ്രമം നടത്തുക, മുസ്ലിം ജനവിഭാഗങ്ങളിൽ സംശയം ജനിപ്പിക്കാൻ സാധിക്കുമോയെന്ന് നോക്കുക. കേരള നിയമസഭയിലേക്ക് ബി.ജെ.പി.യുടെ അക്കൗണ്ട് പൂട്ടിച്ചത് എൽ.ഡിഎഫാണ്. ലോക്സഭയിൽ ബി.ജെ.പി.ക്ക് പ്രതിനിധിയെങ്ങനെ ഉണ്ടായതെന്ന് ഓർമ്മ വേണം. നേമം മോഡൽ യു.ഡി.എഫ്. വോട്ട് മറിച്ചത് കൊണ്ടാണ്. കേരളത്തിലെ നേതാക്കൾക്കറിയില്ലെങ്കിലും മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയും അറിയണം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കോൺഗ്രസും ബി.ജെ.പിയും തമ്മിൽ ധാരണ ഉണ്ടായിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പി.ക്കും കോല്ലം കോർപ്പറേഷൻ യു.ഡി.എഫിനും എന്ന 'പാറ്റേൺ' അംഗീകരിച്ചാണ് പ്രവർത്തിച്ചത്. ഇത്തരം നീക്കം നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. കേരളത്തിലും അഖിലേന്ത്യാതലത്തിലും സി.പി.എം. രണ്ടാണെന്നാണ് കോൺഗ്രസ് പറയുന്നത് സി.പി.എമ്മിന് എല്ലായിടത്തും ഒരേ നിലപാടുതന്നെയാണ്. കോൺഗ്രസിനാണ് ഒരോ സംസ്ഥാനത്തും ഒരോ നിലപാടുള്ളത്. ബി.ജെ.പി.ക്ക് നേതാക്കളെ സംഭാവന ചെയ്യുന്നത് കോൺഗ്രസാണ്. രാഷ്ട്രീയമായി വേർതിരിവില്ലാത്ത പാർട്ടികളായി കോൺഗ്രസും ബി.ജെ.പിയും മാറിക്കഴിഞ്ഞു. കോൺഗ്രസിന്റെ ബലഹീനതയോ ചാഞ്ചാട്ടമോ നോക്കാതെ സാധ്യമായ എല്ലായിടത്തും ഉപയോഗപ്പെടുത്തണമെന്നാണ് പാർട്ടി കോൺഗ്രസിൽ തീരുമാനം. കോൺഗ്രസിനെ തള്ളിപ്പറയുന്നില്ല. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ പലയിടങ്ങളിലും ബി.ജെ.പി.യെ പരാജയപ്പെടുത്താൻ സാധിക്കുകയുള്ളൂ. Content Highlights: CPM stance against communalism from both RSS and extremist groups., Categorical denial of any secret deal between CPM and BJP Published: 29 Mar 2026, 08:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പാർട്ടി വിട്ടവർ സ്ഥാനമോഹികൾ; പോയവരുടെ പിന്നാലെ ആരും പോയിട്… | Boolokam